co-op bank deposit  
Business

10 ലക്ഷം രൂപ വരെ പരിരക്ഷ; സഹകരണ ബാങ്കുകളിലെ നിക്ഷേപത്തിന് ഗാരന്റിത്തുക ഉയര്‍ത്തി

സഹകരണ നിക്ഷേപ ഗാരന്റി ഫണ്ട് ബോര്‍ഡാണ് നിക്ഷേപത്തിന് സുരക്ഷയൊരുക്കുന്ന സ്ഥാപനം.

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാനത്തെ സഹകരണ ബാങ്കുകളിലെയും സഹകരണ സംഘങ്ങളിലെയും നിക്ഷേപത്തിന് ഗാരന്റിത്തുക ഉയര്‍ത്തി സര്‍ക്കാര്‍ വിജ്ഞാപനമിറക്കി. 10 ലക്ഷം രൂപയാണ് നിക്ഷേപ പരിരക്ഷ. വാണിജ്യബാങ്കുകളിലെ നിക്ഷേപത്തിന് കേന്ദ്ര നിക്ഷേപഗാരന്റി കോര്‍പ്പറേഷന്‍ നല്‍കുന്ന പരിരക്ഷ അഞ്ചുലക്ഷമാണ്.

സഹകരണ നിക്ഷേപ ഗാരന്റി ഫണ്ട് ബോര്‍ഡാണ് നിക്ഷേപത്തിന് സുരക്ഷയൊരുക്കുന്ന സ്ഥാപനം. സഹകരണബാങ്കുകള്‍ പൂട്ടല്‍ നടപടിയിലേക്കുപോകുന്ന ഘട്ടത്തിലാണ് ബോര്‍ഡ് പണം നല്‍കുക എന്നാണ് വ്യവസ്ഥ. എന്നാല്‍, പൂട്ടല്‍നടപടി വൈകുന്നത് നിക്ഷേപകര്‍ക്ക് ഗാരന്റിത്തുക ലഭിക്കാനും കാലതാമസം ഉണ്ടാക്കും.

സഹകരണ നിക്ഷേപങ്ങള്‍ക്ക് പരിരക്ഷ കൂട്ടണമെങ്കില്‍ ബോര്‍ഡിന് കൂടുതല്‍ സാമ്പത്തിക സ്ഥിതിയുണ്ടാക്കണമെന്ന് ഭരണസമിതി നേരത്തേ ചൂണ്ടിക്കാട്ടിയിരുന്നു. ഇതംഗീകരിച്ച് സര്‍ക്കാര്‍, ഓരോ വര്‍ഷവും അധികമായിവരുന്ന നിക്ഷേപത്തിനുമാത്രം വിഹിതം നല്‍കിയാല്‍മതിയെന്ന വ്യവസ്ഥ മാറ്റി 2025 ഏപ്രില്‍മുതല്‍ മൊത്തം നിക്ഷേപത്തിന് 100 രൂപയ്ക്ക് രണ്ടുപൈസ നിരക്കിലും 2026 ഏപ്രില്‍മുതല്‍ നാലുപൈസനിരക്കിലും വിഹിതം നല്‍കണമെന്നാക്കി. സഹകരണബാങ്കുകള്‍ക്കും സംഘങ്ങള്‍ക്കും വലിയ സാമ്പത്തികബാധ്യത വരുമെന്നതിനാല്‍ സഹകാരികള്‍ പ്രതിഷേധം അറിയിച്ചു.

പ്രതിസന്ധിനേരിടുന്ന സഹകരണ ബാങ്കുകള്‍ക്ക് സഹായം നല്‍കാനുള്ള ഫണ്ട് കണ്ടെത്താന്‍ സഹകരണ ബാങ്കുകളില്‍ അവകാശികളില്ലാത്ത നിക്ഷേപം ബോര്‍ഡിന് കൈമാറണമെന്നും വ്യവസ്ഥ കൊണ്ടുവന്നിട്ടുണ്ട്. പത്തുവര്‍ഷമായി അവകാശികളെത്താത്ത നിക്ഷേപം ഏകദേശം 700 കോടിയോളം രൂപയുണ്ടെന്നാണ് കണക്കാക്കുന്നത്.

Kerala Govt raises co-op bank deposit insurance to ₹10 Lakh, offering better security than commercial banks

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ദൈവത്തെ കൊള്ളയടിച്ചില്ലേ ?; എന്‍ വാസുവിന്റെ ജാമ്യഹര്‍ജി സുപ്രീംകോടതി തള്ളി

ഭോജ്ശാലയില്‍ ബസന്ത് പഞ്ചമി ആരാധനയ്ക്ക് തടസ്സമില്ല; മുസ്ലീങ്ങള്‍ക്ക് വെള്ളിയാഴ്ച പ്രാര്‍ത്ഥനയ്ക്കും സുപ്രീംകോടതി അനുമതി

'കരിയറില്‍ ഒരു ഡയലോഗ് പറഞ്ഞിട്ടില്ല, പകരം പറയുന്നത് വണ്‍, ടു, ത്രീ, ഫോര്‍'; മാളവിക പറഞ്ഞ നടി കാജല്‍ അഗര്‍വാളെന്ന് സോഷ്യല്‍ മീഡിയ

വിമാന അപകടത്തില്‍ മരിച്ച യുവതിക്കെതിരെ വിവാദ പോസ്റ്റ്; സസ്പെന്‍ഷനിലിരിക്കെ ഡെപ്യൂട്ടി തഹസില്‍ദാര്‍ മരിച്ചു

ഒന്നര മണിക്കൂര്‍ കാത്തു നിര്‍ത്തി, ഷാഹിദും നായികയും വരാന്‍ വൈകി; ട്രെയ്‌ലര്‍ ലോഞ്ചില്‍ നിന്നും ഇറങ്ങിപ്പോയി നാന പടേക്കര്‍, വിഡിയോ

SCROLL FOR NEXT