lic smart pension plan file
Business

മാസം 20,000 രൂപ വീതം അക്കൗണ്ടിലെത്തും, ഗ്യാരണ്ടീഡ് റിട്ടേണ്‍; എല്‍ഐസിയുടെ സൂപ്പര്‍ പെന്‍ഷന്‍ പ്ലാന്‍, അറിയേണ്ടതെല്ലാം

ഇന്‍ഷുറന്‍സ് പരിരക്ഷയ്‌ക്കൊപ്പം വരുമാനവും ഉറപ്പാക്കുന്ന നിരവധി സ്‌കീമുകള്‍ പ്രമുഖ പൊതുമേഖല ഇന്‍ഷുറന്‍സ് കമ്പനിയായ എല്‍ഐസിയ്ക്ക് ഉണ്ട്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Dhanoj AM

ഇന്‍ഷുറന്‍സ് പരിരക്ഷയ്‌ക്കൊപ്പം വരുമാനവും ഉറപ്പാക്കുന്ന നിരവധി സ്‌കീമുകള്‍ പ്രമുഖ പൊതുമേഖല ഇന്‍ഷുറന്‍സ് കമ്പനിയായ എല്‍ഐസിയ്ക്ക് ഉണ്ട്. വിരമിക്കലിന് ശേഷം ഗ്യാരണ്ടീഡ് റിട്ടേണ്‍ ആഗ്രഹിക്കുന്നവര്‍ക്ക് പരിഗണിക്കാവുന്ന ഒരു പെന്‍ഷന്‍ സ്‌കീമാണ് എല്‍ഐസിയുടെ സ്മാര്‍ട്ട് പെന്‍ഷന്‍ പ്ലാന്‍. ഇത് ഒരു നോണ്‍ പാര്‍ട്ടിസിപ്പേറ്റിങ്, നോണ്‍ലിങ്ക്ഡ്, ആന്വിറ്റി പ്ലാനാണ്. ഒരിക്കല്‍ തെരഞ്ഞെടുത്ത ആന്വിറ്റി ഓപ്ഷന്‍ മാറ്റാന്‍ കഴിയില്ല. നിക്ഷേപകര്‍ക്ക് പ്രതിമാസം 20,000 രൂപ വരെ പെന്‍ഷന്‍ ഉറപ്പാക്കാന്‍ ഈ പദ്ധതിയിലൂടെ സാധിക്കും.

ഒറ്റയ്ക്കും ജോയിന്റായിട്ടുമുള്ള ആന്വിറ്റികള്‍ക്ക് നിരവധി ആന്വിറ്റി ഓപ്ഷനുകള്‍ ഇത് വാഗ്ദാനം ചെയ്യുന്നു. ഒറ്റ പ്രീമിയത്തില്‍ സ്ഥിരവരുമാനം ഉറപ്പുനല്‍കുന്ന ആന്വിറ്റി സ്‌കീമാണിത്. വിശാലമായ ആന്വിറ്റി ഓപ്ഷനുകളില്‍ ആവശ്യമനുസരിച്ച് ഇഷ്ടമുള്ളത് തെരഞ്ഞെടുക്കാം. പ്രധാനമായി സിംഗിള്‍ ലൈഫ് ആന്വിറ്റി, ജോയിന്റ് ലൈഫ് എന്നിവയില്‍ നിന്ന് ഇഷ്ടമുള്ളത് തെരഞ്ഞെടുക്കാനുള്ള സൗകര്യം ഇതില്‍ ലഭ്യമാണ്.

വാര്‍ഷികം, അര്‍ദ്ധ വാര്‍ഷികം, ത്രൈമാസികം, പ്രതിമാസം എന്നിങ്ങനെ ആന്വിറ്റി പേയ്‌മെന്റ്( വരുമാനം) വാങ്ങാനുള്ള സൗകര്യമാണ് മറ്റൊന്ന്. പ്രീമിയം അടച്ചാല്‍ ഉടന്‍ സ്ഥിരമായി വരുമാനം ലഭിക്കുന്ന രീതിയിലാണ് പദ്ധതി തയ്യാറാക്കിയത്. പദ്ധതിയില്‍ അംഗമാകുന്നവരുടെ മരണശേഷം പണം എങ്ങനെ നല്‍കണമെന്ന് പദ്ധതില്‍ ചേരുന്ന സമയത്ത് തെരഞ്ഞെടുക്കാനാവും. ഉയര്‍ന്ന തുകയ്ക്ക് പോളിസി എടുക്കുകയാണെങ്കില്‍ ഇന്‍സെന്റീവുകള്‍ ലഭിക്കും. നിലവിലുള്ള പോളിസി ഉടമയ്ക്കും നോമിനിക്കും ഇന്‍സെന്റീവുകള്‍ ലഭിക്കുന്ന തരത്തിലാണ് സ്‌കീം.

ചുരുങ്ങിയത് ഒരു ലക്ഷം രൂപയാണ് പ്രീമിയം. 18 വയസുള്ളവര്‍ക്ക് പദ്ധതിയുടെ ഭാഗമാകാം. പരമാവധി പ്രായം ആന്വിറ്റി ഓപ്ഷന്‍ അനുസരിച്ച് 65 മുതല്‍ 100 വയസു വരെയാണ്. പോളിസി ഏജന്റുമാര്‍ മുഖേനയും ഓണ്‍ലൈന്‍ വഴിയും വാങ്ങാവുന്നതാണ്. www.licindia.in എന്ന വെബ്‌സൈറ്റ് വഴിയാണ് ഓണ്‍ലൈനായി പോളിസിയില്‍ ചേരേണ്ടത്. നാഷണല്‍ പെന്‍ഷന്‍ സിസ്റ്റം (എന്‍പിഎസ്) വരിക്കാര്‍ക്കും വ്യക്തിഗത അപേക്ഷകര്‍ക്കും ഈ പദ്ധതി ലഭ്യമാണ്.

