സ്വര്‍ണവിലയില്‍ ഇടിവ് പിടിഐ
Business

സ്വര്‍ണവില രണ്ടു വട്ടം ഇടിഞ്ഞു; പവന് കുറഞ്ഞത് 2,360 രൂപ

കഴിഞ്ഞ ഏപ്രില്‍ 15നു ശേഷം പവന്‍വില 70,000 രൂപ നിരക്കിലേക്ക് താഴുന്നത് ഇതാദ്യമാണ്

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില ഇന്ന് രണ്ട് തവണ ഇടിഞ്ഞു. രാവിലെയും ഉച്ചയ്ക്കുമായി ഗ്രാമിന് 295 രൂപയും പവന് 2,360 രൂപയും കുറഞ്ഞു. രാജ്യാന്തരവിപണിയുടെ തകര്‍ച്ചയുടെ ചുവടുപിടിച്ച് രാവിലെ ഇടിവ് രേഖപ്പെടുത്തിയ വില ഉച്ചയോടെ വീണ്ടും ഇടിഞ്ഞു. പവന് രാവിലെ 1320 രൂപ കുറഞ്ഞതിന് ശേഷം ഉച്ചയോടെ 1,040 രൂപയുടെ ഇടിവ് വിണ്ടും രേഖപ്പെടുത്തി. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 70,000 രൂപയുമായി. രണ്ടു തവണയായി ഗ്രാമിന് 130 രൂപയും, 165 രൂപയും ഇടിഞ്ഞു. ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വില 8,750 രൂപ.

കഴിഞ്ഞ ഏപ്രില്‍ 15നു ശേഷം പവന്‍വില 70,000 രൂപ നിരക്കിലേക്ക് താഴുന്നത് ഇതാദ്യമാണ്. കഴിഞ്ഞ ഏപ്രില്‍ 22ന് കുറിച്ച പവന് 74,320 രൂപയും ഗ്രാമിന് 9,290 രൂപയുമാണ് കേരളത്തിലെ റെക്കോര്‍ഡ്.

സമീപകാലത്ത് ഒറ്റദിവസം ഇത്രയും വിലയിടിയുന്നത് ആദ്യമാണ്. രാവിലെ ഗ്രാമിന് 165 രൂപയും പവന് 1,320 രൂപയുമാണ് കുറഞ്ഞത്.

ലോകത്തെ ഒന്നും രണ്ടും സാമ്പത്തികശക്തികളായ യുഎസും ചൈനയും വ്യാപാരത്തര്‍ക്കത്തിന് വിരാമമിട്ട് 90 ദിവസത്തേക്ക് തിരിച്ചടിത്തീരുവ മരവിപ്പിക്കാന്‍ തീരുമാനിച്ച പശ്ചാത്തലത്തിലാണ് സ്വര്‍ണവിലയുടെ വീഴ്ച. ഇരു രാജ്യങ്ങളും തല്‍കാലം തീരുവയുദ്ധത്തില്‍ 'വെടിനിര്‍ത്തല്‍' പ്രഖ്യാപിച്ചതോടെ രാജ്യാന്തര സ്വര്‍ണവില കൂടുതല്‍ ഇടിയുകയായിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

ചിത്രങ്ങള്‍ എഡിറ്റ് ചെയ്യാം, ട്രാന്‍സിഷന്‍ എഫക്ട്സ് നല്‍കാം; ഫെയ്‌സ്ബുക്കില്‍ കൂടുതല്‍ എഐ ഫീച്ചേഴ്സ് പരീക്ഷിക്കാന്‍ മെറ്റ

സവര്‍ക്കര്‍ നല്‍കിയത് 10 മാപ്പപേക്ഷകള്‍, അതിലെ ഭാഷ ബ്രിട്ടീഷുകാരോടുള്ള കൂറിനെ സൂചിപ്പിക്കുന്നില്ല: ചെറുമകന്‍ സാത്യകി

അവധിക്കാലം ആഘോഷിക്കാനെത്തി; ഒമ്പത് വയസ്സുകാരിയെ വെടിവെച്ചു കൊന്ന് പാക് പൊലീസ്; അന്വേഷണം ആവശ്യപ്പെട്ട് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി

മതികെട്ടാൻ ചോലയിലെ മുഴുവൻ കാട്ടാനകളെയും മാറ്റാൻ വനംവകുപ്പ്; പെരിയാറിലേക്കോ പറമ്പിക്കുളത്തേക്കോ ഘട്ടം ഘട്ടമായി മാറ്റാൻ ആലോചന

SCROLL FOR NEXT