kerala gold rate AI Image
Business

ഒറ്റയടിക്ക് 800 രൂപ കൂടി; റെക്കോര്‍ഡ് കുതിപ്പില്‍ സ്വര്‍ണവില

സംസ്ഥാനത്ത് റെക്കോര്‍ഡുകള്‍ ഭേദിച്ചുള്ള സ്വര്‍ണവിലയുടെ കുതിപ്പ് തുടരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: സംസ്ഥാനത്ത് റെക്കോര്‍ഡുകള്‍ ഭേദിച്ചുള്ള സ്വര്‍ണവിലയുടെ കുതിപ്പ് തുടരുന്നു. പവന് ഇന്ന് 800 രൂപയാണ് വര്‍ധിച്ചത്. 1,05,320 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 100 രൂപയാണ് വര്‍ധിച്ചത്. 13,165 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. രണ്ടുദിവസത്തിനിടെ പവന് ആയിരത്തിലധികം രൂപയാണ് വര്‍ധിച്ചത്.

ഡിസംബര്‍ 23നാണ് സ്വര്‍ണവില ആദ്യമായി ഒരു ലക്ഷം കടന്നത്. പിന്നീടുള്ള ദിവസങ്ങളിലും വില ഉയരുന്നതാണ് ദൃശ്യമായത്. അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങളാണ് കേരളത്തിലെ സ്വര്‍ണ വിലയെ സ്വാധീനിക്കുന്നത്.

വെനസ്വേലയിലെ അമേരിക്കന്‍ സൈനിക നടപടി അടക്കമുള്ള വിഷയങ്ങളാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് കൂടുതല്‍ ആളുകള്‍ എത്തിയതാണ് വില ഇപ്പോഴും ഉയര്‍ന്നുനില്‍ക്കാന്‍ കാരണം.

kerala gold rate today, gold rate in record level

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'മമത ബാനര്‍ജി ഇന്ത്യയുടെ ഭാവി പ്രധാനമന്ത്രി'; വിശ്വസ്തയും ദീദീയെ കൈയൊഴിഞ്ഞു

'ഇതിൽ ഇളയരാജ ഇല്ല; 'മഞ്ഞുമ്മൽ ബോയ്സ്' എന്ന സിനിമ ഉണ്ടായതു കൊണ്ട് മാത്രമാണ് 'ബാലൻ' സംഭവിച്ചത്'

പ്രതിഷേധം ഫലം കണ്ടു; കാട്ടാന ആക്രമണത്തിൽ മരിച്ച രാജുവിന്റെ കുടുംബത്തിന് 14 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ച് സർക്കാർ

തടി കുറയുന്നതിനൊപ്പം സ്തനാർബുദ സാധ്യതയും കുറയും; ജിഎൽപി-1 മരുന്നുകൾ ബ്രസ്റ്റ് കാൻസർ സാധ്യത 30 ശതമാനം വരെ കുറച്ചുവെന്ന് പഠനം

ട്രെയിന്‍ യാത്രക്കാര്‍ക്ക് ആശ്വസം; ഇനി എളുപ്പത്തില്‍ ടിക്കറ്റ് റിസര്‍വ് ചെയ്യാം, റെയില്‍വേയില്‍ വന്‍മാറ്റം

SCROLL FOR NEXT