ആനുകൂല്യങ്ങള്‍

1. ലിക്വിഡിറ്റി ഓപ്ഷന്‍:

അഞ്ചു വര്‍ഷത്തിനുശേഷം, നിക്ഷേപിച്ച തുകയുടെ 60 ശതമാനം വരെ പിന്‍വലിക്കാം.

2. വായ്പാ സൗകര്യം:

പോളിസി ആരംഭിച്ച തീയതി മുതല്‍ മൂന്ന് മാസത്തിന് ശേഷമോ അല്ലെങ്കില്‍ ഫ്രീ ലുക്ക് പിരീഡ് അവസാനിച്ചതിന് ശേഷമോ, ഏതാണോ പിന്നീട് വരുന്നത്, അപ്പോള്‍ പോളിസി ഉടമകള്‍ക്ക് വായ്പകള്‍ നേടാന്‍ എല്‍ഐസി അനുവദിക്കുന്നു. പെട്ടെന്നുള്ള അടിയന്തര സാഹചര്യങ്ങളിലോ ബുദ്ധിമുട്ടുള്ളതോ അപ്രതീക്ഷിതമോ ആയ സാഹചര്യങ്ങളിലോ വ്യക്തികള്‍ക്ക് ഫണ്ട് നേടാനും ആക്സസ് ചെയ്യാനും ഇത് അനുവദിക്കുന്നു. അതും പോളിസി അവസാനിപ്പിക്കാതെ തന്നെ.

20,000 രൂപ പ്രതിമാസ പെന്‍ഷന്‍ എങ്ങനെ നേടാം?

എല്‍ഐസി സ്മാര്‍ട്ട് പെന്‍ഷന്‍ സ്‌കീം പ്രകാരം പ്രതിമാസം 20,000 രൂപ പെന്‍ഷന്‍ നേടുന്നതിന് കുറഞ്ഞത് 30 ലക്ഷം രൂപയെങ്കിലും നിക്ഷേപിക്കേണ്ടി വരും. തെരഞ്ഞെടുക്കുന്ന ആന്വിറ്റി, പ്രായം എന്നിവയെ ആശ്രയിച്ച് ഈ തുകയില്‍ മാറ്റങ്ങള്‍ വരാം എന്നും മനസിലാക്കുക.

ലൈഫ് ആന്വറ്റി- സിംഗിള്‍ ലൈഫ്

പോളിസി ഉടമ ജീവിച്ചിരിക്കുന്നിടത്തോളം കാലം പെന്‍ഷന്‍ തുക മുടക്കം കൂടാതെ ലഭിക്കാന്‍ സാധിക്കുന്ന തരത്തിലാണ് ഈ ഓപ്ഷന്‍. എന്നാല്‍ മരണശേഷം നിക്ഷേപിച്ച തുക നോമിനികള്‍ക്ക് തിരികെ ലഭിക്കില്ല. പോളിസി അവസാനിക്കും എന്ന് സാരം. ഇതില്‍ ഉയര്‍ന്ന പെന്‍ഷന്‍ നിരക്ക് നല്‍കുന്നു.

ലൈഫ് ആന്വറ്റി വിത്ത് റിട്ടേണ്‍ ഓഫ് പര്‍ച്ചേസ് പ്രൈസ്

ഏറ്റവും ജനപ്രിയമായ ഓപ്ഷനാണിത്. പോളിസി ഉടമയ്ക്ക് ജീവിതാവസാനം വരെ പെന്‍ഷന്‍ ലഭിക്കുകയും മരണശേഷം നിക്ഷേപിച്ച തുക മുഴുവനായി നോമിനിക്ക് തിരികെ നല്‍കുകയും ചെയ്യുന്ന തരത്തിലാണ് ഇത് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക് എൽഐസി വെബ്സൈറ്റ് സന്ദർശിക്കുക.

lic smart pension plan and it's advantages

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ആ 787 പേരുടെ ലിസ്റ്റ് മുഖ്യമന്ത്രി പ്രസിദ്ധീകരിക്കണം'; എല്‍ഡിഎഫിന്റെ പേഴ്സണല്‍ സ്റ്റാഫ് നിയമനം പെരുപ്പിച്ചു കാണിക്കുന്നുവെന്ന് പിണറായി

ഷഫാലി വര്‍മയ്ക്ക് അര്‍ധ സെഞ്ച്വറി; ഏഷ്യ കപ്പ് സെമിയില്‍ ബംഗ്ലാദേശിന് 150 റണ്‍സ് വിജയലക്ഷ്യം ഉയര്‍ത്തി ഇന്ത്യ

വീടിനകത്ത് ​ഗ്യാസ് കുറ്റിക്കടുത്തു നിന്ന് പാമ്പു കടിയേറ്റു; യുവതിക്ക് ദാരുണാന്ത്യം

ശബരിമലയെ അപകീര്‍ത്തിപ്പെടുത്തുന്ന മുഴുവന്‍ പോസ്റ്റുകളും നീക്കം ചെയ്യണം; മെറ്റയോട് ഹൈക്കോടതി

താരങ്ങള്‍ക്ക് നിരന്തരം പരിക്ക്, ഫിറ്റ്നസ് നിലവാരത്തില്‍ ഇടിവ്; ഇന്ത്യന്‍ ടീം ഫിസിയോയുടെ കരാര്‍ അവസാനിപ്പിച്ച് ബിസിസിഐ