

അബുദാബി: ലോകത്ത് ഏറ്റവും സുരക്ഷിതമായ രാജ്യങ്ങളുടെ പട്ടികയില്‍ മുന്നിലെത്തി ഗള്‍ഫ് രാജ്യങ്ങള്‍. രാത്രിയില്‍ ഒറ്റയ്ക്ക് നടക്കാന്‍ ഏറ്റവും സുരക്ഷിതമായ രാജ്യങ്ങളുടെ പട്ടികയില്‍ യുഎഇ ഒന്നാമതെത്തി. ഗാലപ് പുറത്തിറക്കിയ 2026 ആഗോള സുരക്ഷാ റിപ്പോര്‍ട്ടിലാണ് കണ്ടെത്തല്‍. 2025-ലെ ആഗോള റാങ്കിങിലാണ് യുഎഇക്ക് നേട്ടം. 2006-ല്‍ ഗാലപ്പ് റാങ്കിങ് ആരംഭിച്ചതിന് ശേഷം 12 തവണ ലോകത്ത് ഒന്നാമതെത്തിയ സിംഗപ്പൂരിനൊപ്പമാണ് യുഎഇ ഈ നേട്ടം പങ്കിടുന്നത്. രാത്രിയില്‍ തങ്ങള്‍ സുരക്ഷിതരാണെന്ന് 96% പേരും അഭിപ്രായപ്പെട്ടതായും ഗാലപ്പ് റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇറാനുമായുള്ള യുദ്ധം ആരംഭിച്ചശേഷം സൗദിയിലും ബഹ്‌റൈനിലും ഗാലപ് സര്‍വേ നടത്തി. പട്ടികയില്‍ സൗദിയില്‍ സുരക്ഷിതത്വം അനുഭവപ്പെടുന്നതായി 96 ശതമാനം പറഞ്ഞു, ഇതോടെ പട്ടികയില്‍ സൗദി മൂന്നാം സ്ഥാനത്തെത്തി. കുവൈത്ത് (93), ബഹ്‌റൈന്‍ (92)എന്നിവയും ആദ്യ പത്തില്‍ ഇടംപിടിച്ചു. ഗള്‍ഫ് സഹകരണ കൗണ്‍സിലിലെ 4 രാജ്യങ്ങളാണ് പട്ടികയില്‍ ആദ്യ പത്തില്‍ ഇടംനേടിയത്. മേഖലയിലുടനീളം ഇറാന്‍ നടത്തിയ മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങള്‍ മാസങ്ങളോളം നീണ്ടുനിന്നിട്ടും, ഗള്‍ഫ് രാജ്യങ്ങളിലെ ജനങ്ങളുടെ സുരക്ഷാ ബോധത്തിലും ആത്മവിശ്വാസത്തിലും വലിയ മാറ്റമൊന്നും ഉണ്ടായില്ല. ഗാലപ് വ്യക്തമാക്കി.
യുഎഇയില്‍ പ്രവാസികളില്‍ 96 ശതമാനവും എമിറാത്തികളില്‍ 98 ശതമാനവും രാത്രിയില്‍ ഒറ്റയ്ക്ക് നടക്കുന്നത് സുരക്ഷിതമാണെന്ന് അഭിപ്രായപ്പെട്ടു. കുറഞ്ഞ വരുമാനക്കാരിലും സുരക്ഷിതത്വബോധം 95 ശതമാനമായിരുന്നു. 2020-ന് ശേഷം ഇതാദ്യമായാണ് യുഎഇ ഈ പട്ടികയില്‍ ഒന്നാമതെത്തുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates