ന്യൂഡല്‍ഹി: പ്രമുഖ പൊതുമേഖല ഇന്‍ഷുറന്‍സ് കമ്പനിയായ എല്‍ഐസി പുതിയ പോളിസി അവതരിപ്പിച്ചു. ന്യൂ ജീവന്‍സാഥി എന്ന പേരില്‍ അവതരിപ്പിച്ച പ്ലാനില്‍ ദമ്പതികള്‍ക്ക് ഒരു പോളിസിയില്‍ തന്നെ ഒരുമിച്ച് ലൈഫ് കവര്‍ ലഭിക്കുമെന്നതാണ് പ്രത്യേകത. സിംഗിള്‍ പ്രീമിയം, പരിമിതമായ പ്രീമിയം എന്നിങ്ങനെ രണ്ടു നിക്ഷേപ ഓപ്ഷനുകളോടെയാണ് പുതിയ പോളിസി അവതരിപ്പിച്ചത്. ഓണ്‍ലൈനായും ചേരാവുന്ന പോളിസി ജൂണ്‍ ഒന്നുമുതല്‍ ലഭ്യമാണ്.
ന്യൂ ജീവന്‍സാഥി സിംഗിള്‍ പ്രീമിയം പ്ലാന്‍ പ്രത്യേകതകള്‍:
ഭാര്യയ്ക്കും ഭര്‍ത്താവിനും ഒരു പോളിസിയില്‍ തന്നെ ഒരുമിച്ച് ലൈഫ് കവര്‍
ഇത് ഒരു നോണ്‍- പാര്‍, നോണ്‍- ലിങ്ക്ഡ്, ലൈഫ്, വ്യക്തിഗത, സേവിങ്‌സ് പ്ലാനാണ്
പോളിസി കാലാവധിയിലുടനീളം ഓരോ 1000 രൂപയുടെ അടിസ്ഥാന ഇന്‍ഷുറന്‍സ് തുകയ്ക്കും 70 രൂപ നിരക്കില്‍ ഗ്യാരണ്ടീഡ് അഡീഷന്‍ ലഭിക്കും
കൂടുതല്‍ സുരക്ഷയ്ക്കായി അധിക റൈഡര്‍ ഓപ്ഷനുകള്‍
നിലവിലുള്ള പോളിസി ഉടമകള്‍ക്കും അന്തരിച്ച പോളിസി ഉടമകളുടെ നോമിനികള്‍ക്കും/ ഗുണഭോക്താക്കള്‍ക്കും റിബേറ്റ് ലഭിക്കും
വായ്പാ സൗകര്യം ലഭ്യമാണ്.
പരിമിതമായ പ്രീമിയം ഓപ്ഷന്‍ പ്രത്യേകതകള്‍:
നോണ്‍- പാര്‍, നോണ്‍ ലിങ്ക്ഡ്, ലൈഫ്, വ്യക്തിഗത, സേവിങ്‌സ് പ്ലാനാണ് ഇത്
വ്യക്തിക്കും ജീവിത പങ്കാളിക്കും ഒരു പോളിസില്‍ ഒരുമിച്ച് ജീവന്‍ പരിരക്ഷ
പരിമിതമായ പ്രീമിയം പേയ്‌മെന്റ് കാലാവധി
അടച്ച മൊത്തം വാര്‍ഷിക പ്രീമിയത്തിന്റെ 7 ശതമാനം ഗ്യാരണ്ടിയുള്ള അഡീഷനുകള്‍
നിലവിലുള്ള പോളിസി ഉടമകള്‍ക്കും അന്തരിച്ച പോളിസി ഉടമകളുടെ നോമിനികള്‍ക്കും പ്രത്യേക റിബേറ്റ് ലഭിക്കും.
ലോണ്‍ സൗകര്യം ലഭ്യമാണ്.
കൂടുതൽ വിവരങ്ങൾക്ക് എൽഐസി വെബ്സൈറ്റ് സന്ദർശിക്കുക.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates