

മുംബൈ: രാജ്യത്തെ ഏറ്റവും വലിയ ഐപിഒയുമായി ജിയോ പ്ലാറ്റ്ഫോംസ്. റിലയന്സ് ഇന്ഡസ്ട്രീസിന്റെ ഡിജിറ്റല് സര്വീസസ് വിഭാഗവും ഇന്ത്യയിലെ ഏറ്റവും വലിയ ടെലികോം ഓപ്പറേറ്റുമായ റിലയന്സ് ജിയോയുടെ മാതൃകമ്പനിയായ ജിയോ പ്ലാറ്റ്ഫോംസ് ഇന്ത്യയിലെ ഏറ്റവും വലിയ പ്രാരംഭ ഓഹരി വില്പ്പനയ്ക്കാണ് ഒരുങ്ങുന്നത്.
ഒക്ടോബര് 21 മുതല് 23 വരെ നടക്കുന്ന ഐപിഒയിലൂടെ 30,213 കോടി രൂപ സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്. ഇതോടെ കമ്പനിയുടെ മൂല്യം 10 ലക്ഷം കോടി രൂപയായി ഉയരും. 2024ല് ഒക്ടോബറില് ഹ്യുണ്ടായ് മോട്ടോര് നടത്തിയ 27,800 കോടിയുടെ ഐപിഒ റെക്കോര്ഡ് ആണ് ജിയോ പ്ലാറ്റ്ഫോംസ് തിരുത്താന് പോകുന്നത്. സമാഹരിക്കുന്ന തുകയില് ഭൂരിഭാഗവും കടം തിരിച്ചടയ്ക്കാന് ഉപയോഗിക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.
1065-1119 ആണ് ഓഹരിയുടെ പ്രൈസ് ബാന്ഡ്. 10 രൂപയാണ് ഓഹരിയുടെ മുഖവില. 12 ഓഹരികളാണ് ഒരു ലോട്ട്. തുടര്ന്ന് 12 ഗുണിതങ്ങളായി അപേക്ഷിക്കാം. വ്യക്തികളും ഹിന്ദു അവിഭക്ത കുടുംബങ്ങളും ഉള്പ്പെടുന്ന യോഗ്യരായ ഓഹരി ഉടമകള്ക്കായി 2500 കോടി മൂല്യമുള്ള ഓഹരികള് സംവരണം ചെയ്തിട്ടുണ്ട്. ഈ ഐപിഒ ഓഫര് ഫോര് സെയില് അല്ല. പുതിയ ഓഹരികളുടെ വില്പ്പനയാണ് നടക്കുക. നിലവിലുള്ള നിക്ഷേപകരാരും ഓഹരികള് വിറ്റഴിക്കുന്നില്ല. റിലയന്സ് ഇന്ഡസ്ട്രീസിന് കമ്പനിയില് 66.43 ശതമാനം ഓഹരി പങ്കാളിത്തമാണ് ഉള്ളത്. മോര്ഗന് സ്റ്റാന്ലി, കൊട്ടക് മഹീന്ദ്ര ക്യാപിറ്റല് എന്നിവരാണ് ഐപിഒയ്ക്ക് നേതൃത്വം നല്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates