ബഹ്‌റൈന് നേരെ ഇറാന്‍ ആക്രമണം; വ്യവസായ കേന്ദ്രത്തില്‍ വന്‍തീപിടിത്തം

സിത്രാഹ് ദ്വീപില്‍നിന്ന് പുക ഉയരുന്നതായി സമീപവാസികള്‍ മാധ്യമങ്ങളോട് പറഞ്ഞു
Iranian attack on Bahrain; massive fire at an industrial facility
ബഹ്‌റൈന്‍
Edited By:
Updated on: 
1 min read

മനാമ: ബഹ്റൈന് നേരെ വന്‍ആക്രമണവുമായി ഇറാന്‍. ബഹ്‌റൈനിലെ രണ്ട് സൈനികകേന്ദ്രങ്ങള്‍ ആക്രമിച്ചതായി ഇറാന്‍ സൈന്യം അവകാശപ്പെട്ടു. ഇറാന്‍ തൊടുത്ത സ്‌ഫോടകവസ്തു പതിച്ച് ബഹ്‌റൈനിലെ വ്യവസായകേന്ദ്രത്തില്‍ തീപിടിച്ചു. സംഭവസ്ഥലത്ത് എത്തിയ സിവില്‍ ഡിഫന്‍സ് വിഭാഗം തീ അണയ്ക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.

സിത്രാഹ് ദ്വീപില്‍നിന്ന് പുക ഉയരുന്നതായി സമീപവാസികള്‍ മാധ്യമങ്ങളോട് പറഞ്ഞു. ബഹ്‌റൈനിലെ പ്രധാന വ്യവസായ മേഖലയാണ് സിത്രാഹ് ദ്വീപ്. ആക്രമണത്തില്‍ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും എന്നാല്‍ കനത്ത നാശനഷ്ടം ഉണ്ടായിട്ടുണ്ടെന്നും ബഹ്റൈന്‍ വ്യക്തമാക്കി. സിവിലിയന്‍ മേഖലയിലേക്കുള്ള ഇറാന്റെ ഹീനമായ ആക്രമണമാണിതെന്നും ബഹ്റൈന്‍ അപലപിച്ചു.

അതേസമയം, ആക്രമണത്തിന് പിന്നാലെ പ്രതികരണവുമായി ഇറാന്‍ രംഗത്തെത്തി. ബഹ്റൈനിലെ അമേരിക്കന്‍ സൈനിക കേന്ദ്രങ്ങളെയാണ് തങ്ങള്‍ ലക്ഷ്യംവച്ചതെന്നാണ് ഇറാന്റെ വിശദീകരണം. ഇറാന്റെ നടപടികളെ കടുത്തഭാഷയില്‍ ബഹ്‌റൈന്‍ അപലപിച്ചു. ബഹ്റൈനുനേരെ കഴിഞ്ഞ ആഴ്ചയും ഇറാന്റെ ഭാഗത്തുനിന്നും ആക്രമണങ്ങളുണ്ടായിരുന്നു. ഈ വ്യോമാക്രമണങ്ങളെയെല്ലാം തടഞ്ഞതായും ബഹ്‌റൈന്‍ അവകാശപ്പെട്ടിരുന്നു.

Iranian attack on Bahrain; massive fire at an industrial facility
ബിഗ് ടിക്കറ്റില്‍ വീണ്ടും മലയാളി തിളക്കം; ഭാഗ്യം തേടിയെത്തിയത് ഷാര്‍ജയില്‍ താമസിക്കുന്ന യുവതിയെ
Iranian attack on Bahrain; massive fire at an industrial facility
കുരുക്ക് ഒഴിവാക്കാന്‍ 'ഷോര്‍ട്ട് കട്ട്' വേണ്ട; ഹാര്‍ഡ് ഷോള്‍ഡറിലൂടെ ഓവര്‍ടേക്കിങ് അരുത് !
Summary

Iranian attack on Bahrain; massive fire at an industrial facility

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER