kerala gold rate today ai image
Business

കുതിച്ച് ഗോള്‍ഡ് ഇടിഎഫുകള്‍, സ്വര്‍ണവില വീണ്ടും 1,11,000ന് മുകളില്‍; ഒറ്റയടിക്ക് 520 രൂപ വര്‍ധിച്ചു

സംസ്ഥാനത്ത് സ്വര്‍ണവില ഇന്നും കൂടി

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Dhanoj AM

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില ഇന്നും കൂടി. പവന് 520 രൂപയാണ് വര്‍ധിച്ചത്. 1,11,040 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 65 രൂപയാണ് കൂടിയത്. 13,880 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഇന്നലെ പവന് 840 രൂപയാണ് വര്‍ധിച്ചത്.

സ്വര്‍ണ ഇടിഎഫുകളിലേക്കുള്ള നിക്ഷേപം നാലുവര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിലയില്‍ എത്തിയതും പണപ്പെരുപ്പ നിരക്ക് കുറയുമെന്ന പ്രതീക്ഷയുമാണ് സ്വര്‍ണവിലയില്‍ പ്രതിഫലിച്ചത്. ആഗോള വിപണിയില്‍ എണ്ണ ലഭ്യത വര്‍ധിക്കാന്‍ സഹായകമായ നിലയില്‍ അമേരിക്കയും റഷ്യയും കരാറില്‍ എത്തിയതാണ് സമീപഭാവിയില്‍ തന്നെ പണപ്പെരുപ്പ നിരക്ക് കുറയാന്‍ ഇടയാക്കുമെന്ന പ്രതീക്ഷകള്‍ക്ക് കരുത്തുപകരുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ ഡോളര്‍ ശക്തിയാര്‍ജ്ജിച്ചതും അമേരിക്കന്‍ ട്രഷറി ബോണ്ട് യീല്‍ഡ് ഉയര്‍ന്നതുമായിരുന്നു സ്വര്‍ണവിലയെ സ്വാധീനിച്ചത്.

ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോര്‍ഡ്. ഡിസംബര്‍ 23നാണ് പവന്‍ വില ആദ്യമായി ഒരു ലക്ഷം കടന്നത്.

kerala gold rate today, gold rate increased

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ചക്രവാതച്ചുഴി, ന്യൂനമര്‍ദ പാത്തി; വെളളിയാഴ്ച വരെ സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്

പാലക്കാട് സ്‌കൂളില്‍ വിദ്യാര്‍ഥിക്ക് വെടിയേറ്റു; വെടിപൊട്ടിയത് സഹപാഠി കൊണ്ടുവന്ന നാടന്‍ തോക്കില്‍ നിന്ന്

എല്ലാ ദിവസവും ഓട്സ് കഴിക്കാറുണ്ടോ? ശരീരത്തിന് ലഭിക്കുന്ന 5 ആരോഗ്യഗുണങ്ങൾ

'അയ്യോ മുടിയൊക്കെ നരച്ചല്ലോ! ആണുങ്ങളുടെ കാര്യത്തിൽ പ്രശ്നമില്ല, സ്ത്രീകളെപ്പോഴും പെർഫെക്ട് ആയിരിക്കണം; എന്തൊരു ഇരട്ടത്താപ്പ് ?'

മോട്ടോറോളയുടെ അടുത്ത ഫ്‌ലാഗ്ഷിപ്പ് ഫോണ്‍, സിഗ്നേച്ചര്‍ 27 ലോഞ്ച് ഡിസംബര്‍ 9ന്; അറിയാം ഫീച്ചറുകള്‍