സ്വര്‍ണ വില AI Image
Business

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന; ഉച്ചയ്ക്ക് ശേഷം പവന് 1000 രൂപ കൂടി

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Amal Joy

കൊച്ചി: സ്വര്‍ണവിലയില്‍ ഇന്ന് വീണ്ടും വര്‍ധന. രാവിലെ വില വര്‍ധിച്ച ശേഷം ഉച്ചയ്ക്ക് ശേഷം വീണ്ടും വര്‍ധനവുണ്ടായി. പവന്‍ വില 1000 രൂപ വര്‍ധിച്ച് 1,10,920 രൂപയിലെത്തി. രാവിലെ പവന് 120 രൂപ വര്‍ധിച്ചിരുന്നു. ഗ്രാമിന് 125 രൂപ കൂടി 13,865 രൂപയായി.

കഴിഞ്ഞ മൂന്നു ദിവസങ്ങള്‍ക്കിടെ പവന്‍ വിലയിലുണ്ടായത് 5320 രൂപയുടെ വര്‍ധനയാണ്. രാജ്യാന്തര വിപണിയില്‍ സ്വര്‍ണത്തിന്റെ ഡിമാന്‍ഡ് വര്‍ധിച്ചതോടെയാണ് കേരളത്തിലും വില കുതിച്ചത്.

രാജ്യാന്തര വിപണിയില്‍ സ്വര്‍ണം ഇക്കൊല്ലം ജനുവരിയ്ക്കു ശേഷമുള്ള ഏറ്റവും വലിയ കയറ്റത്തിലാണ്. ഈ ആഴ്ച ഇതിനോടകം ഏഴു ശതമാനത്തോളമാണ് വില വര്‍ധിച്ചത്.

വരും ദിവസങ്ങളിലും അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങള്‍ക്കനുസരിച്ച് സംസ്ഥാനത്തെ വിലയില്‍ വ്യതിയാനങ്ങള്‍ തുടരാന്‍ സാധ്യതയുണ്ട്. ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോര്‍ഡ്. ഡിസംബര്‍ 23നാണ് പവന്‍ വില ആദ്യമായി ഒരു ലക്ഷം കടന്നത്.

kerala gold rate Today

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ചക്രവാതച്ചുഴി: ബുധനാഴ്ച മുതൽ ശക്തമായ മഴ, ആറു ജില്ലകളിൽ യെല്ലോ അലർട്ട്

'നീയൊരു നടനാകുമെന്ന് ജീവിതത്തില്‍ ആദ്യം പറഞ്ഞത് വിജയ് സാര്‍'; മറക്കാനാകാത്ത ഓര്‍മ പങ്കിട്ട് ഫഹദ് ഫാസില്‍

'മൂന്നു മാസത്തിനകം തീരുമാനമെടുക്കണം' ; തൃണമൂല്‍ ചിഹ്ന തര്‍ക്കത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷനോട് സുപ്രീംകോടതി

ഹോസ്റ്റൽ ഫീസ് അടച്ചില്ലെന്ന് കാട്ടി പരീക്ഷാഫലം തടഞ്ഞുവെച്ചു: മണ്ണുത്തി വെറ്ററിനറി സർവകലാശാലയിൽ വിദ്യാർഥി പ്രക്ഷോഭം

സോഷ്യൽമീഡിയ വൈറൽ ടിപ്പുകളെ വിശ്വസിക്കരുത്, മാനസികാരോ​ഗ്യമെന്ന ഹാഷ്ടാ​ഗിൽ വരുന്നത് പകുതിയും അശാസ്ത്രീയം