എല്‍ഐസി/ ഫയൽ എക്സ്പ്രസ്
Business

മക്കളുടെ ഉപരിപഠനത്തിന് ഇപ്പോഴേ സേവ് ചെയ്യാം, ഗ്യാരണ്ടീഡ് അഡീഷന്‍; അമൃത്ബാല്‍, എല്‍ഐസിയുടെ പുതിയ പ്ലാന്‍

മക്കളുടെ ഉപരിപഠനം ലക്ഷ്യമിടുന്ന മാതാപിതാക്കള്‍ക്കായി പുതിയ ഇന്‍ഷുറന്‍സ് പ്ലാന്‍ അവതരിപ്പിച്ച് പ്രമുഖ പൊതുമേഖല ഇന്‍ഷുറന്‍സ് കമ്പനിയായ എല്‍ഐസി

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: മക്കളുടെ ഉപരിപഠനം ലക്ഷ്യമിടുന്ന മാതാപിതാക്കള്‍ക്കായി പുതിയ ഇന്‍ഷുറന്‍സ് പ്ലാന്‍ അവതരിപ്പിച്ച് പ്രമുഖ പൊതുമേഖല ഇന്‍ഷുറന്‍സ് കമ്പനിയായ എല്‍ഐസി. അമൃത്ബാല്‍ എന്ന പേരിലാണ് പ്ലാനിന് തുടക്കമിട്ടത്. നോണ്‍ ലിങ്ക്ഡ്, നോണ്‍ പാര്‍ട്ടിസിപ്പേറ്റിങ്, എന്‍ഡോവ്‌മെന്റ് പോളിസിയാണിത്.

കുട്ടിക്ക് 30 ദിവസം മാത്രം പ്രായമാകുമ്പോള്‍ മുതല്‍ ഈ പ്ലാനില്‍ ചേരാം. 13 വയസാണ് ഉയര്‍ന്ന പ്രായപരിധി. പോളിസിയുടെ കാലാവധി തീരുമ്പോള്‍ കുറഞ്ഞത് കുട്ടിക്ക് 18 വയസ് തികഞ്ഞിരിക്കണം. 25 വയസാണ് പരമാവധി പ്രായം. കുട്ടിയുടെ ഉപരിപഠനത്തിന് വേണ്ടി വരുന്ന ചെലവ് മുന്‍കൂട്ടി കണ്ടാണ് ഈ പ്ലാനിന് രൂപം നല്‍കിയിരിക്കുന്നത്. ഓരോ പോളിസി വര്‍ഷം കഴിയുന്തോറും ഗ്യാരണ്ടീഡ് അഡീഷന്‍ ലഭിക്കും. ആയിരം രൂപയുടെ ബേസിക് സം അഷ്വേര്‍ഡിന് 80 രൂപ നിരക്കിലാണ് ഗ്യാരണ്ടീഡ് അഡീഷന്‍ ലഭിക്കുക. പോളിസിയുടെ കാലാവധി തീരും വരെ ഗ്യാരണ്ടീഡ് അഡീഷന്‍ തുടരും.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ലിമിറ്റഡ് പ്രീമിയം പേ പോളിസികള്‍ക്കും സിംഗിള്‍ പ്രീമിയം പോളിസികള്‍ക്കുമുള്ള ഏറ്റവും കുറഞ്ഞ പോളിസി കാലാവധി യഥാക്രമം 10 വര്‍ഷവും അഞ്ച് വര്‍ഷവുമാണ്. സിംഗിള്‍, ലിമിറ്റഡ് പ്രീമിയം പേ പോളിസികളുടെ പരമാവധി പോളിസി കാലാവധി 25 വര്‍ഷമാണ്.

ഏറ്റവും കുറഞ്ഞ സം അഷ്വേര്‍ഡ് 2 ലക്ഷം രൂപയാണ്. എന്നാല്‍ പരമാവധി സം അഷ്വേര്‍ഡ് തുകയ്ക്ക് പരിധിയില്ല. കാലാവധി എത്തുമ്പോള്‍ ഗ്യാരണ്ടീഡ് അഡീഷനുകള്‍ കൂടി ചേര്‍ത്ത് സം അഷ്വേര്‍ഡ് നല്‍കും. മെച്യൂരിറ്റി തുക അഞ്ച്, 10 അല്ലെങ്കില്‍ 15 വര്‍ഷങ്ങളില്‍ തവണകളായി സെറ്റില്‍മെന്റ് ഓപ്ഷനുകളിലൂടെ ലഭിക്കാനും ഓപ്ഷനുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് എല്‍ഐസിയുടെ വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഫോം 6ല്‍ ഒരു കോമ പോലും മാറ്റിയില്ല'; സുപ്രീംകോടതി പരാമര്‍ശത്തിന് പിന്നാലെ വിശദീകരണവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍

നൈജീരിയയില്‍ 32 യാത്രക്കാരുമായി സഞ്ചരിച്ച സൈനിക വിമാനം തകര്‍ന്നു വീണു

'കായിക മേളകള്‍ക്ക് സുരക്ഷാ പ്രോട്ടോക്കോള്‍ വരുന്നു'; നീന്തല്‍ മത്സര പന്തല്‍ തകര്‍ന്നതില്‍ അന്വേഷണം നടത്തുമെന്ന് മന്ത്രി ജനീഷ്

ചിക്കാഗോയിലേക്ക് പുറപ്പെട്ട ബ്രിട്ടീഷ് എയര്‍വേസ് വിമാനം 28,000 അടി താഴേക്ക് കൂപ്പുകുത്തി; ലണ്ടനില്‍ തിരിച്ചിറക്കി

വാല്‍പ്പാറ അപകടം: കുറ്റപത്രം വൈകുന്നത് ഇന്‍ഷുറന്‍സ് നഷ്ടപരിഹാര നടപടികള്‍ക്ക് തടസം