ന്യൂഡല്‍ഹി : ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എല്‍ഐസി) ഓഫീസുകള്‍ ഇനി ശനിയാഴ്ചകളില്‍ പ്രവര്‍ത്തിക്കില്ല. നെഗേഷ്യബിള്‍ ഇന്‍സ്ട്രുമെന്റ് ആക്ട് പ്രകാരമാണ് ശനിയാഴ്ചകളില്‍ അവധി അനുവദിച്ചുകൊണ്ട് കേന്ദ്രസര്‍ക്കാര്‍ തീരുമാനം.
ഇതോടെ ആഴ്ചയില്‍ അഞ്ചു പ്രവൃത്തി ദിനങ്ങളാകും ഉണ്ടാകുക. തീരുമാനം എത്രയും വേഗം നടപ്പിലാക്കാനാണ് നിര്‍ദേശം. ഉത്തരവ് പ്രാബല്യത്തിലാക്കിക്കൊണ്ട് ധനകാര്യവകുപ്പ് വ്യാഴാഴ്ച ഗസറ്റ് വിജ്ഞാപനം പുറപ്പെടുവിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates