സ്‌കോര്‍പിയോ, image credit: mahindra 
Business

സ്‌കോര്‍പിയോയുടെ പുതിയ പതിപ്പ്; ജൂലൈ 30മുതല്‍ ബുക്കിംഗ്, വില 11.99 ലക്ഷം 

പ്രമുഖ വാഹന നിര്‍മ്മാതാക്കളായ മഹീന്ദ്രയുടെ ജനകീയ ബ്രാന്‍ഡായ സ്‌കോര്‍പിയോയുടെ പുതിയ പതിപ്പ് അവതരിപ്പിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ:  പ്രമുഖ വാഹന നിര്‍മ്മാതാക്കളായ മഹീന്ദ്രയുടെ ജനകീയ ബ്രാന്‍ഡായ സ്‌കോര്‍പിയോയുടെ പുതിയ പതിപ്പ് അവതരിപ്പിച്ചു. മഹീന്ദ്ര സ്‌കോര്‍പിയോ- എന്‍ എന്ന് പേരിട്ടിരിക്കുന്ന പുതിയ മോഡലിന്റെ എക്‌സ് ഷോറൂം വില ആരംഭിക്കുന്നത് 11.99 ലക്ഷം രൂപ മുതലാണ്. 

ജൂലൈ 30ന് സ്‌കോര്‍പിയോ- എന്നിന്റെ ബുക്കിംഗ് ആരംഭിക്കുമെന്ന് കമ്പനി അറിയിച്ചു. പെട്രോള്‍, ഡീസല്‍ വേരിയന്റുകള്‍ ലഭ്യമാണ്. ഡീസല്‍ വേരിയന്റിന് 12.49 ലക്ഷം രൂപ മുതലാണ് എക്‌സ് ഷോറൂം വില. പെട്രോള്‍ വേരിയന്റില്‍ ഇസഡ് എട്ട് എല്‍ മോഡലിന് 18.89 ലക്ഷം രൂപയാണ് എക്‌സ് ഷോറൂം വില. അതുപോലെ തന്നെ ഡീസല്‍ വേരിയന്റിലും ഇസഡ് എട്ട് എല്‍ മോഡലിന് തന്നെയാണ് വില കൂടുതല്‍. 19.49 ലക്ഷം രൂപയാണ് വില. 

മാന്യൂല്‍, ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളില്‍ വാഹനം ലഭ്യമാണ്. ഡീസല്‍ വേരിയന്റിന് 2.2 ലിറ്റര്‍ ടര്‍ബോ ചാര്‍ജ്ഡ് എന്‍ജിനാണ് കരുത്ത് പകരുക. 175 ബിഎച്ച്പിയാണ് പരമാവധി ശക്തി. പെട്രോള്‍ വേരിയന്റിന് 2.0 ലിറ്റര്‍ ടര്‍ബോ ചാര്‍ജ്ഡ് എന്‍ജിനാണ് കരുത്തുപകരുക. 203 ബിഎച്ച്പിയാണ് പരമാവധി ശക്തി. വിവിധ നിറങ്ങളിലാണ് വാഹനം പുറത്തിറക്കിയത്. അത്യാധുനിക സാങ്കേതികവിദ്യയാണ് വാഹനത്തില്‍ ക്രമീകരിച്ചിരിക്കുന്നതെന്ന് കമ്പനി അറിയിച്ചു. 

ന്യൂ ലാഡര്‍ ഫ്രെയിം ചേസിസ് ഉപയോഗിച്ചാണ് എസ് യുവി നിര്‍മ്മിച്ചിരിക്കുന്നത്. 57ലിറ്ററാണ് ഇന്ധനടാങ്ക് ശേഷി. 4662 മില്ലിമീറ്ററാണ് നീളം. 1917 മില്ലിമീറ്റര്‍ വീതിയാണ് വാഹനത്തിനുള്ളത്. 1,857 മില്ലിമീറ്ററാണ് നീളം. 2750 മില്ലിമീറ്റര്‍ വീല്‍ ബേസും വാഹനത്തിന്റെ പ്രത്യേകതയാണ്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ടസ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സഞ്ജു- അഭിഷേക് 6.2 ഓവറില്‍ 88 റണ്‍സ്!!! പരമ്പര തൂക്കി ഇന്ത്യ!

റിങ്കു സിങ്- പ്രിയ സരോജ് എംപി വിവാഹം ഡിസംബര്‍ 4ന് ലഖ്‌നൗവില്‍

മോദി-പുടിന്‍-ഷി ജിന്‍പിങ് ചിത്രത്തിലെ വൈറല്‍ മലയാളി, ആരാണ് സിദ്ധാര്‍ത്ഥ് ബാബു?

കോപ്പിയടി വിവാദം; ചിന്താ ജെറോമിന്റെ പിഎച്ച്ഡി പരിശോധിക്കാൻ പ്രത്യേക സമിതി

'ദുരിതയാത്രകള്‍ മാറി, ഹെലികോപ്റ്ററില്‍ ഇറങ്ങാം, ഇന്ത്യയില്‍ ആത്മീയ ടൂറിസം പ്രീമിയം നിലവാരത്തിലേക്ക് ഉയര്‍ന്നു'