KERALA GOLD PRICE ഫയൽ
Business

സ്വര്‍ണവിലയില്‍ മാറ്റമില്ല; 1,10,000ല്‍ താഴെ തന്നെ

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ മാറ്റമില്ല.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Dhanoj AM

കൊച്ചി: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ മാറ്റമില്ല. 1,09,680 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 13,710 രൂപ നല്‍കണം. നികുതിയും പണിക്കൂലിയും കൂടി ചേരുമ്പോള്‍ വില ഇനിയും ഉയരും.

ഡോളര്‍ ശക്തിയാര്‍ജ്ജിച്ചതും അമേരിക്കന്‍ ട്രഷറി ബോണ്ട് യീല്‍ഡ് ഉയര്‍ന്നതും അടക്കമുള്ള വിഷയങ്ങളാണ് വിപണിയെ സ്വാധീനിക്കുന്നത്. കൂടാതെ പലിശനിരക്ക് വര്‍ധിപ്പിക്കുന്നത് സംബന്ധിച്ച് അമേരിക്കന്‍ കേന്ദ്രബാങ്ക് നേതൃത്വത്തില്‍ നിലനില്‍ക്കുന്ന അഭിപ്രായഭിന്നതകളും സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നുണ്ട്. ഒരുവിഭാഗം പലിശനിരക്ക് വര്‍ധിപ്പിക്കണമെന്ന് വാദിക്കുമ്പോള്‍ പലിശനിരക്കില്‍ മാറ്റം വരുത്തരുതെന്നാണ് മറുപക്ഷത്തിന്റെ അഭിപ്രായം. ഇതിന് പുറമേ എണ്ണവിലയും സ്വര്‍ണവിലയെ സ്വാധീനിക്കുന്നുണ്ട്. അമേരിക്ക- ഇറാന്‍ സംഘര്‍ഷവും സൗദി അറേബ്യ- യെമനിലെ ഇറാന് പിന്തുണയുള്ള ഹൂതി വിമതരും തമ്മിലുള്ള യുദ്ധവുമാണ് എണ്ണ വിപണിയെ സ്വാധീനിക്കുന്നത്. നിലവില്‍ ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡ് വില ബാരലിന് നൂറ് ഡോളറിന് മുകളിലാണ്.

ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോര്‍ഡ്. ഡിസംബര്‍ 23നാണ് പവന്‍ വില ആദ്യമായി ഒരു ലക്ഷം കടന്നത്.

kerala gold rate today, no change in rate

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വിഖ്യാത നടന്‍ നാനാ പടേക്കര്‍ അന്തരിച്ചു

CA/CMA വിദ്യാർഥികൾക്ക് അവസരം; ന്യൂക്ലിയർ പവർ കോർപ്പറേഷനിൽ 51 ഒഴിവ്

കാർഷികപ്പെരുമയുടെ നേർക്കാഴ്ചയായി കരുവന്നൂർ പോത്തോട്ടോണം|VIDEO

'എന്റെ സ്‌നേഹാലിംഗനം; ലിയോ, നിങ്ങള്‍ രാജ്യത്തിനായി നിലകൊണ്ടത് ചരിത്രത്തില്‍ എന്നും ഓര്‍മിക്കപ്പെടും'; ക്രിസ്റ്റ്യാനോ

'ഇഷ്ട വസ്ത്രം മൗലികാവകാശം'; സ്കൂളില്‍ അധ്യാപികയ്ക്ക് ചുരിദാര്‍ ധരിച്ചു വരാമെന്ന് ഹൈക്കോടതി