സ്വര്‍ണവില 
Business

കൂപ്പുകുത്തി സ്വര്‍ണവില, വമ്പന്‍ ഇടിവ്; ഒറ്റയടിക്ക് കുറഞ്ഞത് 3760 രൂപ

ചൊവ്വാഴ്ചയാണ് ഒരിടവേളയ്ക്ക് ശേഷം സ്വര്‍ണവില ആദ്യമായി ഒരു ലക്ഷം രൂപയില്‍ താഴെയെത്തിയത്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Amal Joy

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വമ്പന്‍ ഇടിവ്. ഇന്ന് പവന് ഒറ്റയടിക്ക് 3760 രൂപയാണ് കുറഞ്ഞത്. 92,080 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 470 രൂപയാണ് കുറഞ്ഞത്. 11, 510 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വില.

ചൊവ്വാഴ്ചയാണ് ഒരിടവേളയ്ക്ക് ശേഷം സ്വര്‍ണവില ആദ്യമായി ഒരു ലക്ഷം രൂപയില്‍ താഴെയെത്തിയത്. ഡോളര്‍ ശക്തിയാര്‍ജിച്ചതും പണപ്പെരുപ്പം നിയന്ത്രിക്കാന്‍ യുഎസ് കേന്ദ്രബാങ്ക് പലിശനിരക്ക് വീണ്ടും വര്‍ധിപ്പിക്കാന്‍ തയ്യാറായേക്കുമെന്ന റിപ്പോര്‍ട്ടുകളുമാണ് സ്വര്‍ണവിലയ്ക്ക് വിനയായത്. കഴിഞ്ഞ 14 ദിവസത്തിനിടെ വിലയില്‍ 16,000 രൂപയോളമാണ് ഇടിഞ്ഞത്. ആഗോള വിപണിയിലെ എണ്ണവില അടക്കമുള്ള വിഷയങ്ങളും സ്വര്‍ണവിലയെ സ്വാധീനിക്കുന്നുണ്ട്.

ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോര്‍ഡ്. ഡിസംബര്‍ 23നാണ് പവന്‍ വില ആദ്യമായി ഒരു ലക്ഷം കടന്നത്.

Kerala gold rate Today: Gold price massive drop

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബിജെപിയില്‍ നിന്ന് അവഗണന; പത്മിനി തോമസ് തിരികെ കോണ്‍ഗ്രസിലേക്ക്

ചക്കക്കൊമ്പനെ തളയ്ക്കാൻ അനുമതി; റേഡിയോ കോളർ ഘടിപ്പിക്കും

ജിയോസ്പേഷ്യൽ ടെക്നോളജി പഠിക്കാം; പ്ലസ് ടു യോഗ്യത മതി, പുതിയ കരിയർ കണ്ടെത്താം...

'ഭക്തരോട് മര്യദയ്ക്ക് പെരുമാറണം'; ഗുരുവായൂര്‍ ക്ഷേത്രത്തിലെ ജിവനക്കാര്‍ക്ക് ഹൈക്കോടതി നിര്‍ദേശം

സിപിഎം പ്രവര്‍ത്തകന്‍റെ കൊലപാതകത്തിന് ശേഷം വിദേശത്തേക്ക് കടന്നു, 18 വര്‍ഷത്തിനുശേഷം പ്രതി പിടിയില്‍