യുപിഐ ഇടപാടുകള്‍ക്ക് ഫീസ് ഏര്‍പ്പെടുത്തി; പരാമാവധി ചാര്‍ജ് 300 രൂപ

Send money from Qatar faster via UPI
യുപിഐ ഫയൽ
Edited By:
Updated on
1 min read

ന്യൂഡല്‍ഹി: രാജ്യത്ത് ഡിജിറ്റല്‍ പണമിടപാടുകള്‍ക്ക് പുതിയ ഫീസ് ഘടന ഏര്‍പ്പെടുത്തി ഉത്തരവ്. 2,000 രൂപയ്ക്ക് മുകളിലുള്ള വാണിജ്യ ഇടപാടുകള്‍ക്ക് 0.4 ശതമാനം വരെ ഫീസ് (മെര്‍ച്ചന്റ് ഡിസ്‌കൗണ്ട് റേറ്റ് (എംഡിആര്‍) ഈടാക്കാനാണ് തീരുമാനം. എന്നാല്‍ 2000ത്തിന് താഴെയുള്ള പെയ്‌മെന്റുകള്‍ക്ക് ഈ തുക ബാധകമല്ല. ഒക്‌ടോബര്‍ 15 മുതലാണ് പുതിയ മാറ്റം പ്രാബല്യത്തില്‍ വരുന്നത്.

75,000 രൂപയോ അതില്‍ കൂടുതലോ ഉള്ള ഇടപാടുകള്‍ക്ക്, ഒരു ഇടപാടില്‍ പരമാവധി 300 രൂപ വരെയായിരിക്കും ഈടാക്കാവുന്ന ഫീസ്. ഈ തുക ഉപഭോക്താക്കളില്‍ നിന്ന് നേരിട്ട് ഈടാക്കുന്നതിന് പകരം വ്യാപാരികളില്‍ നിന്നായിരിക്കും ഈടാക്കുക.

Send money from Qatar faster via UPI
ലക്ഷങ്ങള്‍ ലാഭിക്കാം, ഭവന വായ്പയുടെ പലിശഭാരം കുറയ്ക്കാം; ഇതാ ഒരു ഉപായം
Send money from Qatar faster via UPI
കറുത്ത പൊന്നിന് പൊന്നുംവില; കിലോയ്ക്ക് 700 കടന്നു, പത്തുവര്‍ഷത്തിനിടയിലെ റെക്കോര്‍ഡ് മുന്നേറ്റം

റെയില്‍വേ, ടെലികോം, ഇന്ധനം തുടങ്ങിയ മേഖലകളിലെ 2,000 രൂപയ്ക്ക് മുകളിലുള്ള ഇടപാടുകള്‍ക്ക് അഞ്ച് രൂപ ഫീസ് ഈടാക്കും. ഇതും വ്യാപാരികളില്‍ നിന്നാണ് ഈടാക്കുക. അതേസമയം, റൂപേ കാര്‍ഡ് ഉപയോഗിച്ചുള്ള ഇടപാടുകള്‍ക്ക് അധിക ഫീസ് ഈടാക്കില്ലെന്നും ഉത്തരവില്‍ അറിയിച്ചിട്ടുണ്ട്.

പുതിയ ഉത്തരവ് പ്രകാരം വ്യക്തികള്‍ തമ്മിലുള്ള സാധാരണ പണമിടപാടുകള്‍ക്ക് യാതൊരുവിധ ഫീസും ഈടാക്കില്ല. സാധാരണക്കാര്‍ക്ക് തികച്ചും സൗജന്യമായി തുടര്‍ന്നും യുപിഐ സേവനങ്ങള്‍ ഉപയോഗിക്കാം.

Send money from Qatar faster via UPI
വരുന്നു പെന്‍ഷനൊപ്പം ഹെല്‍ത്ത് ഇന്‍ഷുറന്‍സും, ടോപ്പ്- അപ്പ് സൗകര്യം; എന്താണ് എന്‍പിഎസ് സ്വാസ്ഥ്യ?
Summary

ഡിജിറ്റല്‍ പണമിടപാടുകള്‍ക്കായി സര്‍ക്കാര്‍ പുതിയ യുപിഐ ഫീസ് ഘടന പ്രഖ്യാപിച്ചു. 2,000 രൂപയ്ക്ക് മുകളിലുള്ള വാണിജ്യ ഇടപാടുകള്‍ക്ക് പരമാവധി 0.4 ശതമാനം എംഡിആര്‍ ഈടാക്കും, ഒറ്റ ഇടപാടില്‍ 75,000 രൂപയ്ക്ക് മുകളിലുള്ള തുകയെങ്കില്‍ ഫീസ് 300 രൂപയില്‍ പരിമിതമാകും. ഫീസ് ഉപഭോക്താക്കളില്‍ നിന്ന് അല്ല, വ്യാപാരികളില്‍ നിന്നായിരിക്കും ഈടാക്കുക. സാധാരണ വ്യക്തികള്‍ തമ്മിലുള്ള ഇടപാടുകള്‍ പൂര്‍ണമായും സൗജന്യമായി തുടരും.

Summary

UPI charges of 0.4% to be levied on merchant transactions above ₹2,000

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com