സ്വര്‍ണ വില AI Image
Business

ഒരു ലക്ഷത്തിലേക്കോ? സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്, ഇന്ന് കുറഞ്ഞത് 1800 രൂപ

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Amal Joy

കൊച്ചി: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില രണ്ടുതവണ ഇടിഞ്ഞത് 1800 രൂപ. 1,00,720 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ഉച്ചയ്ക്ക് ശേഷം 105 രൂപയാണ് കുറഞ്ഞത്. രാവിലെ 120 രൂപയാണ് കുറഞ്ഞിരുന്നു. ഇതോടെ 12,590 രൂപയായി ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

രാവിലെ പവന് ഒറ്റയടിക്ക് 960 രൂപയാണ് കുറഞ്ഞത്. ഉച്ചയോടെ 840 രൂപ വീണ്ടും കുറഞ്ഞു. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ വിലയില്‍ ഇടിവിന്റെ ഈ ട്രെന്‍ഡ് നിലനിന്നാല്‍ അടുത്ത ദിവസങ്ങളില്‍ പവന്‍വില ഒരുലക്ഷം രൂപയ്ക്കു താഴെയെത്താം.

ഇന്നലെ പവന് ഒറ്റയടിക്ക് 1,600 രൂപയാണ് കുറഞ്ഞിരുന്നു. ആഗോള വിപണിയിലെ എണ്ണവില അടക്കമുള്ള വിഷയങ്ങളാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്. എണ്ണവില ബാരലിന് നൂറ് ഡോളറില്‍ താഴെ തന്നെ നില്‍ക്കുകയാണ്. യുഎസില്‍ പണപ്പെരുപ്പം കൂടുകയും അടിസ്ഥാന പലിശനിരക്ക് കൂടാനുള്ള സാധ്യത ശക്തമാവുകയും ചെയ്തതാണ് രാജ്യാന്തര സ്വര്‍ണവിലയില്‍ വന്‍ ഇടിവിന് വഴിവച്ചത്. യുഎസ് ഡോളര്‍ സൂചികയും യുഎസ് ട്രഷറി ബോണ്ട് യീല്‍ഡും വര്‍ധിച്ചതും സ്വര്‍ണത്തിനു തിരിച്ചടിയായി.

ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോര്‍ഡ്. ഡിസംബര്‍ 23നാണ് പവന്‍ വില ആദ്യമായി ഒരു ലക്ഷം കടന്നത്

kerala gold rate Today

കറാച്ചിയിലെ 'കൊച്ചു കേരളം': പാകിസ്ഥാനിൽ മലയാളത്തനിമ കാത്തുസൂക്ഷിച്ച് ഒരു നൂറ്റാണ്ട് പഴക്കമുള്ള സമൂഹം

ഉപ്പുവെള്ളത്തിൽ കഴുകിയാൽ പച്ചക്കറികൾ സുരക്ഷിതമാകുമോ? അറിയേണ്ട കാര്യങ്ങൾ

കേറി വാടാ മക്കളേ... 'ജയിലർ 2' മുതൽ 'രണബാലി' വരെ; ഈ വാരാന്ത്യം സിനിമാ വിരുന്നൊരുക്കി ഒടിടി പ്ലാറ്റ്ഫോമുകൾ

ആറ് വിക്കറ്റ് പിഴുത് മാറ്റ് ഹെൻ‌റി; ഇന്ത്യ 89ന് പുറത്ത്; കിവികള്‍ക്ക് റെക്കോര്‍ഡ് വിജയം

'സാംസ്കാരിക നായിക എന്ന തെറിവാക്കിൽ നിന്നും ഒഴിവാക്കണം, ഞാൻ ഒന്നിൻറെയും നായികയല്ല'; സാറാ ജോസഫ്