അഞ്ചുദിവസത്തിനിടെ വര്‍ധിച്ചത് 1400 രൂപ  ഫയല്‍ ചിത്രം
Business

സ്വര്‍ണവില പുതിയ ഉയരത്തില്‍, ആദ്യമായി 56,000 തൊട്ടു; അഞ്ചുദിവസത്തിനിടെ വര്‍ധിച്ചത് 1400 രൂപ

സംസ്ഥാനത്ത് സ്വര്‍ണവില റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുന്നത് തുടരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുന്നത് തുടരുന്നു. ഇന്ന് പവന് 160 രൂപ വര്‍ധിച്ചതോടെ സ്വര്‍ണവില ആദ്യമായി 56,000 തൊട്ടു. ഗ്രാമിന് 20 രൂപയാണ് വര്‍ധിച്ചത്. 7000 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

മെയില്‍ രേഖപ്പെടുത്തിയ പവന് 55,120 എന്ന റെക്കോര്‍ഡ് തിരുത്തിയാണ് കഴിഞ്ഞ ദിവസം സ്വര്‍ണവില പുതിയ ഉയരം കുറിച്ചത്. ഈ മാസത്തിന്റെ തുടക്കത്തില്‍ 53,360 രൂപയായിരുന്നു സ്വര്‍ണവില. പടിപടി ഉയര്‍ന്ന സ്വര്‍ണവില സെപ്റ്റംബര്‍ 16നാണ് വീണ്ടും 55,000 കടന്നത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

എന്നാല്‍ പിന്നീടുള്ള മൂന്ന് ദിവസം ഇടിഞ്ഞതോടെ സ്വര്‍ണവില വീണ്ടും 55,000ല്‍ താഴെയെത്തി. എന്നാല്‍ കഴിഞ്ഞ ദിവസം ഒറ്റയടിക്ക് 480 രൂപ വര്‍ധിച്ച് വീണ്ടും സ്വര്‍ണവില 55,000ന് മുകളില്‍ എത്തിയതോടെയാണ് റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുമെന്ന സൂചന നല്‍കിയത്. അഞ്ചുദിവസത്തിനിടെ 1400 രൂപയാണ് വര്‍ധിച്ചത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പ്ലസ് ടു, വൊക്കേഷണൽ ഹയർസെക്കൻഡറി പരീക്ഷാ ഫലം പ്രഖ്യാപിച്ചു

കുട്ടികള്‍ ഡെലിവറി ആപ്പുകള്‍ ഉപയോഗിക്കുന്നത് അപകടം; യുഎഇയില്‍ രക്ഷിതാക്കള്‍ക്ക് മുന്നറിയിപ്പ്

പാറ്റകളെ നശിപ്പിക്കാൻ എന്താണ് ഇത്ര ബുദ്ധിമുട്ടെന്ന് അറിയാമോ?

'മുഖ്യമന്ത്രിക്ക് ‍ഞങ്ങളുടെ വക ഒരു വലിയ വിസിൽ, സിനിമാ മേഖലയിലെ സാഹചര്യം മനസിലാക്കിയതിന് നന്ദി'; കയ്യടിച്ച് വിശാൽ

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; സ്ത്രീശക്തി ലോട്ടറി ഫലം പ്രഖ്യാപിച്ചു|Sthree Sakthi SS 521 lottery result

SCROLL FOR NEXT