കേറി വാടാ മക്കളേ... 'ജയിലർ 2' മുതൽ 'രണബാലി' വരെ; ഈ വാരാന്ത്യം സിനിമാ വിരുന്നൊരുക്കി ഒടിടി പ്ലാറ്റ്ഫോമുകൾ

ഈ ആഴ്ച കിടിലൻ സൂപ്പർ ഹിറ്റ് സിനിമകളാണ് ഒടിടിയിൽ നിങ്ങളെ കാത്തിരിക്കുന്നത്
Latest OTT Releases
Latest OTT Releasesഇൻസ്റ്റ​ഗ്രാം
Edited By:

ഈ വാരാന്ത്യം ഏത് സിനിമ കാണും എന്നോർത്ത് വിഷമിച്ചിരിക്കുകയാണോ നിങ്ങൾ. ഒട്ടും വിഷമിക്കണ്ട, ഈ ആഴ്ച കിടിലൻ സൂപ്പർ ഹിറ്റ് സിനിമകളാണ് ഒടിടിയിൽ നിങ്ങളെ കാത്തിരിക്കുന്നത്. 'ജയിലർ 2', 'രണബാലി' ഉൾപ്പെടെയുള്ള ചിത്രങ്ങളാണ് ഈ വാരാന്ത്യം വിവിധ ഒടിടി പ്ലാറ്റ്ഫോമുകളിലൂടെ പ്രേക്ഷകരിലേക്ക് എത്തിയിരിക്കുന്നത്. ഈ ആഴ്ച ഒടിടിയിലെത്തിയ പുത്തൻ റിലീസുകളിതാ.

1. ജയിലർ 2

Jailer 2
Jailer 2ഇൻസ്റ്റ​ഗ്രാം

രജനികാന്തിനെ നായകനാക്കി നെൽസൺ ദിലീപ്കുമാർ ഒരുക്കിയ 'ജയിലർ 2' ഒടിടിയിൽ സ്ട്രീമിങ് ആരംഭിച്ചു. ആമസോൺ പ്രൈം വിഡിയോയിലൂടെയാണ് സ്ട്രീമിംഗിനെത്തിയിരിക്കുന്നത്. തമിഴ്, തെലുങ്ക്, മലയാളം, ഹിന്ദി, കന്നഡ ഭാഷകളിൽ ചിത്രം കാണാനാകും. വി​​ദ്യ ബാലൻ, എസ് ജെ സൂര്യ, സുരാജ് വെഞ്ഞാറമൂട്, മോഹൻലാൽ, ഹൃത്വിക് റോഷൻ, രമ്യ കൃഷ്ണൻ ഉൾപ്പെടെ നിരവധി താരങ്ങളാണ് ചിത്രത്തിൽ അണിനിരക്കുന്നത്.

2. രണബാലി

Ranabaali
Ranabaali ഇൻസ്റ്റ​ഗ്രാം

വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും പ്രധാന വേഷത്തിലെത്തിയ പീരിയോഡിക്കൽ ഡ്രാമയാണ് രണബാലി. വൻ ഹൈപ്പിലാണ് തിയറ്റുകളിലെത്തിയതെങ്കിലും ചിത്രം ബോക്സ് ഓഫീസിൽ പരാജയമായി മാറി. ഇപ്പോഴിതാ ചിത്രം ഒടിടിയിൽ സ്ട്രീമിങ് ആരംഭിച്ചിരിക്കുകയാണ്. നെറ്റ്ഫ്ലിക്സിലൂടെ ചിത്രം പ്രേക്ഷകർക്ക് കാണാനാകും. തെലുങ്ക്, ഹിന്ദി, കന്നഡ, തമിഴ്, മലയാളം ഭാഷകളിലാണ് ചിത്രം സ്ട്രീമിങ് ആരംഭിച്ചിരിക്കുന്നത്.

3. ബാന്ദ്ര Bandra

Bandra
Bandraഇൻസ്റ്റ​ഗ്രാം

ദിലീപിനെ നായകനാക്കി അരുൺ ഗോപി സംവിധാനം ചെയ്ത ‘ബാന്ദ്ര’യും ഒടിടിയിലെത്തി. റിലീസ് ചെയ്ത് മൂന്ന് വർഷങ്ങൾക്കു ശേഷമാണ് ചിത്രം ഒടിടിയിൽ എത്തുന്നത്. സീ ഫൈവിലൂടെയാണ് ചിത്രം സ്ട്രീമിങ് ആരംഭിച്ചിരിക്കുന്നത്. വമ്പൻ പ്രീ റിലീസ് ഹൈപ്പോടെ എത്തിയ ചിത്രം ബോക്സ് ഓഫീസിൽ വൻ പരാജയമാണ് നേരിട്ടത്. തമന്നയും മംമ്ത മോഹൻ​ദാസുമാണ് ചിത്രത്തിൽ നായികമാരായെത്തുന്നത്.

4. ദ് തേർഡ് മർഡർ

The Third Murder
The Third Murderഇൻസ്റ്റ​ഗ്രാം

സൈജു കുറുപ്പ്, ഇന്ദ്രൻസ്, വിനയ് ഫോർട്ട് എന്നിവർ പ്രധാന കഥാപാത്രങ്ങളായെത്തുന്ന സൈക്കോളജിക്കൽ ത്രില്ലർ ചിത്രം ‘ദ് തേർഡ് മർഡർ’ ഒടിടിയിലെത്തി. ഇന്ന് മുതൽ മനോരമ മാക്സിലൂടെ ചിത്രം കാണാനാകും. ഒക്ടോബർ 2ന് തിയറ്ററുകളിലെത്തിയ ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണം ലഭിച്ചിരുന്നു.

5. ദായ്റ

Daayra
Daayra ഇൻസ്റ്റ​ഗ്രാം

മേഘ്ന ഗുൽസാർ സംവിധാനം ചെയ്ത് പൃഥ്വിരാജ്, കരീന കപൂർ എന്നിവര്‌ പ്രധാന വേഷങ്ങളിലെത്തിയ ചിത്രമാണ് ദായ്റ. സെപ്റ്റംബർ 18ന് തിയറ്ററുകളിലെത്തിയ ചിത്രം ബോക്സ് ഓഫീസിൽ പരാജയപ്പെട്ടിരുന്നു. ജംഗിൾ പിക്ചേഴ്സും പെൻ സ്റ്റുഡിയോസും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. പൊലീസ് വേഷത്തിലാണ് പൃഥ്വിരാജ് ചിത്രത്തിലെത്തുന്നത്. ഹിന്ദി, മലയാളം ഭാഷകളിൽ നെറ്റ്ഫ്ലിക്സിലൂടെ ചിത്രം കാണാനാകും.

Summary

Jailer 2, Ranabaali and more other OTT Releases this week.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER