പ്രതീകാത്മക ചിത്രം 
Business

എത്ര വലിയ തുകയും എപ്പോഴും കൈമാറാം; പരിഷ്‌കരിച്ച ആര്‍ടിജിഎസ് സംവിധാനം തിങ്കളാഴ്ച മുതല്‍

വലിയ തുകയ്ക്കുള്ള സാമ്പത്തിക ഇടപാട് നടത്തുന്നതിന് മുഖ്യമായി ആശ്രയിക്കുന്ന റിയല്‍ ടൈം ഗ്ലോസ് സെറ്റില്‍മെന്റ് സംവിധാനം (ആര്‍ടിജിഎസ്) സിഡംബര്‍ 14മുതല്‍ മുഴുവന്‍ സമയവും ലഭ്യമാവുമെന്ന് റിസര്‍വ് ബാങ്ക്

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: വലിയ തുകയ്ക്കുള്ള സാമ്പത്തിക ഇടപാട് നടത്തുന്നതിന് മുഖ്യമായി ആശ്രയിക്കുന്ന റിയല്‍ ടൈം ഗ്ലോസ് സെറ്റില്‍മെന്റ് സംവിധാനം (ആര്‍ടിജിഎസ്) സിഡംബര്‍ 14മുതല്‍ മുഴുവന്‍ സമയവും ലഭ്യമാവുമെന്ന് റിസര്‍വ് ബാങ്ക്.  നിലവില്‍ രാവിലെ ഏഴുമണിമുതല്‍ വൈകീട്ട് ആറുമണി വരെയുള്ള സമയത്ത് മാത്രമാണ് റിയല്‍ ടൈം ഗ്ലോസ് സെറ്റില്‍മെന്റ് സംവിധാനം ഉപയോഗിച്ച് പണമിടപാടുകള്‍ നടത്താന്‍ സാധിക്കൂ. ഇത് ഉടന്‍ തന്നെ 24 മണിക്കൂര്‍ സേവനമാക്കുമെന്ന് കഴിഞ്ഞ ദിവസം വായ്പ നയപ്രഖ്യാപനത്തിനിടെ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ്  മാധ്യമങ്ങളോട് പറഞ്ഞിരുന്നു

നിലവില്‍ വലിയ തുകയ്ക്കുള്ള പണമിടപാട് സാധ്യമാക്കുന്ന മറ്റൊരു സംവിധാനമായ നെഫ്റ്റ് 24 മണിക്കൂറും ലഭ്യമാണ്. 2019ലാണ് ഇത് 24 മണിക്കൂറും ലഭിക്കുന്ന വിധം സംവിധാനം പരിഷ്‌കരിച്ചത്. സമാനമായ നിലയില്‍ 24 മണിക്കൂറും ലഭിക്കുന്ന വിധം  റിയല്‍ ടൈം ഗ്ലോസ് സെറ്റില്‍മെന്റ് സംവിധാനവും മാറുന്നതോടെ പണമിടപാടുകള്‍ കൂടുതല്‍ സുഗമമാകും. നിലവില്‍ പ്രവൃത്തി ദിവസങ്ങളില്‍ രാവിലെ ഏഴു മണി മുതല്‍ വൈകീട്ട് ആറുമണി വരെയുള്ള സമയത്ത് മാത്രമേ ഈ സേവനം പ്രയോജനപ്പെടുത്താന്‍ സാധിക്കൂ.

24 മണിക്കൂറും ലഭിക്കുന്ന വിധം സേവനം പരിഷ്‌കരിച്ചാല്‍ വിവിധ ഇടപാടുകള്‍ എളുപ്പത്തില്‍ പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന് ശക്തികാന്ത ദാസ് അറിയിച്ചു. എന്‍എഫ്എസ്, എന്‍ഇടിസി, ഐഎംപിഎസ്, റുപേ, യുപിഐ തുടങ്ങി വിവിധ സംവിധാനങ്ങള്‍ ഉപയോഗിച്ച് ഇടപാടുകള്‍ എളുപ്പം പൂര്‍ത്തിയാക്കാന്‍ സമയം ദീര്‍ഘിപ്പിക്കുന്നതിലൂടെ സാധ്യമാകും.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

'ദൈവവും സാത്തനും തമ്മിലുള്ള ചൂതു കളിയാണ് നമ്മുടെയൊക്കെ ജീവിതം'; 24 മണിക്കൂറിൽ 5 മില്യൺ കാഴ്ചക്കാരുമായി 'ഐ ആം ഗെയിം' ട്രെയ്‌ലർ

'അധിക്ഷേപം ഒന്നിനും പരിഹാരമല്ല'; യുവാക്കള്‍ക്ക് മാപ്പ് നല്‍കി പ്രധാനമന്ത്രി

'പട്ടി കടിക്കുന്നത് നോക്കുകയല്ല പഞ്ചായത്തിന്റെ പണി'; 19 വര്‍ഷത്തെ നിയമപോരാട്ടം; 70കാരന് പലിശ സഹിതം 30,000 നഷ്ടപരിഹാരം

മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; എട്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട്; ജാഗ്രത