kerala gold rate today ai image
Business

സ്വര്‍ണവില 1,10,000ല്‍ താഴെ; നാലുദിവസത്തിനിടെ 3000 രൂപയുടെ ഇടിവ്

സംസ്ഥാനത്ത് സ്വര്‍ണ വിലയിടിവ് തുടരുന്നു.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Dhanoj AM

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയിടിവ് തുടരുന്നു. ഒരിടവേളയ്ക്ക് ശേഷം 1,10,000ല്‍ താഴെയാണ് സ്വര്‍ണവിലയില്‍ വ്യാപാരം നടക്കുന്നത്. ഇന്ന് പവന് 200 രൂപയാണ് കുറഞ്ഞത്. 1,09,120 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 25 രൂപയാണ് കുറഞ്ഞത്. 13,640 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഇന്നലെ രണ്ടു തവണകളായി 2600 രൂപയിലധികമാണ് ഇടിഞ്ഞത്. നാലുദിവസത്തിനിടെ 3000 രൂപയുടെ കുറവാണ് സ്വര്‍ണവിലയില്‍ ഉണ്ടായിരിക്കുന്നത്.

ഡോളര്‍ ശക്തിയാര്‍ജിച്ചതും പണപ്പെരുപ്പനിരക്ക് കുറയ്ക്കാന്‍ യുഎസ് ഫെഡറല്‍ റിസര്‍വ് പലിശനിരക്ക് കൂട്ടിയതും അമേരിക്കന്‍ സമ്പദ് വ്യവസ്ഥ ഉണര്‍വിലാണ് എന്ന റിപ്പോര്‍ട്ടുകളും എണ്ണവിലയിലെ മാറ്റങ്ങളുമാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്. ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡ് വില ബാരലിന് 107 ഡോളറിന് മുകളിലാണ്. അമേരിക്കയില്‍ ബോണ്ട് യീല്‍ഡ് വര്‍ധിച്ചതും സ്വര്‍ണവിലയെ സ്വാധീനിക്കുന്നുണ്ട്.

ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോര്‍ഡ്. ഡിസംബര്‍ 23നാണ് പവന്‍ വില ആദ്യമായി ഒരു ലക്ഷം കടന്നത്.

kerala gold rate today, gold rate declined

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'സർക്കാരിന്റെ വിലയിരുത്തൽ'; ഉപതെരഞ്ഞെടുപ്പ് ഫലം ഇന്ന്

'സുകൃതത്തിലെ മമ്മൂട്ടി കഥാപത്രം ഇന്നും പ്രസക്തം... മരുന്നിന് കൊള്ള വിലയെങ്കിൽ കേന്ദ്രത്തിന് ഇടപെടാം'

'മദ്യപിച്ചിട്ടുണ്ടോ?, അശ്വന്ത് കോക്കിന്റെ മറുപടി 'ദിസ് ഈസ് കേരളാ പൊലീസ്'...; മദ്യപിച്ച് വാഹനമോടിച്ച കേസിൽ ജാമ്യം - Video

'മൈക്കും കൊണ്ട് വരണ്ട, മുഖ്യമന്ത്രി എല്ലാ ബുധനാഴ്ചയും കാണും'... ഇന്നത്തെ 5 പ്രധാന വാർത്തകൾ

'യു എൻ രക്ഷാസമിതി പുനസംഘടിപ്പിക്കാൻ സമ്മേളനം വിളിക്കണം'; ട്രംപിനെതിരെ ഒന്നിക്കാൻ ഇന്ത്യയും ബ്രസീലും ദക്ഷിണാഫ്രിക്കയും