kerala gold rate today Ai image
Business

സ്വര്‍ണവില കുതിക്കുന്നു; ഒറ്റയടിക്ക് വര്‍ധിച്ചത് 3,160 രൂപ; ഒരു പവന് 1,10,400 രൂപ

ഇന്ന് മൂന്നു തവണയായി പവന് കൂടിയത് 3,160 രൂപ വര്‍ധിച്ചതോടെ പുതിയ ഉയരം കുറിച്ചിരിക്കുകയാണ് സ്വര്‍ണവില.

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: സംസ്ഥാനത്ത് റെക്കോര്‍ഡുകള്‍ ഭേദിച്ചുള്ള സ്വര്‍ണവിലയുടെ കുതിപ്പ് തുടരുന്നു. ഇന്ന് മൂന്നു തവണയായി പവന് 3,160 രൂപ വര്‍ധിച്ചതോടെ പുതിയ ഉയരം കുറിച്ചിരിക്കുകയാണ് സ്വര്‍ണവില. 1,10,400 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. 13,800 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

ഇന്നലെയും രണ്ടു തവണകളായി 1800 രൂപയാണ് വര്‍ധിച്ചത്. തിങ്കളാഴ്ച രാവിലെ 1400 രൂപ വര്‍ധിച്ചതോടെ സര്‍വകാല റെക്കോര്‍ഡിട്ട സ്വര്‍ണവില റെക്കോര്‍ഡുകള്‍ തിരുത്തി കുതിക്കുന്ന കാഴ്ചയാണ് കണ്ടത്. 14ന് രേഖപ്പെടുത്തിയ 1,05,600 എന്ന റെക്കോര്‍ഡ് ആണ് ഇന്നലെ തിരുത്തിയത്.

ഡിസംബര്‍ 23നാണ് സ്വര്‍ണവില ആദ്യമായി ഒരു ലക്ഷം കടന്നത്. അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങളാണ് കേരളത്തിലെ സ്വര്‍ണ വിലയെ സ്വാധീനിക്കുന്നത്. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് കൂടുതല്‍ ആളുകള്‍ എത്തിയതാണ് വില ഇപ്പോഴും ഉയര്‍ന്നുനില്‍ക്കാന്‍ കാരണം.

kerala gold rate today, gold rate in record level

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Kerala CM Selection Live: കോൺഗ്രസ് തീരുമാനിക്കട്ടെ; മുഖ്യമന്ത്രിയുടെ കാര്യത്തിൽ ഹൈക്കമാൻഡ് തീരുമാനത്തിനായി കാത്തിരിക്കാൻ ലീഗ്

വീടിനുള്ളില്‍ വിളക്ക് വെക്കുന്നത് പോലും ഒരാളുടെ വിശ്വാസം തെളിയിക്കാന്‍ മതിയാവും; ക്ഷേത്രത്തില്‍ പോകണമെന്ന് നിര്‍ബന്ധമില്ല: സുപ്രീം കോടതി

വിമര്‍ശനം ശക്തം; ജ്യോത്സ്യന്റെ നിയമനം റദ്ദാക്കി വിജയ്

യുഎസിൽ വിദേശ വിദ്യാർത്ഥികൾക്ക് കുരുക്ക്; ഇന്ത്യക്കാരുൾപ്പെടെ പതിനായിരത്തോളം പേർ നിരീക്ഷണത്തിൽ

'സര്‍ക്കാരിന് കുതിരയുടെ വേഗം, എന്നാല്‍ കുതിരക്കച്ചവടത്തിനില്ല'; നിയമസഭയില്‍ തഗ്ഗ് മറുപടിയുമായി മുഖ്യമന്ത്രി വിജയ്

SCROLL FOR NEXT