ksfe ഫയൽ
Business

മാസം പതിനായിരം രൂപയുടെ വരുമാനം ഉറപ്പാക്കാം, ഗ്യാരണ്ടീഡ് റിട്ടേണ്‍; അറിയാം കെഎസ്എഫ്ഇ എഫ്ഡി

റിട്ടയര്‍മെന്റ് കാലത്ത് സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ഇല്ലാതെ ജീവിക്കാന്‍ കഴിയണമെന്നത് എല്ലാവരുടെയും ആഗ്രഹമാണ്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Dhanoj AM

റിട്ടയര്‍മെന്റ് കാലത്ത് സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ഇല്ലാതെ ജീവിക്കാന്‍ കഴിയണമെന്നത് എല്ലാവരുടെയും ആഗ്രഹമാണ്. റിട്ടയര്‍മെന്റ് കാലത്ത് സ്ഥിര വരുമാനം ലഭിക്കുക എന്നത് ഏറെ പ്രാധാന്യമുള്ള ഒന്നാണ്. അതിനാല്‍ റിട്ടയര്‍മെന്റ് കാലം മുന്‍കൂട്ടി കണ്ട് ചെറുപ്പത്തില്‍ തന്നെ സമ്പാദിക്കാന്‍ തയ്യാറാവണമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ ആവര്‍ത്തിച്ച് പറയുന്നത്. റിട്ടയര്‍മെന്റ് കാലത്ത് റിസ്‌ക് എടുക്കാന്‍ താത്പര്യമില്ലാത്തത് കൊണ്ട് ഗ്യാരണ്ടീഡ് റിട്ടേണ്‍ ആണ് ഭൂരിഭാഗം പേരും ആഗ്രഹിക്കുന്നത്. ഉപഭോക്താവിന്റെ ഓരോ രൂപയ്ക്കും സുരക്ഷ നല്‍കുന്നു എന്നതാണ് കേരള സര്‍ക്കാരിന്റെ പിന്തുണയുള്ള കെഎസ്എഫ്ഇ നിക്ഷേപങ്ങളുടെ ഏറ്റവും വലിയ പ്രത്യേകത.

റിട്ടയര്‍മെന്റ് കാലത്ത് സ്ഥിര വരുമാനം ആഗ്രഹിക്കുന്നവര്‍ക്ക് കെഎസ്എഫ്ഇയുടെ സ്ഥിര നിക്ഷേപ പദ്ധതി ആലോചിക്കാവുന്നതാണ്. ആകര്‍ഷകമായ വരുമാനത്തോടൊപ്പം അതീവ സുരക്ഷയും ഇത് ഗ്യാരണ്ടി നല്‍കുന്നു. കെഎസ്എഫ്ഇ എഫ്ഡിയില്‍ നിന്ന് മാസംതോറും വരുമാനമായി പതിനായിരം രൂപ കിട്ടാന്‍ എത്ര രൂപ നിക്ഷേപിക്കണമെന്ന് നോക്കാം.

നിലവില്‍ കെഎസ്എഫ്ഇ മൂന്ന് വര്‍ഷത്തെ സ്ഥിരനിക്ഷേപങ്ങള്‍ക്ക് 7.25 ശതമാനം പലിശ നിരക്കാണ് വാഗ്ദാനം ചെയ്യുന്നത്. ഈ പലിശ നിരക്കില്‍ പ്രതിമാസം 10,000 രൂപ ഉറപ്പാക്കാന്‍ ഏകദേശം 16.55 ലക്ഷം രൂപയുടെ നിക്ഷേപം ആവശ്യമാണ്. മുതിര്‍ന്ന പൗരന്മാര്‍ക്ക് കെഎസ്എഫ്ഇ കൂടുതല്‍ പലിശ വാഗ്ദാനം ചെയ്യുന്നുവെന്നാണ് ഔദ്യോഗിക വെബ്‌സൈറ്റ് വ്യക്തമാക്കുന്നത്. മുതിര്‍ന്ന പൗരന്മാര്‍ക്ക് (60 വയസിന് മുകളിലുള്ളവര്‍ക്ക്) സാധാരണ നിരക്കിനേക്കാള്‍ 0.50 ശതമാനം അധിക പലിശ ലഭിക്കും. അതായത് 7.75 ശതമാനം പലിശ കിട്ടും. ഈ നിരക്കില്‍ മാസം 10,000 രൂപ ലഭിക്കാന്‍ ഏകദേശം 15.48 ലക്ഷം രൂപയുടെ നിക്ഷേപം ആവശ്യമാണ്.

