ആൻഡി ജാസ്സി/ ചിത്രം: ട്വിറ്റർ 
Business

ജെഫ് ബെസോസിന്റെ പകരക്കാരൻ, ആരാണ് ആൻഡി ജാസ്സി?

24 വർഷം ആമസോണിനൊപ്പം സഞ്ചരിച്ച വ്യക്തിയാണ് ആൻഡി ജാസ്സി

Author : സമകാലിക മലയാളം ഡെസ്ക്

മസോൺ സ്ഥാപകൻ ജെഫ് ബെസോസ് സിഇഒ സ്ഥാനം ഒഴിയുമ്പോൾ ആൻഡി ജാസ്സി ആണ് ആ സ്ഥാനത്തേക്കെത്തുന്നത്. നിലവിൽ ആമസോൺ വെബ് സർവീസസ് (എഡബ്ല്യുഎസ്) മേധാവിയാണ് ജാസ്സി. 24 വർഷം ആമസോണിനൊപ്പം സഞ്ചരിച്ച വ്യക്തിയാണ് ഇദ്ദേഹം.

ഹാർവാർഡ് ബിസിനസ് സ്കൂളിൽ നിന്ന് എം‌ബി‌എ പൂർത്തിയാക്കിയാണ് 1997ൽ ജാസ്സി ആമസോണിൽ ചേർന്നത്. 1997 മെയിലെ ആദ്യ വെള്ളിയാഴ്ച ഹാർവാർഡിലെ അവസാന പരീക്ഷ പൂർത്തിയാക്കിയ ജാസ്സി അടുത്ത തിങ്കളാഴ്ച തന്നെ ആമസോണിൽ എത്തി. എന്റെ ജോലി എന്തായിരിക്കുമെന്നോ പദവി എന്താണെന്നോ എനിക്കറിയില്ലായിരുന്നു. ഹാർവാർഡ് ബിസിനസ് സ്കൂളിൽ കഴിഞ്ഞ സെപ്റ്റംബറിൽ നടത്തിയ പോഡ്‌കാസ്റ്റിൽ ജാസ്സി പറഞ്ഞതിങ്ങനെ. ലോകമെമ്പാടുമുള്ള ബിസിനസ് സ്ഥാപനങ്ങൾ ഉപയോഗിക്കുന്ന ആമസോണിന്റെ ക്ലൗഡ് പ്ലാറ്റ്‌ഫോമായ എഡബ്യുഎസ് (AWS) ജാസ്സിയാണ് സ്ഥാപിച്ചത്. 2006ൽ ആയിരുന്നു ഈ നേട്ടം.

ഇടയ്ക്കിടെ സാമൂഹിക വിഷയങ്ങളിലും ജാസ്സി തന്റെ അഭിപ്രായം തുറന്നുപറയാറുണ്ട്. റെയിഡിനിടയിൽ ബ്രൊണ ടെയ്‌ലർ എന്ന കറുത്ത വർ​ഗ്​ഗക്കാരിയായ സ്ത്രീയെ വീട്ടിൽവച്ച് പൊലീസുകാർ കൊലപ്പെടുത്തിയ സംഭവത്തിൽ അദ്ദേഹം ട്വീറ്റ് ചെയ്തിരുന്നു. പൊലീസ് കാണിക്കേണ്ട ഉത്തരവാദിത്തത്തെ കുറിച്ചായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്. എൽജിബിടിക്യു അവകാശങ്ങൾക്ക് അനുകൂലമായും ജാസ്സി ട്വിറ്ററിൽ പ്രതികരിച്ചിട്ടുണ്ട്.  

ഇലാന റൊഷേൽ കാപ്ലാൻ ആണ് 53 കാരനായ ജാസ്സിയുടെ ഭാര്യ. ഇവർക്ക് രണ്ട് മക്കളുണ്ട്. താനൊരു കായിക, സംഗീത ആരാധകൻ കൂടിയാണെന്ന് ജാസ്സി പറഞ്ഞിട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാജ്യത്ത് ഇന്ധന വില വര്‍ധിച്ചേക്കും; പെട്രോള്‍, ഡീസല്‍ വില 5 രൂപവരെ ഉയരും; ഗാര്‍ഹിക എല്‍പിജിക്ക് 50 രൂപവരെ വര്‍ധന; റിപ്പോര്‍ട്ട്

കനത്ത മഴ; ഇടുക്കിയില്‍ വീട് ഭാഗികമായി തകര്‍ന്നു; മരങ്ങള്‍ കടപുഴകി വീണ് ഗതാഗത തടസം

വിവാഹ ഘോഷയാത്രയ്ക്കിടെ ബൈക്കിലെത്തിയ സംഘം വരനെ വെടിവച്ചു കൊന്നു; അക്രമികള്‍ക്കായി തിരച്ചില്‍

രാജ്യത്ത് ഇന്ധനവില വര്‍ധിച്ചേക്കും; ജനവിധി അറിയാന്‍ ഇനി രണ്ടുനാള്‍ കൂടി; ശക്തമായ വേനല്‍ മഴയ്ക്ക് സാധ്യത; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

വീണ്ടും താരിഫ് ഭീഷണിയുമായി ട്രംപ്; യൂറോപ്പില്‍ നിന്നുള്ള വാഹനങ്ങള്‍ക്ക് തിരുവ 25 ശതമാനമാക്കും

SCROLL FOR NEXT