പ്രധാനമന്ത്രി നരേന്ദ്രമോദി പിടിഐ
Business

21,000 രൂപ വരെ സമ്പാദിക്കാം, തുടക്കത്തില്‍ 35,000 സ്ത്രീകള്‍ക്ക് തൊഴില്‍; ബീമ സഖി യോജനയുടെ ഉദ്ഘാടനം ഇന്ന്, വിശദാംശങ്ങള്‍

സ്ത്രീ ശാക്തീകരണം ലക്ഷ്യമിട്ട് പ്രമുഖ പൊതുമേഖല ഇന്‍ഷുറന്‍സ് കമ്പനിയായ എല്‍ഐസിയുടെ ബീമ സഖി യോജനയുടെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് നിര്‍വഹിക്കും

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: സ്ത്രീ ശാക്തീകരണം ലക്ഷ്യമിട്ട് പ്രമുഖ പൊതുമേഖല ഇന്‍ഷുറന്‍സ് കമ്പനിയായ എല്‍ഐസിയുടെ ബീമ സഖി യോജനയുടെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് നിര്‍വഹിക്കും. ഹരിയാനയിലെ പാനിപ്പത്തില്‍ നടക്കുന്ന പരിപാടിയില്‍ ധനമന്ത്രി നിര്‍മല സീതാരാമന്‍, ഹരിയാന മുഖ്യമന്ത്രി നായബ് സിങ് സൈനി അടക്കമുള്ള പ്രമുഖര്‍ പങ്കെടുക്കും.

സ്ത്രീകള്‍ക്ക് ഇന്‍ഷുറന്‍സ് ഏജന്റുമാരാകാന്‍ (ബിമാ സഖി) അവസരം നല്‍കുന്നതാണ് ഈ പദ്ധതി. ഈ പദ്ധതിയില്‍ ചേരുന്ന സ്ത്രീകള്‍ക്ക് മൂന്ന് വര്‍ഷം വരെ സ്റ്റൈപ്പന്റ് ലഭിക്കും. 7,000 രൂപ മുതല്‍ 21,000 രൂപ വരെ വനിതകള്‍ക്ക് സമ്പാദിക്കാന്‍ സാധിക്കും. ഗ്രാമീണ വനിതകള്‍ക്ക് തൊഴിലവസരങ്ങളും സാമ്പത്തിക സഹായവും നല്‍കുക എന്നതാണ് ബീമാ സഖി യോജനയുടെ ലക്ഷ്യം. ഈ പദ്ധതിയുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ എല്‍ഐസി പുറത്തുവിട്ടിട്ടില്ല.

ആദ്യ വര്‍ഷം സ്ത്രീകള്‍ക്ക് പ്രതിമാസം 7,000 രൂപയാണ് സാമ്പത്തിക സഹായമായി ലഭിക്കുക. രണ്ടാം വര്‍ഷം ഈ തുക പ്രതിമാസം 6,000 രൂപയായി കുറയും. മൂന്നാം വര്‍ഷമാകുമ്പോഴേക്കും സ്ത്രീകള്‍ക്ക് പ്രതിമാസം സ്റ്റൈപ്പന്റ് ആയി ലഭിക്കുക 5000 രൂപയാണ്. കൂടാതെ, അവര്‍ക്ക് 2,100 രൂപ അധിക ഇന്‍സെന്റീവും ലഭിക്കും. ഇന്‍ഷുറന്‍സ് ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിന് കമ്മീഷന്‍ അടിസ്ഥാനമാക്കിയുള്ള റിവാര്‍ഡുകളും നല്‍കും.

റിക്രൂട്ട്മെന്റ്

ഈ പദ്ധതിയുടെ ആദ്യഘട്ടത്തില്‍ 35,000 സ്ത്രീകളെ ഇന്‍ഷുറന്‍സ് ഏജന്റുമാരായി നിയമിക്കും. ഭാവിയില്‍ 50,000 സ്ത്രീകളെ കൂടി ഉള്‍പ്പെടുത്തി പദ്ധതി വിപുലീകരിക്കും. തുടക്കത്തില്‍ ഹരിയാനയില്‍ ആരംഭിക്കുന്ന പദ്ധതി ക്രമേണ രാജ്യത്തുടനീളം നടപ്പാക്കും.

കുറഞ്ഞ യോഗ്യത

ബീമാ സഖി യോജനയില്‍ രജിസ്റ്റര്‍ ചെയ്യുന്നതിന്, സ്ത്രീകള്‍ 18 നും 50 നും ഇടയില്‍ പ്രായമുള്ളവരായിരിക്കണം. കുറഞ്ഞത് പത്താം ക്ലാസ് പാസായിരിക്കണം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഉരലിന്റെ താളവും പട്ടുതട്ടത്തിന്റെ ശോഭയും; ഗൃഹാതുരതയുണർത്തി 'അരികുത്ത് കല്യാണം' വീണ്ടും: സോഷ്യൽ മീഡിയയിൽ വൈറലായി പഴയ മാപ്പിള പാരമ്പര്യം

കറുത്ത പൊന്നിന് പൊന്നുംവില; കിലോയ്ക്ക് 700 കടന്നു, പത്തുവര്‍ഷത്തിനിടയിലെ റെക്കോര്‍ഡ് മുന്നേറ്റം

ISRO-യിൽ കുക്ക് മുതൽ ഫയർമാൻ വരെ 22 ഒഴിവുകൾ; പത്താം ക്ലാസ് യോഗ്യത, തമിഴ്‌നാട്ടിൽ അവസരം !

സെൻസർ പൂർത്തിയാക്കി 'ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ'; സംഗീത് പ്രതാപ്-ഷറഫുദ്ദീൻ ചിത്രം തിയേറ്ററുകളിലേക്ക്

ഇല്ലാത്ത കാൻസറിന്റെ പേരിൽ 11 വർഷം കീമോതെറാപ്പി, ബെക്കി ജോൺസിന്റെ ജീവിതം മാറ്റിയ ഡോക്ടർ