ശരീരഭാരം കുറയ്ക്കാനും കായികക്ഷമത വര്‍ധിപ്പിക്കാന്‍ ഉപയോഗിക്കുന്നത്; സെന്റ് ജോണ്‍സ് വോര്‍ട്ട് അപകടകാരി, യുഎഇയില്‍ മുന്നറിയിപ്പ്

UAE warns of dangerous interactions between herbal supplements and prescription medicines
സെന്റ് ജോണ്‍സ് വോര്‍ട്ട്
Edited By:
Updated on: 
1 min read

ദുബൈ: ശരീരഭാരം കുറയ്ക്കുന്നതിനോ കായികക്ഷമത മെച്ചപ്പെടുത്തുന്നതിനോ വേണ്ടി വിപണനം ചെയ്യുന്ന ഉല്‍പ്പന്നങ്ങള്‍, ഔഷധസസ്യങ്ങള്‍ എന്നിവ ഡോക്ടറുടെയോ ഫാര്‍മസിസ്റ്റിന്റെയോ ഉപദേശമില്ലാതെ കഴിക്കുന്നതിനെതിരെ എമിറേറ്റ്‌സ് ഡ്രഗ് എസ്റ്റാബ്ലിഷ്മെന്റ് (ഇഡിഇ) മുന്നറിയിപ്പ് നല്‍കി.

ശരീരഭാരം കുറയ്ക്കുന്നതിനോ ശാരീരിക പ്രകടനം മെച്ചപ്പെടുത്തുന്നതിനോ വേണ്ടി പ്രോത്സാഹിപ്പിക്കുന്ന ഇത്തരം ഉല്‍പ്പന്നങ്ങളില്‍ വെളിപ്പെടുത്താത്ത ഫാര്‍മസ്യൂട്ടിക്കല്‍ ചേരുവകള്‍ അടങ്ങിയിരിക്കാമെന്നും, പ്രത്യേകിച്ച് ഉയര്‍ന്ന അളവില്‍ കഴിക്കുമ്പോഴോ മറ്റ് മരുന്നുകളുമായി സംയോജിപ്പിക്കുമ്പോഴോ അധിക ആരോഗ്യ അപകടങ്ങള്‍ സൃഷ്ടിക്കും.

സെന്റ് ജോണ്‍സ് വോര്‍ട്ട് എന്ന ഔഷധസസ്യത്തില്‍നിന്നുള്ള ഉല്‍പന്നം ചില മരുന്നുകളുടെ പ്രവര്‍ത്തനത്തെ ബാധിച്ച് ഫലപ്രാപ്തി കുറയ്ക്കാനും ഇടയാക്കും. ശരീരഭാരം കുറയ്ക്കാനും കായികക്ഷമത കൂട്ടാനുമുള്ള ചില ഉല്‍പന്നങ്ങളില്‍ വെളിപ്പെടുത്താത്ത ഔഷധഘടകങ്ങള്‍ അടങ്ങിയിരിക്കാമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. ഇത്തരം ഉല്‍പന്നങ്ങള്‍ ചില മരുന്നുകളുടെ ഫലപ്രാപ്തി കുറയ്ക്കുകയോ പാര്‍ശ്വഫലങ്ങള്‍ വര്‍ധിപ്പിക്കുകയോ ചെയ്യാം. ഉപയോഗിക്കുന്നതിനു മുന്‍പ് ഡോക്ടറുടെയോ ഫാര്‍മസിസ്റ്റിന്റെയോ ഉപദേശം തേടണമെന്നും നിര്‍ദേശിച്ചു.

ജിങ്കോ സപ്ലിമെന്റുകള്‍ രക്തം കട്ടപിടിക്കുന്നത് തടയാനുള്ള ചില മരുന്നുകള്‍ക്കൊപ്പം കഴിച്ചാല്‍ രക്തസ്രാവ സാധ്യത വര്‍ധിപ്പിക്കാം. അവയിലെ ചേരുവകളും ഉപയോഗവും മറ്റു മരുന്നുകളുമായുള്ള പ്രതിപ്രവര്‍ത്തന സാധ്യതയും പരിശോധിക്കണം. വിറ്റാമിനുകള്‍, പ്രോട്ടീന്‍ പൗഡറുകള്‍, ഹെര്‍ബല്‍ ഉല്‍പന്നങ്ങള്‍, കായികക്ഷമത വര്‍ധിപ്പിക്കാനുള്ള സപ്ലിമെന്റുകള്‍ എന്നിവ ഉള്‍പ്പെടെ കഴിക്കുന്ന എല്ലാ ഉല്‍പന്നങ്ങളുടെയും വിവരം ഡോക്ടറെയും ഫാര്‍മസിസ്റ്റിനെയും അറിയിക്കണമെന്നും ഇഡിഇ നിര്‍ദേശിച്ചു.

UAE warns of dangerous interactions between herbal supplements and prescription medicines
ബഹ്‌റൈന് നേരെ ഇറാന്‍ ആക്രമണം; വ്യവസായ കേന്ദ്രത്തില്‍ വന്‍തീപിടിത്തം
UAE warns of dangerous interactions between herbal supplements and prescription medicines
ബിഗ് ടിക്കറ്റില്‍ വീണ്ടും മലയാളി തിളക്കം; ഭാഗ്യം തേടിയെത്തിയത് ഷാര്‍ജയില്‍ താമസിക്കുന്ന യുവതിയെ
UAE warns of dangerous interactions between herbal supplements and prescription medicines
കുരുക്ക് ഒഴിവാക്കാന്‍ 'ഷോര്‍ട്ട് കട്ട്' വേണ്ട; ഹാര്‍ഡ് ഷോള്‍ഡറിലൂടെ ഓവര്‍ടേക്കിങ് അരുത് !
Summary

UAE warns of dangerous interactions between herbal supplements and prescription medicines

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER