കുരുക്ക് ഒഴിവാക്കാന്‍ 'ഷോര്‍ട്ട് കട്ട്' വേണ്ട; ഹാര്‍ഡ് ഷോള്‍ഡറിലൂടെ ഓവര്‍ടേക്കിങ് അരുത് !

Abu Dhabi Police warn motorists against overtaking on hard shoulder
അബുദാബി
Edited By:
Updated on: 
1 min read

അബുദാബി: റോഡുകളിലെ ഹാര്‍ഡ് ഷോള്‍ഡറിലൂടെ(റോഡ് ഷോള്‍ഡര്‍- മഞ്ഞ വര കഴിഞ്ഞുള്ള സ്ഥലം) മറ്റ് വാഹനങ്ങളെ മറികടക്കുന്നതിനെതിരെ വാഹനയാത്രക്കാര്‍ക്ക് കര്‍ശന മുന്നറിയിപ്പുമായി അബുദാബി പൊലീസ്. ജീവന് തന്നെ ഭീഷണിയാകുന്ന ഇത്തരം പ്രവണതകള്‍ വന്‍ അപകടങ്ങള്‍ക്ക് വഴിവെക്കുമെന്നും കര്‍ശന നിയമനടപടി സ്വീകരിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.

നിരവധി ഡ്രൈവര്‍മാര്‍ നിയമവിരുദ്ധമായി ഹാര്‍ഡ് ഷോള്‍ഡര്‍ ഉപയോഗിച്ച് മറ്റ് വാഹനങ്ങളെ മറികടക്കുന്നതിന്റെ വിഡിയോ ദൃശ്യങ്ങള്‍ പുറത്തുവിട്ടതിന് പിന്നാലെയാണ് പൊലീസിന്റെ മുന്നറിയിപ്പ്. അപകടകരമായ ഡ്രൈവിങ് രീതികള്‍ ചൂണ്ടിക്കാണിക്കാനും ഗതാഗത നിയമങ്ങള്‍ പാലിക്കാന്‍ വാഹനയാത്രക്കാരെ പ്രോത്സാഹിപ്പിക്കാനും ലക്ഷ്യമിട്ടുള്ള റോഡ് സുരക്ഷാ ബോധവല്‍ക്കരണ ക്യാംപയിന്റെ ഭാഗമാണിത്. ഗതാഗതക്കുരുക്കില്‍പ്പെടാതെ വേഗത്തില്‍ പോകാന്‍ റോഡിന്റെ വശങ്ങള്‍ ഉപയോഗിക്കുന്നത് മറ്റ് യാത്രക്കാരുടെ ജീവന് അപകടമുണ്ടാക്കുകയും ആംബുലന്‍സ് ഉള്‍പ്പെടെയുള്ള അടിയന്തര സേവന വാഹനങ്ങളുടെ വഴി തടസ്സപ്പെടുത്തും.

യുഎഇ ഗതാഗത നിയമലംഘന പട്ടികയിലെ 42-ാം വകുപ്പ് പ്രകാരം ഹാര്‍ഡ് ഷോള്‍ഡറിലൂടെ മറികടക്കുന്നതിന് 1,000 ദിര്‍ഹം പിഴയും ഡ്രൈവിങ് ലൈസന്‍സില്‍ ആറ് ബ്ലാക്ക് പോയിന്റുകളുമാണ് ശിക്ഷ. നിശ്ചിത ലൈനുകളിലൂടെ മാത്രം വാഹനമോടിക്കാനും ഗതാഗത നിയമങ്ങള്‍ കൃത്യമായി പാലിക്കാനും പൊലീസ് നിര്‍ദ്ദേശിച്ചു. വാഹനങ്ങള്‍ തകരാറിലായാല്‍ റോഡ് ഷോള്‍ഡറുകളില്‍ നിര്‍ത്തിയിടുന്നതിനെതിരെയും മുന്‍പ് അബുദാബി പൊലീസ് മുന്നറിയിപ്പ് നല്‍കിയിരുന്നു. വാഹനം തകരാറിലായാല്‍ റോഡില്‍ നിന്ന് മാറി സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റണം

Abu Dhabi Police warn motorists against overtaking on hard shoulder
ഹൊദൈദ തുറമുഖം ആക്രമിച്ച് സൗദി സഖ്യസേന, തിരിച്ചടിച്ച് ഹൂതി വിമതര്‍; ഇന്ത്യന്‍ വിമാനക്കമ്പനികള്‍ സര്‍വീസുകള്‍ റദ്ദാക്കി
Abu Dhabi Police warn motorists against overtaking on hard shoulder
രാത്രിയില്‍ ഒറ്റയ്ക്ക് ധൈര്യമായി ഇറങ്ങി നടക്കാം; ലോകത്ത് ഈ രാജ്യങ്ങള്‍ സുരക്ഷിതം
Summary

Abu Dhabi Police warn motorists against overtaking on hard shoulder

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER