ഷഫാലി വര്‍മയ്ക്ക് അര്‍ധ സെഞ്ച്വറി; ഏഷ്യ കപ്പ് സെമിയില്‍ ബംഗ്ലാദേശിന് 150 റണ്‍സ് വിജയലക്ഷ്യം ഉയര്‍ത്തി ഇന്ത്യ

നിശ്ചിത 20 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ 149 റണ്‍സ് നേടിയത്
Shafali Verma
Shafali Verma took on the responsibility after Smriti Mandhana was out earlyBCCI
Updated on
2 min read

മുംബൈ: വനിത ഏഷ്യകപ്പ് സെമിഫൈനലില്‍ ബംഗ്ലാദേശിനു മുന്നില്‍ 150 റണ്‍സിന്റെ വിജയലക്ഷ്യമൊരുക്കി ഇന്ത്യ. അര്‍ധ സെഞ്ച്വറി നേടിയ ഷഫാലി വര്‍മയാണ് ഇന്ത്യയുടെടോപ് സ്‌കോറര്‍. 40 പന്തില്‍ 64 റണ്‍സാണ് താരം അടിച്ചെടുത്തത്. പ്രതിക റാവല്‍ (20), ഹര്‍മന്‍പ്രീത് കൗര്‍ (24), റിച്ച ഘോഷ് (21) എന്നിവര്‍ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. നിശ്ചിത 20 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ 149 റണ്‍സ് നേടിയത്. ബംഗ്ലാദേശിനായി സുല്‍ത്താന ഖാത്തൂന്‍ രണ്ട് വിക്കറ്റ് നേടി.

മത്സരത്തില്‍ ടോസ് നേടിയ ബംഗ്ലാദേശ് ക്യാപ്റ്റന്‍ നിഗര്‍ സുല്‍ത്താന ഇന്ത്യയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. തുടക്കത്തില്‍ തന്നെ സ്മൃതി മന്ധാനയുടെ (2) വിക്കറ്റ് നഷ്ടമായെങ്കിലും, ഷഫാലിയും പ്രതിക റാവലും ചേര്‍ന്ന് ഇന്ത്യന്‍ സ്‌കോര്‍ ബോര്‍ഡ് ചലിപ്പിക്കുകയായിരുന്നു. ബംഗ്ലാദേശ് ഫീല്‍ഡര്‍മാര്‍ നല്‍കിയ പിഴവുകള്‍ മുതലെടുത്ത ഷഫാലി പിന്നീട് ആക്രമണത്തിലേക്ക് തിരിഞ്ഞു. സുല്‍ത്താന ഖാതുന്റെ ഓവറില്‍ തുടര്‍ച്ചയായി സിക്‌സറുകള്‍ പറത്തി ഷെഫാലി തന്റെ ഫോം തെളിയിച്ചു. പവര്‍പ്ലേയില്‍ 45 റണ്‍സാണ് ഇന്ത്യ നേടിയത്.

20 റണ്‍സ് നേടിയ പ്രതികയെ പുറത്താക്കി റബെയ ഖാനാണ് രണ്ടാം വിക്കറ്റ് കൂട്ടുകെട്ട് തകര്‍ത്തത്. 24 പന്തില്‍ ഓരോ സിസ്‌കും ഫോറും ഉള്‍പ്പെടുന്നതാണ് പ്രതികയുടെ ഇന്നിങ്‌സ്. പിന്നാലെയെത്തിയ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറിനെ സാക്ഷിയാക്കി, ഷഫാലി അര്‍ധ ശതകം പൂര്‍ത്തിയാക്കി. 35 പന്തില്‍ ഫിഫ്റ്റിയിലെത്തിയ താരത്തിന് പിന്നീട് അഞ്ച് പന്തുകള്‍ മാത്രമാണ് ആയുസ്സുണ്ടായിരുന്നത്. 40 പന്തില്‍ ഏഴ് ഫോറും മൂന്ന് സിക്‌സുമുള്‍പ്പെടെ 64 റണ്‍സ് നേടിയാണ് താരം പുറത്തായത്. ഇതോടെ സ്‌കോര്‍ 13.5 ഓവറില്‍ മൂന്നിന് 92 എന്ന നിലയിലായി.

ഹര്‍മന്‍പ്രീതും റിച്ച ഘോഷും ചേര്‍ന്ന് 16-ാം ഓവറില്‍ ടീം സ്‌കോര്‍ മൂന്നക്കം കടത്തി. നഹിദ അക്തര്‍ എറിഞ്ഞ 19-ാം ഓവറില്‍, ക്രീസ് വിട്ട് വമ്പന്‍ ഷോട്ടിന് ശ്രമിച്ച റിച്ചയെ നിഗര്‍ സുല്‍ത്താന സ്റ്റംപ് ചെയ്ത് പുറത്താക്കി. അവസാന ഓവറില്‍ ദീപ്തി ശര്‍മ തകര്‍ത്തടിച്ചതോടെ സ്‌കോര്‍ 149ല്‍ എത്തി. ആറ് പന്തുകള്‍ മാത്രം നേരിട്ട താരം ഓരോ സിക്‌സും ഫോറും സഹിതം 13 റണ്‍സ് നേടി, ഇന്നിങ്‌സില്‍ ഒറ്റ പന്ത് ബാക്കി നില്‍ക്കെയാണ് പുറത്തായത്. അവസാന പന്തില്‍ ഭാരതി ഫുല്‍മലി റണ്ണൗട്ടായതോടെ 149ല്‍ ഇന്ത്യന്‍ ഇന്നിങ്‌സ് അവസാനിച്ചു. ഹര്‍മന്‍പ്രീത് 24 റണ്‍സുമായി പുറത്താകാതെ നിന്നു.

ഇന്നത്തെ മത്സരത്തില്‍ വിജയിക്കുന്ന ടീം ഫൈനലിലേക്ക് മുന്നേറും. കലാശപ്പോരാട്ടത്തില്‍ പാകിസ്ഥാനോ ശ്രീലങ്കയോ ആകും എതിരാളികള്‍. ഗ്രൂപ്പ് ഘട്ടത്തിലെ മൂന്ന് മത്സരങ്ങളും വിജയിച്ചാണ് ഹര്‍മന്‍പ്രീത് കൗറും സംഘവും സെമിയിലെത്തിയത്. ചിരവൈരികളായ പാകിസ്ഥാനെതിരെ ഏഴ് വിക്കറ്റിന്റെ ഉജ്ജ്വല വിജയമടക്കം സ്വന്തമാക്കിയാണ് ഇന്ത്യന്‍ ടീം മുന്നേറുന്നത്. അതേസമയം, ഗ്രൂപ്പ് ഘട്ടത്തില്‍ രണ്ട് മത്സരങ്ങള്‍ വിജയിച്ച ബംഗ്ലാദേശ്, ശ്രീലങ്കയോട് 4 വിക്കറ്റിന്റെ തോല്‍വി വഴങ്ങിയാണ് സെമി ടിക്കറ്റ് നേടിയത്.

Shafali Verma
വിസ്മയം തീര്‍ത്ത് പറന്ന 7 സിക്‌സുകള്‍; ഈഡന്‍ ഗാര്‍ഡന്‍സിന് 'തീയിട്ട്' മുകുള്‍ ചൗധരി, കെകെആറിന്റെ 'വിജയ സ്വപ്‌നം' കത്തിയമര്‍ന്നു!
Summary

India vs Bangladesh, Women's Asia Cup Semi-Final: Shafali Verma Punishes Bangladesh For Blunders, India Post 149/6

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com