gold rate എഐ ഇമേജ്‌
Business

സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്; പവന് 560 രൂപ കുറഞ്ഞു

ഒരിടവേളയ്ക്ക് ശേഷം അമേരിക്ക- ഇറാന്‍ സംഘര്‍ഷം കനത്തതോടെ എണ്ണവില കുതിച്ച് ഉയര്‍ന്നത് അടക്കമുള്ള വിഷയങ്ങളാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Amal Joy

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്. പവന് 560 രൂപയാണ് കുറഞ്ഞത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 1,04,520 രൂപയാണ്. പവന് ആനുപാതികമായി 70 രൂപയാണ് കുറഞ്ഞത്. 13,065 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

ഒരിടവേളയ്ക്ക് ശേഷം അമേരിക്ക- ഇറാന്‍ സംഘര്‍ഷം കനത്തതോടെ എണ്ണവില കുതിച്ച് ഉയര്‍ന്നത് അടക്കമുള്ള വിഷയങ്ങളാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്. എണ്ണവില വര്‍ധനയെ തുടര്‍ന്നുള്ള വിലക്കയറ്റ ആശങ്ക അമേരിക്കയില്‍ ഒഴിഞ്ഞതാണ് സ്വര്‍ണവില തിരിച്ചുകയറാന്‍ തുടങ്ങിയിരുന്നു.

തുടര്‍ച്ചയായ ദിവസങ്ങളില്‍ വില മാറിയ ശേഷമുണ്ടായ ഇടിവ് വിവാഹ ആവശ്യങ്ങള്‍ക്കായി സ്വര്‍ണം വാങ്ങാന്‍ കാത്തിരിക്കുന്ന സാധാരണക്കാര്‍ക്ക് ആശ്വാസം നല്‍കുന്നതാണ്. എന്നാല്‍ നിക്ഷേപകര്‍ക്ക് ആശങ്കയാകുന്ന വാര്‍ത്തയാണിത്. വരും ദിവസങ്ങളിലും അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങള്‍ക്കനുസരിച്ച് സംസ്ഥാനത്തെ വിലയില്‍ വ്യതിയാനങ്ങള്‍ തുടരാന്‍ സാധ്യതയുണ്ട്. ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോര്‍ഡ്. ഡിസംബര്‍ 23നാണ് പവന്‍ വില ആദ്യമായി ഒരു ലക്ഷം കടന്നത്.

kerala gold rate today

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വൈദ്യുതി പ്രതിസന്ധി രൂക്ഷം; വലിയ വില കൊടുത്താലും കിട്ടാനില്ല, നിയന്ത്രണം പതിവാകും

വൈഗ അണക്കെട്ടിൽ ജലനിരപ്പ് 20 ശതമാനമായി താഴ്ന്നു; തെക്കൻ തമിഴ്‌നാട്ടിൽ കാർഷിക പ്രതിസന്ധി

ജീവകാരുണ്യമാകാം, വിളിച്ചുപറഞ്ഞ് നാട്ടുകാരെ അറിയിക്കണ്ട, ചിത്രങ്ങളും വിഡിയോകളും പ്രചരിപ്പിക്കുന്നത് നിയമലംഘനം

ഇന്ത്യന്‍ റെയില്‍വേയില്‍ ഹരിത വിപ്ലവം: ആദ്യ ഹൈഡ്രജന്‍ ട്രെയിന്‍ ഇന്ന് ഓടിത്തുടങ്ങും; പ്രത്യേകതകള്‍ അറിയാം

പങ്കാളിയെ തരാമെന്ന് പറഞ്ഞ് മോഹിപ്പിച്ചു, ഒന്നും നടന്നില്ല; വിവാഹബ്യൂറോയ്ക്ക് പിഴയിട്ട് ഉപഭോക്തൃഫോറം