മാരുതി സുസുക്കി സ്വിഫ്റ്റ് ani
Business

മാരുതി കാറുകളുടെ വില 30,000 രൂപ വരെ വര്‍ധിപ്പിച്ചു; ഓഗസ്റ്റില്‍ പ്രാബല്യത്തില്‍

പ്രമുഖ കാര്‍ നിര്‍മ്മാതാക്കളായ മാരുതി സുസുക്കി കാറുകളുടെ വില വര്‍ധിപ്പിച്ചു

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Dhanoj AM

ന്യൂഡല്‍ഹി: പ്രമുഖ കാര്‍ നിര്‍മ്മാതാക്കളായ മാരുതി സുസുക്കി കാറുകളുടെ വില വര്‍ധിപ്പിച്ചു. 30,000 രൂപ വരെ വര്‍ധിപ്പിക്കാനാണ് തീരുമാനിച്ചത്. കാറുകളുടെ പുതുക്കിയ വില ഓഗസ്റ്റില്‍ പ്രാബല്യത്തില്‍ വരും.

കാര്‍ നിര്‍മ്മാണത്തിന് ആവശ്യമായ ഘടക ഉല്‍പ്പന്നങ്ങളുടെ വിലയില്‍ ഉണ്ടായ വര്‍ധന കാറുകളുടെ വില വര്‍ധിപ്പിക്കാന്‍ നിര്‍ബന്ധിതമാക്കിയെന്ന് മാരുതി സുസുക്കി അറിയിച്ചു. കാറുകളുടെ വിവിധ മോഡല്‍ അനുസരിച്ച് വിലയില്‍ മാറ്റം ഉണ്ടാവും. ജൂണിലാണ് ഇതിന് മുന്‍പ് കാറുകളുടെ വില വര്‍ധിപ്പിച്ചത്. മൂന്ന് മാസത്തിനിടെ ഇത് രണ്ടാമത്തെ തവണയാണ് മാരുതി സുസുക്കി കാറുകളുടെ വില വര്‍ധിപ്പിക്കുന്നത്.

ഉപഭോക്താക്കള്‍ക്കുമേലുള്ള ആഘാതം പരമാവധി കുറയ്ക്കാന്‍ ശ്രമിച്ചിട്ടുണ്ട്. എന്നാല്‍ ഘടക ഉല്‍പ്പന്നങ്ങളുടെ വിലക്കയറ്റത്തെ തുടര്‍ന്ന് കാറുകളുടെ വില വര്‍ധിപ്പിക്കാന്‍ നിര്‍ബന്ധിതരായിരിക്കുകയാണെന്ന് മാരുതി സുസുക്കി ബോംബെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.

Maruti cars goes for its second price hike in 3 months   

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പ്രതിഷേധം പാര്‍ലമെന്റിലേക്ക് കൂടി നീട്ടാന്‍ കോണ്‍ഗ്രസ്; ചര്‍ച്ചയ്ക്ക് കേന്ദ്രം തയ്യാറായേക്കുമെന്ന് സൂചന

സിംഹപ്പാറയിൽ നിന്ന് യുവാവ് കൊക്കയിലേക്ക് ചാടി; ആത്മഹത്യയെന്ന് സംശയം

ചര്‍ച്ചയ്ക്ക് സന്നദ്ധത അറിയിച്ചിരുന്നു; രാഹുല്‍ വിദ്യാര്‍ഥികളെ രാഷ്ട്രീയ ഉപകരണങ്ങളാക്കുന്നു : കേന്ദ്രമന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍

'ട്രംപ്' താരിഫില്‍ കൂപ്പുകുത്തി ഓഹരി വിപണി, ഫാർമ സൂചിക ഇടിഞ്ഞു; എണ്ണവില 92 ഡോളറിന് മുകളില്‍

'അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്തോറും കൂടുതല്‍ ജനപിന്തുണ'; രാഹുലിന് പിന്തുണയുമായി പിണറായി