മുംബൈ: ആര്‍ബിഐ അടിസ്ഥാന പലിശയായ റിപ്പോനിരക്ക് കാല്‍ ശതമാനം വര്‍ധിപ്പിച്ച പശ്ചാത്തലത്തില്‍ റിപ്പോ അധിഷ്ഠിത വായ്പകളുടെ പലിശനിരക്കില്‍ കാല്‍ ശതമാനം വര്‍ധന വരുത്തി വിവിധ ബാങ്കുകള്‍. ബാങ്ക് ഓഫ് ബറോഡ, പഞ്ചാബ് നാഷണല്‍ ബാങ്ക്, ഇന്ത്യന്‍ ബാങ്ക്, ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക്, ബാങ്ക് ഓഫ് ഇന്ത്യ, യൂകോ ബാങ്ക് എന്നിവയാണ് ഇതിനകം പലിശ വര്‍ധന പ്രഖ്യാപിച്ചത്.
റിപ്പോ അധിഷ്ഠിത പലിശ നിരക്കിലുള്ള പുതിയ വായ്പകള്‍ക്കാണ് ഇത് ഉടനടി ബാധകമാകുക. നിലവിലുള്ള വായ്പകള്‍ക്ക് നിരക്ക് പുതുക്കുന്ന സമയത്ത് പുതിയ പലിശയിലേക്ക് മാറും. ബാങ്ക് ഓഫ് ബറോഡ റിപ്പോ അധിഷ്ഠിത വായ്പ പലിശ നിരക്ക് 8.15 ശതമാനമായി കൂട്ടി.
പിഎന്‍ബിയും ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കും ബാങ്ക് ഓഫ് ഇന്ത്യയും 8.10 ശതമാനത്തില്‍ നിന്ന് 8.35 ശതമാനമായി വര്‍ധിപ്പിച്ചു. ഇന്ത്യന്‍ ബാങ്ക് 7.95 ശതമാനത്തില്‍ നിന്ന് 8.20 ശതമാനമായാണ് നിരക്ക് കൂട്ടിയത്. ബാങ്ക് ഓഫ് ബറോഡ 8.15 ശതമാനം, യൂകോ ബാങ്ക് 8.30 ശതമാനം എന്നിങ്ങനെയാണ് പുതിയ പലിശനിരക്ക്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates