kerala gold rate meta Ai image
Business

സ്വർണവില വീണ്ടും താഴോട്ട്; ഇന്ന് കുറഞ്ഞത് രണ്ടുതവണ

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: സ്വര്‍ണവിലയില്‍ ഉച്ചയ്ക്ക് ശേഷം വീണ്ടും ഇടിവ്. ഇന്ന് രാവിലെയും ഉച്ചക്കുമായി രണ്ട് തവണയാണ് വില കുറഞ്ഞത്. ഇന്ന് ഉച്ചക്ക് ശേഷം പവന് 720 രൂപ കുറഞ്ഞു. 1,19,440 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ നിലവിലെ വില.

ഗ്രാമിന് 60 രൂപയാണ് കുറഞ്ഞത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 14930 രൂപയാണ്. രാവിലെ ഗ്രാമിന് 90 രൂപയും പവന് 720 രൂപയും കുറഞ്ഞ് യഥാക്രമം 14990 രൂപയും 1,19,920 രൂപയുമായിരുന്നു. ഇന്ന് മാത്രം പവന് 1200 രൂപയാണ് കുറഞ്ഞത്. തുടര്‍ച്ചയായി നാലാംദിവസമാണ് സ്വര്‍ണം താഴോട്ടിറങ്ങുന്നത്.

ഒന്നിന് 1,26,920 രൂപയായിരുന്നു സ്വര്‍ണവില. നാലുദിവസത്തിനിടെ 7000 രൂപയാണ് കുറഞ്ഞത്. ഇന്നലെ മാത്രം പവന് 2280 രൂപയാണ് കുറഞ്ഞത്. പശ്ചിമേഷ്യന്‍ സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തില്‍ വന്‍കുതിപ്പ് നടത്തിയതിന് പിന്നാലെയാണ് ഇടിവ് രേഖപ്പെടുത്തിയത്. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ വിവിധ രാജ്യങ്ങളിലെ കേന്ദ്രബാങ്കുകള്‍ സ്വര്‍ണം വാങ്ങിക്കൂട്ടുന്നത് അടക്കമുള്ള ഘടകങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്.

ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോര്‍ഡ്. ഡിസംബര്‍ 23നാണ് പവന്‍ വില ആദ്യമായി ഒരു ലക്ഷം കടന്നത്.

kerala gold rate today, gold rate declined again

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഖമേനിയുടെ മരണത്തില്‍ അനുശോചിച്ച് ഇന്ത്യ, വിദേശകാര്യ സെക്രട്ടറി ഇറാന്‍ എംബസിയിലെത്തി

സാമ്പാറില്‍ കായം ചേര്‍ക്കുന്നത് എന്തിന്?

വൈഷ്ണയുടെ അർധ സെഞ്ച്വറി പാഴായി; വനിതാ ഏകദിന ടൂർണമെന്റിൽ കേരളത്തിന് തോൽവി

'200 കോടി മോഹത്തില്‍ വീണു, ആ കഥാപാത്രങ്ങള്‍ ചെയ്യാന്‍ പാടില്ലായിരുന്നു'; പിഴവുകളെപ്പറ്റി ഭൂമി പെഡ്‌നേക്കര്‍

റാഷിദ് ഖാന്റെ ക്യാപ്റ്റന്‍ സ്ഥാനം തെറിച്ചു; അഫ്ഗാനെ ഇനി ഇബ്രാഹിം സാദ്രാന്‍ നയിക്കും

SCROLL FOR NEXT