ksfe ഫയൽ
Business

ഒരു വര്‍ഷം കൊണ്ട് ഒരു ലക്ഷം രൂപ വരുമാനം; മികച്ച കെഎസ്എഫ്ഇ സ്‌കീം

നിക്ഷേപിക്കുന്ന പണത്തില്‍ നിന്ന് ഒരു രൂപ പോലും നഷ്ടപ്പെടാതെ 100 ശതമാനം സുരക്ഷയും ഒപ്പം ഉയര്‍ന്ന റിട്ടേണും ആഗ്രഹിക്കുന്നവരാണ് എല്ലാവരും

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Dhanoj AM

നിക്ഷേപിക്കുന്ന പണത്തില്‍ നിന്ന് ഒരു രൂപ പോലും നഷ്ടപ്പെടാതെ 100 ശതമാനം സുരക്ഷയും ഒപ്പം ഉയര്‍ന്ന റിട്ടേണും ആഗ്രഹിക്കുന്നവരാണ് എല്ലാവരും. ഓഹരി വിപണിയിലെ നിക്ഷേപത്തിന് റിസ്‌ക് ഉണ്ട്. എന്നാല്‍ റിസ്‌ക് ഇല്ലാതെ തന്നെ മികച്ച റിട്ടേണ്‍ ആഗ്രഹിക്കുന്നവര്‍ക്ക് 100 ശതമാനം സുരക്ഷിതമായ കെഎസ്എഫ്ഇ എന്ന ഓപ്ഷനെ ഗൗരവത്തോടെ കാണാവുന്നതാണ്.

കേരള സര്‍ക്കാരിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഈ സ്ഥാപനം 100 ശതമാനം സുരക്ഷയാണ് വാഗ്ദാനം ചെയ്യുന്നത്. കെഎസ്എഫ്ഇയുടെ ഏറ്റവും കരുത്തുറ്റ നിക്ഷേപ ഓപ്ഷന്‍ ചിട്ടിയാണ്. എന്നാല്‍ മികച്ച റിട്ടേണ്‍ ലഭിക്കാന്‍ കെഎസ്എഫ്ഇയുടെ സ്ഥിര നിക്ഷേപ പദ്ധതിയെയും ആശ്രയിക്കാവുന്നതാണ്.

കെഎസ്എഫ്ഇ നിലവില്‍ അവരുടെ ഒരു വര്‍ഷത്തെ സ്ഥിര നിക്ഷേപത്തിന് 7.75 ശതമാനം പലിശ വാഗ്ദാനം ചെയ്യുന്നുണ്ട്. കെഎസ്എഫ്ഇയുടെ രണ്ടു വര്‍ഷം കാലാവധിയുള്ള സ്ഥിര നിക്ഷേപത്തിന് 7.50 ശതമാനം പലിശയാണ് ലഭിക്കുക. മൂന്ന് വര്‍ഷത്തേയ്ക്കാണെങ്കില്‍ 7.25 ശതമാനം പലിശയാണ് നല്‍കുന്നത്. പ്രതിമാസം വരുമാനം കിട്ടുന്ന തരത്തില്‍ പലിശ പ്രയോജനപ്പെടുത്താന്‍ കഴിയുമെന്നതാണ് മറ്റൊരു പ്രത്യേകത. 10,000ന് മുകളിലുള്ള നിക്ഷേപങ്ങള്‍ക്ക് മാസംതോറും പലിശ പിന്‍വലിക്കാന്‍ സാധിക്കും. ഇത് സ്ഥിരവരുമാനം ആഗ്രഹിക്കുന്നവര്‍ക്ക് വലിയ ആശ്വാസമാണ്.

ഈ പദ്ധതി വഴി ഒരു വര്‍ഷം കൊണ്ട് ഒരു ലക്ഷം രൂപ പലിശ വരുമാനം സ്വന്തമാക്കാന്‍ സാധിക്കും. എന്നാല്‍ ഇതിന് ഏകദേശം 12.90 ലക്ഷം രൂപ നിക്ഷേപിക്കേണ്ടതുണ്ട്.

ksfe fixed deposit scheme, details

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തെളിയിച്ചാല്‍ ഒരു കോടി രൂപ നല്‍കാം; പിപി ദിവ്യയുമായി സാമ്പത്തിക ഇടപാട് ഇല്ലെന്ന് കാര്‍ട്ടണ്‍ ഇന്ത്യ

'ഫോര്‍ട്ട് കൊച്ചി മൊത്തം മുസ്ലീങ്ങള്‍, കേരളം അപകടത്തില്‍'; വിദ്വേഷ വിഡിയോയുമായി ഉത്തരേന്ത്യന്‍ വ്‌ളോഗര്‍; പിന്തുണച്ച് ദിയ കൃഷ്ണ

'സ്ത്രീശാക്തീകരണം രാജ്യത്തിന്റെ വികസനത്തിന് അനിവാര്യം'; 10 സ്ത്രീരത്‌നങ്ങള്‍ക്ക് ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന്റെ ആദരം, ദേവി അവാര്‍ഡ് സമ്മാനിച്ചു

'പാര്‍ട്ടിയിലേക്കുള്ള തിരിച്ചുവരവ് നേതാക്കള്‍ തടയുന്നു'; കേന്ദ്രനേതൃത്വത്തിന് കത്തയച്ച് പിപി ദിവ്യ

​ഇടനിലക്കാരില്ല, അർഹമായ ലാഭം: കർഷകർക്കും കുടുംബശ്രീക്കും കരുത്തായി 'കേരളശ്ശേരി ചന്ത' ആപ്പ്