അയ്യപ്പഭക്തര്‍ക്കായി അഞ്ച് റെയില്‍വേ സ്റ്റേഷനുകളില്‍ എയ്ഡ് പോസ്റ്റ്

എറണാകുളം, ചെങ്ങന്നൂര്‍, തിരുവല്ല, കോട്ടയം, കായംകുളം എന്നീ അഞ്ച് പ്രധാന റെയില്‍വേ സ്റ്റേഷനുകളില്‍ പ്രത്യേക പൊലീസ് എയ്ഡ് പോസ്റ്റുകള്‍ ആരംഭിച്ചു.
sabarimala
sabarimalafile
Edited By:
Updated on: 
1 min read

തിരുവനന്തപുരം: ശബരിമല മണ്ഡലകാല തീര്‍ഥാടനത്തോടനുബന്ധിച്ച് ട്രെയിന്‍ മാര്‍ഗം കേരളത്തിലെത്തുന്ന അയ്യപ്പഭക്തര്‍ക്ക് സുരക്ഷിതവും സുഗമവുമായ യാത്ര ഉറപ്പാക്കുന്നതിനായി കേരള റെയില്‍വേ പൊലീസ് വിപുലമായ സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി. ഇതിന്റെ ഭാഗമായി തീര്‍ത്ഥാടകര്‍ കൂടുതലായി എത്തിച്ചേരുന്ന എറണാകുളം, ചെങ്ങന്നൂര്‍, തിരുവല്ല, കോട്ടയം, കായംകുളം എന്നീ അഞ്ച് പ്രധാന റെയില്‍വേ സ്റ്റേഷനുകളില്‍ പ്രത്യേക പൊലീസ് എയ്ഡ് പോസ്റ്റുകള്‍ ആരംഭിച്ചു.

ശബരിമല തീര്‍ഥാടകര്‍ക്ക് ആവശ്യമായ സഹായങ്ങളും മാര്‍ഗനിര്‍ദേശങ്ങളും ലഭ്യമാക്കുന്നതിനുള്ള പ്രധാന ഇടത്താവളങ്ങളായാണ് ഈ സ്റ്റേഷനുകളെ സജ്ജീകരിച്ചിരിക്കുന്നത്. തീര്‍ഥാടകരുടെ സേവനത്തിനായി ഈ പൊലീസ് എയ്ഡ് പോസ്റ്റുകള്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നതാണ്. യാത്രാസംബന്ധമായ സംശയങ്ങള്‍, മാര്‍ഗനിര്‍ദേശങ്ങള്‍, സുരക്ഷാ പ്രശ്‌നങ്ങള്‍, അടിയന്തര സാഹചര്യങ്ങളിലെ സഹായം തുടങ്ങി ഭക്തര്‍ക്ക് ആവശ്യമായ വിവിധ സേവനങ്ങള്‍ ഇവിടെനിന്ന് ലഭ്യമാകും.

ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ റെയില്‍വേ സ്റ്റേഷനുകളിലും ട്രെയിനുകളിലും സുരക്ഷാ നിരീക്ഷണവും ഏകോപനവും ശക്തമാക്കിയിട്ടുണ്ട്. തീര്‍ഥാടകരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും അടിയന്തര സാഹചര്യങ്ങളില്‍ വേഗത്തില്‍ ഇടപെടുന്നതിനും ആവശ്യമായ സംവിധാനങ്ങളും സജ്ജീകരിച്ചിട്ടുണ്ട്. തിരുവനന്തപുരത്തെ റെയില്‍വേ പോലീസ് കമാന്‍ഡന്റ് കണ്‍ട്രോള്‍ സെന്ററിന്റെ നിരീക്ഷണത്തിലും ഏകോപനത്തിലുമാണ് ഈ എയ്ഡ് പോസ്റ്റുകളുടെ പ്രവര്‍ത്തനം. തീര്‍ഥാടകര്‍ക്ക് സഹായങ്ങള്‍ക്കും വിവരങ്ങള്‍ക്കും കണ്‍ട്രോള്‍ സെന്ററിന്റെ 9846200100 നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.

കൂടാതെ അടിയന്തര പൊലീസ് സഹായത്തിനായി 112 എന്ന നമ്പറിലും റെയില്‍വേ യാത്രയുമായി ബന്ധപ്പെട്ട സുരക്ഷാ സഹായങ്ങള്‍ക്കും പരാതികള്‍ക്കും റെയില്‍വേ ഹെല്‌പ്ലൈന്‍ നമ്പറായ 139 ലും ബന്ധപ്പെടാവുന്നതാണ്. കേരള പൊലീസിന്റെ POL APP മുഖേനയും തീര്‍ഥാടകര്‍ക്ക് വിവിധ സേവനങ്ങളും സഹായങ്ങളും പ്രയോജനപ്പെടുത്താവുന്നതാണ്. ശബരിമല തീര്‍ത്ഥാടനത്തിനെത്തുന്ന ഭക്തര്‍ക്ക് യാത്രാവേളയില്‍ എന്തെങ്കിലും ബുദ്ധിമുട്ടുകളോ സുരക്ഷാസംബന്ധമായ പ്രശ്‌നങ്ങളോ നേരിടുന്ന പക്ഷം അതത് റെയില്‍വേ സ്റ്റേഷനുകളിലെ പൊലീസ് എയ്ഡ് പോസ്റ്റുകളുമായി ബന്ധപ്പെടാവുന്നതാണന്ന് റയില്‍വേ എസ്.പി. ബി. കൃഷ്ണകുമാര്‍ ഐ.പി. എസ് അറിയിച്ചു.

Summary

Aid posts set up at five railway stations for Ayyappa devotees.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER