'ചാറ്റ് ഹിസ്റ്ററി' ; ഉപയോക്താക്കള്‍ക്കായി പുത്തന്‍ ഫീച്ചര്‍ പ്രഖ്യാപിച്ച് വാട്‌സ്ആപ്പ്

നിങ്ങള്‍ ഒരു ഗ്രൂപ്പില്‍ ചേരുമ്പോള്‍ ആ ഗ്രൂപ്പില്‍ മുന്‍പ് നടന്ന ചര്‍ച്ചകള്‍ നിങ്ങള്‍ക്ക് കാണാന്‍ കഴിയില്ലായിരുന്നു
WhatsApp brings Group Chat History Sharing: New members can check previous chat
വാട്‌സ്ആപ്പ് പ്രതീകാത്മക ചിത്രം
Updated on
1 min read

ന്യൂഡല്‍ഹി: ഉപയോക്താക്കള്‍ക്കായി പുത്തന്‍ ചാറ്റ് ഫീച്ചര്‍ പ്രഖ്യാപിച്ച് വാട്‌സ്ആപ്പ്. പുതിയ ഫീച്ചര്‍ ലഭിക്കാന്‍ വാട്‌സ്ആപ്പ് അപ്‌ഡേറ്റ് ചെയ്യേണ്ട കാര്യമേയുള്ളു. ജോലിസ്ഥലത്തേയോ, സ്‌കൂളിലേയോ വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമായിട്ടുളളവര്‍ക്ക് പുതിയ ഫീച്ചര്‍ ഏറെ ഗുണം ചെയ്യുന്നതാണ്.

പുതിയ ഗ്രൂപ്പ് അംഗങ്ങള്‍ക്ക് ചാറ്റ് ഹിസ്റ്ററി ഷെയര്‍ ചെയ്യാന്‍ കഴിയുന്നതാണ് പുതിയ ഫീച്ചര്‍. പുതിയ അംഗങ്ങള്‍ ഗ്രൂപ്പില്‍ ചേരുമ്പോള്‍ അഡ്മിന്‍മാര്‍ക്ക് പഴയ സന്ദേശങ്ങള്‍ ഷെയര്‍ ചെയ്യാന്‍ കഴിയും. ആന്‍ഡ്രോയിഡിലും ഐഒഎസിലും അപ്ഡേറ്റ് ലഭ്യമാകുമെന്നാണ് റിപ്പോര്‍ട്ട്.

WhatsApp brings Group Chat History Sharing: New members can check previous chat
സ്വര്‍ണത്തിന് ഒറ്റയടിക്ക് 800 രൂപ കുറഞ്ഞു; 1,14,000ന് മുകളില്‍ തന്നെ

നിങ്ങള്‍ ഒരു ഗ്രൂപ്പില്‍ ചേരുമ്പോള്‍ ആ ഗ്രൂപ്പില്‍ മുന്‍പ് നടന്ന ചര്‍ച്ചകള്‍ നിങ്ങള്‍ക്ക് കാണാന്‍ കഴിയില്ലായിരുന്നു. എന്നാല്‍ പുതിയ ഫീച്ചര്‍ വരുന്നതോടെ അഡ്മിന് ആ ഗ്രൂപ്പില്‍ നടന്ന ചര്‍ച്ചകള്‍ നിങ്ങള്‍ക്കായി ഷെയര്‍ ചെയ്യാന്‍ കഴിയും. ഓഫീസ് ടീമുകള്‍, സ്‌കൂളുകള്‍, അപ്പാര്‍ട്ട്‌മെന്റുകള്‍, ഇവന്റ് പ്ലാനിങ് തുടങ്ങിയ ഗ്രൂപ്പുകള്‍ ഫീച്ചര്‍ ഏറെ പ്രയോജനം ചെയ്യും.

പുതിയ ഫീച്ചറിന്റെ സഹായത്തോടെ ചാറ്റ് ഹിസ്റ്ററിയായി 100 സന്ദേശങ്ങള്‍ വരെ ഷെയര്‍ ചെയ്യാന്‍ കഴിയും. ഇതിനായി 25 മുതല്‍ 100 വരെയുള്ള സന്ദേശങ്ങള്‍ നിങ്ങള്‍ക്ക് തിരഞ്ഞെടുക്കാം. അതാത് ഗ്രൂപ്പ് അഡ്മിന്‍മാര്‍ക്ക് വേണമെങ്കില്‍ ഈ ഫീച്ചര്‍ ഓഫാക്കാന്‍ കഴിയും. എന്നാല്‍ സ്വകാര്യമായി സൂക്ഷിക്കാന്‍ ആഗ്രഹിക്കുന്ന സന്ദേശങ്ങള്‍ ഷെയര്‍ ചെയ്യാതിരിക്കാനും സാധിക്കും.

Summary

WhatsApp brings Group Chat History Sharing: New members can check previous chat

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com