Sensex up file
Business

അമേരിക്കന്‍ കേന്ദ്രബാങ്ക് പലിശനിരക്ക് കൂട്ടുമോ?, ഓഹരി വിപണിയില്‍ മുന്നേറ്റം; രൂപ 96ലേക്ക്

തുടര്‍ച്ചയായ നഷ്ടങ്ങള്‍ക്ക് ശേഷം ഓഹരി വിപണിയില്‍ ഇന്ന് മുന്നേറ്റം

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Dhanoj AM

മുംബൈ: തുടര്‍ച്ചയായ നഷ്ടങ്ങള്‍ക്ക് ശേഷം ഓഹരി വിപണിയില്‍ ഇന്ന് മുന്നേറ്റം. വ്യാപാരത്തിന്റെ തുടക്കത്തില്‍ സെന്‍സെക്‌സ് 250 പോയിന്റ് ആണ് മുന്നേറിയത്. കഴിഞ്ഞ ദിവസം കനത്ത ഇടിവ് നേരിട്ടതിനെ തുടര്‍ന്ന് കുറഞ്ഞ വിലയില്‍ ഓഹരികള്‍ വാങ്ങാമെന്ന നിക്ഷേപകരുടെ കണക്കുകൂട്ടലാണ് ഇന്നത്തെ മുന്നേറ്റത്തിന് കാരണമെന്ന് വിപണി വിദഗ്ധര്‍ പറയുന്നു.

എണ്ണവില ഉയര്‍ന്നുനില്‍ക്കുന്നതും ഇന്ന് നടക്കാനിരിക്കുന്ന യുഎസ് ഫെഡറല്‍ റിസര്‍വിന്റെ പണ, വായ്പ നയ പ്രഖ്യാപനവും വിദേശ നിക്ഷേപത്തിന്റെ പുറത്തേയ്ക്കുള്ള ഒഴുക്കും ഉള്‍പ്പെടെയുള്ള വിവിധ ഘടകങ്ങള്‍ നിക്ഷേപകര്‍ കരുതലോടെയാണ് ഉറ്റുനോക്കുന്നത്. ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡിന്റെ വില ബാരലിന് 107 ഡോളറായി തന്നെയാണ് നില്‍ക്കുന്നത്. ഇന്ത്യയില്‍ പണപ്പെരുപ്പ നിരക്ക് ഉയര്‍ന്നത് അടക്കം രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയുമായി ബന്ധപ്പെട്ട കാര്യങ്ങളും ഓഹരി വിപണിയെ സ്വാധീനിക്കുന്നുണ്ട്.

ഡോളറിനെതിരെ രൂപയുടെ മൂല്യത്തില്‍ മൂന്ന് പൈസയുടെ ഇടിവാണ് നേരിട്ടത്. 95.91ലേക്കാണ് രൂപയുടെ മൂല്യം ഇടിഞ്ഞത്. ഡോളര്‍ ശക്തിയാര്‍ജിച്ചത് അടക്കമുള്ള ഘടകങ്ങളാണ് വിപണിയില്‍ പ്രതിഫലിച്ചത്. ഇന്നലെ 34 പൈസയുടെ നഷ്ടമാണ് രൂപ നേരിട്ടത്. മഹീന്ദ്ര ആന്റ് മഹീന്ദ്ര, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍, എച്ച്‌സിഎല്‍ ടെക്, ഐടിസി, എസ്ബിഐ ഓഹരികളാണ് ഇന്ന് നേട്ടം സ്വന്തമാക്കുന്നത്. ഇന്റര്‍ഗ്ലോബ് ഏവിയേഷന്‍, ടാറ്റ സ്റ്റീല്‍, ടിസിഎസ് ഓഹരികള്‍ നഷ്ടം നേരിട്ടു.

Markets rebound in early trade after sharp losses in previous session

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'രാഷ്ട്രീയ നേതാക്കളുടെ പേരു പറയാന്‍ ഇഡി നിര്‍ബന്ധിച്ചു, ഭീഷണിപ്പെടുത്തി'; മൊഴി പിന്‍വലിക്കുന്നുവെന്ന് സുരേഷ് കുമാര്‍

എസ്എംഎസ് മാത്രം വിശ്വസിക്കരുത്, 'യാത്രക്കാരൻ' ഫോണിൽ ബന്ധപ്പെടും; പുതിയ തട്ടിപ്പ്, കെണിയിൽ വീഴരുത്

എഐയ്ക്കും മുന്നേ റെട്രോ ലുക്കിൽ തരംഗമായി ശ്രീകാന്ത് ചികു: ഒറിജിനൽ 80'സ് ലുക്കിൽ വേറിട്ട ഫോട്ടോഷൂട്ട്

അഞ്ചാം ക്ലാസ് യോഗ്യത, ചൈൽഡ് കെയർ സെന്ററിൽ കുക്ക് ആകാം; അഭിമുഖത്തിലൂടെ നിയമനം

ആയുധങ്ങള്‍ ഭൂമിയില്‍ മാത്രമല്ല; ബഹിരാകാശത്തും വിന്യസിച്ചതായി സ്ഥിരീകരിച്ച് യുഎസ്