മോട്ടോറോളയുടെ അടുത്ത ഫ്‌ലാഗ്ഷിപ്പ് ഫോണ്‍, സിഗ്നേച്ചര്‍ 27 ലോഞ്ച് ഡിസംബര്‍ 9ന്; അറിയാം ഫീച്ചറുകള്‍

പ്രമുഖ സ്മാര്‍ട്ട്ഫോണ്‍ നിര്‍മ്മാതാക്കളായ മോട്ടോറോളയുടെ അടുത്ത പുതു തലമുറ ഫ്ലാഗ്ഷിപ്പ് സ്മാര്‍ട്ട്ഫോണ്‍ ആയ സിഗ്‌നേച്ചര്‍ 27 ഡിസംബര്‍ ഒന്‍പതിന് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കും
Motorola Signature 27
Motorola Signature 27source: Motorola
Edited By:
Updated on: 
1 min read

ന്യൂഡല്‍ഹി: പ്രമുഖ സ്മാര്‍ട്ട്ഫോണ്‍ നിര്‍മ്മാതാക്കളായ മോട്ടോറോളയുടെ അടുത്ത പുതു തലമുറ ഫ്ലാഗ്ഷിപ്പ് സ്മാര്‍ട്ട്ഫോണ്‍ ആയ സിഗ്‌നേച്ചര്‍ 27 ഡിസംബര്‍ ഒന്‍പതിന് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കും. മോട്ടോറോള വെബ്‌സൈറ്റ്, ഫ്‌ലിപ്പ്കാര്‍ട്ട് അടക്കമുള്ള ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകള്‍, റീട്ടെയില്‍ സ്‌റ്റോറുകള്‍ എന്നിവ വഴി ഫോണ്‍ ലഭ്യമാകും. 1.2 ലക്ഷത്തിനും 1.3 ലക്ഷത്തിനും ഇടയിലായിരിക്കും വില എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

6.8 ഇഞ്ച് എല്‍ടിപിഒ അമോലെഡ് സ്‌ക്രീന്‍ ആയിരിക്കും ഡിസ്പ്ലേയായി വരിക. 165 hz റിഫ്രഷ് റേറ്റ് ആണ് ഡിസ്പ്ലേയില്‍ പ്രതീക്ഷിക്കുന്നത്. കോണിങ് ഗൊറില്ല ഗ്ലാസ് വിക്ടസ് രണ്ട് പ്രൊട്ടക്ഷന്‍ ഡിസ്പ്ലേയ്ക്ക് ഉണ്ടായേക്കും. ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 8 എലൈറ്റ് എക്സ്ട്രീം ജെന്‍ 6 ചിപ്സെറ്റ് ആയിരിക്കും ഇതിന് കരുത്തുപകരുക. 16 ജിബി റാമും ഒരു ടിബി സ്റ്റോറേജുമുള്ള മോഡല്‍ ആണ് പ്രതീക്ഷിക്കുന്നത്.

ആന്‍ഡ്രോയിഡ് 17ല്‍ പ്രവര്‍ത്തിക്കുന്ന ഫോണിന് 7000 എംഎഎച്ച് ബാറ്ററി ഉണ്ടാവുമെന്നാണ് പ്രതീക്ഷ. 90w ഫാസ്റ്റ് വയേര്‍ഡ് ചാര്‍ജിങ്, 50w വയര്‍ലെസ് ചാര്‍ജിങ് എന്നിവയെ സപ്പോര്‍ട്ട് ചെയ്യുന്നതായിരിക്കും ബാറ്ററി. റീവേഴ്സ് ചാര്‍ജിങ് സപ്പോര്‍ട്ടും പ്രതീക്ഷിക്കുന്നുണ്ട്. 50 എംപി മെയ്ന്‍ കാമറയും 200 എംപി പെരിസ്‌കോപ് ടെലിഫോട്ടോ സെന്‍സറും 50 എംപി അള്‍ട്രാ വൈഡ് ലൈന്‍സും കാമറ വിഭാഗത്തില്‍ പ്രതീക്ഷിക്കുന്നുണ്ട്. സെല്‍ഫി ചിത്രങ്ങള്‍ക്കും വിഡിയോകള്‍ക്കുമായി 50 എംപി ഫ്രണ്ട് കാമറയാണ് മറ്റൊരു ഫീച്ചര്‍.

Motorola Signature 27
7000 എംഎഎച്ച് ബാറ്ററി, നാല് കളര്‍ ഓപ്ഷന്‍; മോട്ടോറോള എഡ്ജ് 70 നിയോ വിപണിയില്‍
Motorola Signature 27
7000 എംഎഎച്ച് ബാറ്ററി, സെക്കന്‍ഡറി ഡിസ്‌പ്ലേ; ഷവോമി 18 പ്രോ ലോഞ്ച് ജനുവരിയില്‍, ഫീച്ചറുകള്‍
Summary

Motorola Signature 27 India launch set for December 9

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER