ഈദ് അല്‍ ഇത്തിഹാദ്; യുഎഇയില്‍ മൂന്ന് ദിവസത്തെ അവധി പ്രഖ്യാപിച്ചു

UAE
UAE
Edited By:
Updated on: 
1 min read

അബുദാബി: രാജ്യത്തിന്റെ 55-ാമത് 'ഈദ് അല്‍ ഇത്തിഹാദ്' (ദേശീയ ദിനം) ആഘോഷിക്കുന്നതിനായി യുഎഇ ഫെഡറല്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് മൂന്ന് ദിവസത്തെ പൊതു അവധി പ്രഖ്യാപിച്ചു. വാരാന്ത്യ അവധികളും കൂടി ആകുമ്പോള്‍ ജീവനക്കാക്ക് ആകെ അഞ്ച് ദിവസത്തെ അവധി ലഭിക്കും.

ഡിസംബര്‍ 2 മുതല്‍ 4 വരെയായിരിക്കും ഫെഡറല്‍ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കുള്ള ഔദ്യോഗിക അവധിയെന്ന് യുഎഇ ഗവണ്‍മെന്റ് മീഡിയ ഓഫിസ് അറിയിച്ചു. ക്രമപ്രകാരമുള്ള ശനി, ഞായര്‍ വാരാന്ത്യ അവധികള്‍ക്ക് ശേഷം ഡിസംബര്‍ 7 തിങ്കളാഴ്ചയായിരിക്കും ജീവനക്കാര്‍ തിരികെ ജോലികളില്‍ പ്രവേശിക്കുക.

1971 ഡിസംബര്‍ 2-ന് യുഎഇ സ്ഥാപിതമായതിന്റെ ഓര്‍മ്മയ്ക്കായി രാജ്യത്തുടനീളം നടക്കുന്ന ആഘോഷങ്ങളോട് ചേര്‍ന്നായിരിക്കും ഈ അവധി. 2026 ഡിസംബര്‍ 2 ബുധനാഴ്ച മുതല്‍ ഡിസംബര്‍ 4 വെള്ളിയാഴ്ച വരെ യുഎഇ ഫെഡറല്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 55-ാമത് 'ഈദ് അല്‍ ഇത്തിഹാദ്' അവധിയായിരിക്കുമെന്ന് യുഎഇ ഗവണ്‍മെന്റ് മീഡിയ ഓഫീസ് അറിയിച്ചു. 2026 ഡിസംബര്‍ 7 തിങ്കളാഴ്ച മുതല്‍ ഔദ്യോഗിക പ്രവര്‍ത്തന സമയം പുനരാരംഭിക്കും.

UAE
വാഹനാപകടത്തില്‍ കാല്‍നഷ്ടപ്പെട്ടു; പ്രവാസി മലയാളിക്ക് നഷ്ടപരിഹാരം രണ്ട് കോടിയാക്കി ഉയര്‍ത്തി സുപ്രീംകോടതി
UAE
ബുര്‍ജ് ഖലീഫയില്‍ പുതുവര്‍ഷം ആഘോഷിക്കാന്‍ ചെലവേറും, ഹോട്ടല്‍ മുറികളുടെ നിരക്ക് കുത്തനെ കൂടി
UAE
ദുബൈയില്‍ വന്‍ ഓഫര്‍; ഒരു പേരിട്ടാല്‍ 2500 ദിര്‍ഹം നേടാം
Summary

UAE announces three-day Eid Al Etihad break for 2026

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER