പശ്ചിമേഷ്യയില്‍ വീണ്ടും ആശങ്കയുടെ കരിനിഴല്‍; എണ്ണവില കുതിക്കുന്നു, മൂന്ന് ശതമാനത്തിലധികം വര്‍ധന; വീണ്ടും ഇന്ധനവില കൂടുമോ?

സമാധാന കരാറിലേക്ക് ഉടന്‍ എത്തുമെന്ന പ്രതീക്ഷ നിലനില്‍ക്കെ, ഇറാനെതിരെയുള്ള അമേരിക്കയുടെ ആക്രമണം പുനരാരംഭിച്ചത് ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള വാണിജ്യ കപ്പല്‍ നീക്കത്തെ ബാധിക്കുമെന്ന ആശങ്കകള്‍ വീണ്ടും ഉയര്‍ന്നതിനെ തുടര്‍ന്ന് വ്യാഴാഴ്ച എണ്ണവില വര്‍ദ്ധിച്ചു
Oil jumps 3% after escalation of west asian tension
Oil jumps 3% after escalation of west asian tensionfile
Edited By:
Updated on
1 min read

ന്യൂഡല്‍ഹി: സമാധാന കരാറിലേക്ക് ഉടന്‍ എത്തുമെന്ന പ്രതീക്ഷ നിലനില്‍ക്കെ, ഇറാനെതിരെയുള്ള അമേരിക്കയുടെ ആക്രമണം പുനരാരംഭിച്ചത് ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള വാണിജ്യ കപ്പല്‍ നീക്കത്തെ ബാധിക്കുമെന്ന ആശങ്കകള്‍ വീണ്ടും ഉയര്‍ന്നതിനെ തുടര്‍ന്ന് വ്യാഴാഴ്ച എണ്ണവില വര്‍ദ്ധിച്ചു. ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡ് വിലയില്‍ മൂന്ന് ശതമാനത്തിലധികമാണ് വര്‍ധിച്ചത്. ബാരലിന് 97.92 ഡോളര്‍ എന്ന നിലയിലേക്കാണ് വില ഉയര്‍ന്നത്. ഇതോടെ ഇന്ത്യയില്‍ വീണ്ടും ഇന്ധനവില വര്‍ധിക്കുമോ എന്ന ആശങ്കയും ഉയര്‍ന്നിട്ടുണ്ട്. ദിവസങ്ങളുടെ വ്യത്യാസത്തില്‍ പെട്രോള്‍ വിലയില്‍ മൂന്ന് തവണയായി എട്ടുരൂപയുടെ വര്‍ധനയാണ് എണ്ണ കമ്പനികള്‍ വര്‍ധിപ്പിച്ചത്.

വെസ്റ്റ് ടെക്‌സസ് ഇന്റര്‍മീഡിയറ്റ് ഫ്യൂച്ചേഴ്‌സ് 3.42 ശതമാനം ഉയര്‍ന്ന് 91.71 ഡോളറിലെത്തി. യുഎസ് സൈന്യത്തിനും ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള വാണിജ്യ കപ്പല്‍ ഗതാഗതത്തിനും ഭീഷണിയാണെന്ന് കരുതപ്പെടുന്ന ഇറാാനിലെ സൈനിക കേന്ദ്രത്തിന് നേരെയാണ് അമേരിക്ക ആക്രമണം അഴിച്ചുവിട്ടത്. ഇറാന്റെ നിരവധി ഡ്രോണുകള്‍ അവര്‍ തടയുകയും വെടിവെച്ചിടുകയും ചെയ്തതായും റിപ്പോര്‍ട്ട് ഉണ്ട്.

Oil jumps 3% after escalation of west asian tension
സ്വര്‍ണക്കുതിപ്പ് അവസരമാക്കി ജനം, സ്വര്‍ണപ്പണയ വായ്പയില്‍ റെക്കോര്‍ഡ്; 50.4 ശതമാനം കൂടി 18.6 ലക്ഷം കോടിയായി

വ്യാഴാഴ്ച പ്രാദേശിക സമയം പുലര്‍ച്ചെ 4:50 ഓടെ യുഎസ് വ്യോമതാവളം ലക്ഷ്യമിട്ട് ആക്രമണം നടത്തി തിരിച്ചടിച്ചതായി ഇറാന്റെ റെവല്യൂഷണറി ഗാര്‍ഡ്‌സിനെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. എന്നാല്‍ വ്യോമതാവളത്തിന്റെ സ്ഥലം എവിടെയാണെന്ന് റെവല്യൂഷണറി ഗാര്‍ഡ്‌സ് വ്യക്തമാക്കിയിട്ടില്ല എന്നാണ് വിവരം.

Oil jumps 3% after escalation of west asian tension
സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്; മൂന്ന് ദിവസത്തിനിടെ കുറഞ്ഞത് 2500 രൂപ, 1,15,000ല്‍ താഴെ
Summary

Oil jumps 3% after escalation of west asian tension

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com