എന്നാല്‍ ഒരു വര്‍ഷത്തേയ്ക്കാണ് നിക്ഷേപിക്കുന്നതെങ്കില്‍ പലിശ നിരക്ക് കൂടുതലാണ്. 7.75 ശതമാനം പലിശയാണ് കെഎസ്എഫ്ഇ നല്‍കുന്നത്. അങ്ങനെയെങ്കില്‍ മാസംതോറും പലിശ വരുമാനമായി പതിനായിരം രൂപ ലഭിക്കാന്‍ 15.48 ലക്ഷം രൂപയുടെ നിക്ഷേപം മതിയാകും. മുതിര്‍ന്ന പൗരന്മാര്‍ക്ക് 15.48 ലക്ഷം രൂപയില്‍ താഴെ മാത്രം നിക്ഷേപിച്ച് മാസംതോറും പതിനായിരം രൂപയുടെ വരുമാനം ഉറപ്പാക്കാന്‍ സാധിക്കും.

അടിയന്തര ഘട്ടങ്ങളില്‍ എഫ്ഡി കാന്‍സല്‍ ചെയ്യാതെ തന്നെ നിക്ഷേപ തുകയുടെ 75 ശതമാനം മുതല്‍ 90 ശതമാനം വരെ വായ്പയും കെഎസ്എഫ്ഇ വാഗ്ദാനം ചെയ്യുന്നു. കെഎസ്എഫ്ഇ ചിട്ടി ലേലം വിളിച്ചെടുക്കുമ്പോള്‍ ആവശ്യമായ ജാമ്യമായി ഈ എഫ്ഡി റെസിപ്റ്റ് ഉപയോഗിക്കാന്‍ സാധിക്കും. എഫ്ഡിയില്‍ നിന്നുള്ള പലിശ വരുമാനത്തിന് ആദായനികുതി നിയമപ്രകാരം നികുതി ബാധ്യതയുണ്ട് എന്ന കാര്യം ശ്രദ്ധിക്കേണ്ടതാണ്. ഒരു സാമ്പത്തിക വര്‍ഷത്തില്‍ പലിശ വരുമാനം 50,000 (മുതിര്‍ന്ന പൗരന്മാര്‍ക്ക് 1,00,000 രൂപ) കവിഞ്ഞാല്‍ ടിഡിഎസ് ഈടാക്കും. മറ്റ് വലിയ വരുമാനങ്ങള്‍ ഇല്ലെങ്കില്‍ നികുതി പിടിക്കാതിരിക്കാന്‍ Form 15G / Form 15H സമര്‍പ്പിക്കാവുന്നതാണ്. കാലാവധി പൂര്‍ത്തിയാകുന്നതിന് മുമ്പ് നിക്ഷേപം പിന്‍വലിച്ചാല്‍ പലിശ നിരക്കില്‍ കുറവ് (സാധാരണയായി 0.5% - 1%) വരും.

Know the benefits of KSFE FD, Monthly income of Rs. 10,000, high returns

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Legal Explainer|എന്താണ് സീറോ എഫ്ഐആർ? ആതിരയുടെ പരാതിക്ക് പിന്നാലെ ചർച്ചയായി നിയമവശങ്ങൾ

ഇടുക്കിയിൽ നാളെ ഹർത്താൽ; നെടുങ്കണ്ടത്തെ ജില്ലാ സ്കൂൾ കായികമേളയെ ഒഴിവാക്കി

നിസ്സാരമെന്ന് തോന്നാം, വൃക്കയിൽ കാൻസർ സാധ്യത വർധിപ്പിക്കുന്ന 10 ദൈനംദിന ശീലങ്ങൾ

'മോഹൻലാൽ സാറിന്റെ മൂന്ന് ലുക്കുകൾ വെട്ടിമാറ്റി'; തുറന്നടിച്ച് കോസ്റ്റ്യൂം ഡിസൈനർ, 'രജനി പോലും സൈഡാകുമെന്ന് പേടിച്ചിട്ടാണെ'ന്ന് കമന്റുകൾ

കണ്ണൂരില്‍ അഞ്ചിരട്ടി വിലയ്ക്ക് 3,829 ഏക്കര്‍ വാങ്ങിയതില്‍ ദുരൂഹത, കിഫ്ബി സര്‍ക്കാരിന് വന്‍ ബാധ്യത; വിദഗ്ധ സമിതി റിപ്പോര്‍ട്ട്