3,000 ദിനാറില്‍ താഴെയുള്ള പണമിടപാടുകളില്‍ നിരീക്ഷണം; നിര്‍ദേശവുമായി സെന്‍ട്രല്‍ ബാങ്ക്

Central Bank of Kuwait expands monitoring of cash deposits below 3,000 dinars
Central Bank of Kuwait
Edited By:
Updated on: 
1 min read

കുവൈത്ത് സിറ്റി: കുവൈത്തില്‍ 3,000 ദിനാറില്‍ താഴെയുള്ള ബാങ്ക് നിക്ഷേപങ്ങളും പണമിടപാടുകളിലും നിരീക്ഷണം ശക്തമാക്കാന്‍ സെന്‍ട്രല്‍ ബാങ്ക് നിര്‍ദേശം. കള്ളപ്പണം വെളുപ്പിക്കല്‍, ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്കുള്ള സാമ്പത്തിക സഹായം എന്നിവ തടയുന്നതിന്റെ ഭാഗമായാണ് പുതിയ നടപടി.

ഇതുവരെ ഒരാള്‍ ഒരു ദിവസം നടത്തുന്ന 3,000 ദിനാറോ അതിലധികമോ വരുന്ന നിശ്ചിത നിക്ഷേപങ്ങളും കുവൈത്തിലേക്കുള്ള ബാങ്ക് ട്രാന്‍സ്ഫറുകളുമാണ് പ്രത്യേക റിപ്പോര്‍ട്ടിങ് സംവിധാനത്തില്‍ ഉള്‍പ്പെടുത്തിയിരുന്നത്. എന്നാല്‍ ഈ പരിധിക്ക് താഴെയുള്ള ഇടപാടുകളും സംശയകരമായ രീതിയില്‍ ആവര്‍ത്തിക്കുന്നുണ്ടെങ്കില്‍ നിരീക്ഷിക്കാനാണ് പുതിയ നിര്‍ദേശം.

ചെറിയ തുകകള്‍ തുടര്‍ച്ചയായി നിക്ഷേപിക്കുന്നതും ബാങ്ക് അക്കൗണ്ടുകളിലൂടെ ആവര്‍ത്തിച്ച് പണം കൈമാറുന്നതും സംശയാസ്പദമായ സാഹചര്യങ്ങളില്‍ കൂടുതല്‍ പരിശോധനയ്ക്ക് വിധേയമാക്കും. 3,000 ദിനാറിന്റെ റിപ്പോര്‍ട്ടിങ് പരിധി ഒഴിവാക്കുന്നതിനായി ചിലര്‍ വലിയ തുകകള്‍ ചെറിയ ഭാഗങ്ങളാക്കി പലതവണ നിക്ഷേപിക്കുകയോ കൈമാറുകയോ ചെയ്യുന്നതായി അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്.

ചില ഇടപാടുകളില്‍ റിപ്പോര്‍ട്ടിങ് പരിധിയേക്കാള്‍ ഒരു ദിനാര്‍ മാത്രം കുറച്ച് പണം നിക്ഷേപിക്കുന്ന പ്രവണതയും കണ്ടെത്തിയതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഇത്തരം ഇടപാടുകള്‍ തിരിച്ചറിയുന്നതിന് ബാങ്കുകളുടെ നിലവിലുള്ള നിരീക്ഷണ സംവിധാനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കണമെന്ന് സെന്‍ട്രല്‍ ബാങ്ക് ആവശ്യപ്പെട്ടു. ഒരു ഇടപാടിലെ തുക മാത്രം പരിഗണിക്കാതെ നിശ്ചിത കാലയളവില്‍ നടന്ന ഇടപാടുകളുടെ എണ്ണം, ആവര്‍ത്തന സ്വഭാവം, ആകെ തുക, ഇടപാടുകള്‍ക്കിടയിലെ സമയവ്യത്യാസം എന്നിവയും പരിശോധിക്കും.

Central Bank of Kuwait expands monitoring of cash deposits below 3,000 dinars
ജീവിത നിലവാരം, അന്താരാഷ്ട്ര യാത്രാ സൗകര്യം; ഹാപ്പി പാസ്പോര്‍ട്ട് ഇന്‍ഡക്സില്‍ യുഎഇക്ക് നേട്ടം
Central Bank of Kuwait expands monitoring of cash deposits below 3,000 dinars
ഈദ് അല്‍ ഇത്തിഹാദ്; യുഎഇയില്‍ മൂന്ന് ദിവസത്തെ അവധി പ്രഖ്യാപിച്ചു
Central Bank of Kuwait expands monitoring of cash deposits below 3,000 dinars
ബുര്‍ജ് ഖലീഫയില്‍ പുതുവര്‍ഷം ആഘോഷിക്കാന്‍ ചെലവേറും, ഹോട്ടല്‍ മുറികളുടെ നിരക്ക് കുത്തനെ കൂടി
Summary

Central Bank of Kuwait expands monitoring of cash deposits below 3,000 dinars

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER