ഇന്ത്യയില്‍ നിന്നുള്ള മുട്ട ഇറക്കുമതിയില്‍ ഒമാനില്‍ വിലക്ക്; കെട്ടിക്കിടക്കുന്നത് ആറ് കോടി മുട്ടകള്‍

Eggs
മുട്ട (Eggs)Pexels
Edited By:
Updated on: 
1 min read

മസ്‌കത്ത്: ഇന്ത്യയില്‍ നിന്നുള്ള മുട്ട ഇറക്കുമതിയില്‍ ഒമാനില്‍ വിലക്ക്. തമിഴ്നാട്ടിലെ കടലൂര്‍ ജില്ലയില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് ഇന്ത്യയില്‍ നിന്നുള്ള മുട്ട ഇറക്കുമതിക്ക് ഒമാന്‍ താല്‍ക്കാലിക വിലക്കേര്‍പ്പെടുത്തിയത്.

നാമക്കല്‍ മേഖലയില്‍ ആറ് കോടി മുട്ടകള്‍ കയറ്റുമതി ചെയ്യാനാകാതെ കെട്ടിക്കിടക്കുന്നു. നാമക്കല്‍, സേലം, ഈറോഡ്, പെരുന്തുറൈ, കോയമ്പത്തൂര്‍ ജില്ലകളിലായി ആയിരത്തിലധികം കോഴിഫാമുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. എല്ലായിടത്തുമായി ദിവസേന പത്ത് കോടിയോളം മുട്ടകള്‍ ഉല്‍പാദിപ്പിക്കുന്നു.

കേരളം, മഹാരാഷ്ട്ര, ഗോവ സംസ്ഥാനങ്ങള്‍ക്കും തമിഴ്‌നാട്ടിലെ വിവിധ ജില്ലകള്‍ക്കും ഇവിടെനിന്നാണ് മുട്ട എത്തിക്കുന്നത്. ഇന്ത്യയില്‍നിന്ന് ഇറാന്‍, തായ്ലന്‍ഡ്, ഒമാന്‍ തുടങ്ങിയ രാജ്യങ്ങളിലേക്ക് മുട്ട കയറ്റുമതി ചെയ്യുന്നുണ്ട്. ഇതില്‍ 90 ശതമാനവും നാമക്കലില്‍ നിന്നാണ്. അതില്‍ പകുതിയും ഒമാനിലേക്കാണു പോകുന്നത്. ഇന്ത്യന്‍ മുട്ടകള്‍ക്ക് ഇറക്കുമതി അനുമതി നിഷേധിച്ചതോടെ കോഴിഫാം ഉടമകള്‍ക്കും കയറ്റുമതിക്കാര്‍ക്കും വലിയ നഷ്ടം സംഭവിക്കുന്നു.

കടലൂരില്‍ മാത്രമാണ് രോഗം റിപ്പോര്‍ട്ട് ചെയ്തതെന്നും നാമക്കല്‍ മേഖലയിലെ ഫാമുകള്‍ പൂര്‍ണ്ണമായും സുരക്ഷിതമാണെന്നും കര്‍ഷകര്‍ വ്യക്തമാക്കുന്നു. കെട്ടിക്കിടക്കുന്ന മുട്ടകള്‍ കേടായിപ്പോകാനുള്ള സാധ്യതയുള്ളതിനാല്‍ കര്‍ഷകര്‍ക്ക് വന്‍ സാമ്പത്തിക നഷ്ടമാണ് നേരിടേണ്ടി വരുന്നത്. വിഷയത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ അടിയന്തരമായി ഇടപെടണമെന്നും ഒമാന്‍ അധികൃതരുമായി ചര്‍ച്ച നടത്തി നിരോധനം പിന്‍വലിക്കാന്‍ നടപടി സ്വീകരിക്കണമെന്നും പൗള്‍ട്രി കര്‍ഷക സംഘടനകള്‍ ആവശ്യപ്പെട്ടു.

Eggs
ലോകത്തെ ആദ്യത്തേത്, സ്മാര്‍ട്ട് കെന്നല്‍ മോണിറ്ററിങ് സംവിധാനം അവതരിപ്പിച്ച് ദുബൈ പൊലീസ്
Eggs
ശരീരഭാരം കുറയ്ക്കാനും കായികക്ഷമത വര്‍ധിപ്പിക്കാന്‍ ഉപയോഗിക്കുന്നത്; സെന്റ് ജോണ്‍സ് വോര്‍ട്ട് അപകടകാരി, യുഎഇയില്‍ മുന്നറിയിപ്പ്
Summary

Namakkal egg export crisis began after Oman imposed a ban on Indian egg imports due to bird flu detected in Cuddalore

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER