kerala gold rate today AI image
Business

സ്വര്‍ണവില എങ്ങോട്ട്?, വീണ്ടും വര്‍ധിച്ചു; കൂടിയത് ആയിരത്തിലധികം രൂപ

സംസ്ഥാനത്ത് റെക്കോര്‍ഡുകള്‍ ഭേദിച്ച് കുതിക്കുന്ന സ്വര്‍ണവില ഇന്ന് വീണ്ടും വര്‍ധിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: സംസ്ഥാനത്ത് റെക്കോര്‍ഡുകള്‍ ഭേദിച്ച് കുതിക്കുന്ന സ്വര്‍ണവില ഇന്ന് വീണ്ടും വര്‍ധിച്ചു. ഉച്ചയ്ക്ക് ശേഷം പവന് 280 രൂപയാണ് വര്‍ധിച്ചത്. 1,05,600 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 35 രൂപയാണ് വര്‍ധിച്ചത്. 13,200 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഇന്ന് രണ്ടു തവണകളായി പവന് 1080 രൂപയാണ് വര്‍ധിച്ചത്.

ഡിസംബര്‍ 23നാണ് സ്വര്‍ണവില ആദ്യമായി ഒരു ലക്ഷം കടന്നത്. പിന്നീടുള്ള ദിവസങ്ങളിലും വില ഉയരുന്നതാണ് ദൃശ്യമായത്. അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങളാണ് കേരളത്തിലെ സ്വര്‍ണ വിലയെ സ്വാധീനിക്കുന്നത്.

വെനസ്വേലയിലെ അമേരിക്കന്‍ സൈനിക നടപടി അടക്കമുള്ള വിഷയങ്ങളാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് കൂടുതല്‍ ആളുകള്‍ എത്തിയതാണ് വില ഇപ്പോഴും ഉയര്‍ന്നുനില്‍ക്കാന്‍ കാരണം.

kerala gold rate today, gold rate in record level

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തിരുവനന്തപുരത്തെ ബിജെപി കൗൺസിലർ സുഗതന് ആറുമാസം അവധി; അപേക്ഷ അംഗീകരിച്ച് കൗൺസിൽ

സ്മാര്‍ട്ട്ഫോണ്‍ മഴയത്ത് നനഞ്ഞോ? ആദ്യം ചെയ്യേണ്ട അഞ്ച് കാര്യങ്ങള്‍

'ആ മണ്ണിൽ 13 കളി 19 വിക്കറ്റുകൾ, ഭുവനേശ്വർ കുമാർ ലോകകപ്പ് ടീമിൽ വേണം!'

'ഒരു കുട്ടിക്ക് ജീവിതം തിരിച്ചു നല്‍കിയ പാട്ട്'; 'അമ്പലപ്പുഴെ ഉണ്ണിക്കണ്ണനോട് നീ' പിറന്ന കഥ പറഞ്ഞ് കൈതപ്രം

'സ്വർണ ഖനി തരാമെന്ന് പറഞ്ഞാലും 'അനിമൽ' പോലെയുള്ള സിനിമകൾ ചെയ്യരുത്'; രൺബീറിനോട് നിതീഷ് ഭരദ്വാജ്