മാരുതി സുസുക്കി ഡിസയര്‍ എക്‌സ്
Business

പുത്തന്‍ ഡിസൈനില്‍ മാരുതി സുസുക്കി ഡിസയര്‍, ചിത്രങ്ങള്‍ പുറത്ത്

പുത്തന്‍ ഡിസയറിന്റെ നിര്‍മാണം പൂര്‍ത്തിയായതായി സൂചിപ്പിക്കുന്ന വിഡിയോകളും പുറത്തുവന്നിട്ടുണ്ട്.

Author : സമകാലിക മലയാളം ഡെസ്ക്

വാഹന പ്രേമികളുടെ കാത്തിരിപ്പിനൊടുവില്‍ പുതു തലമുറ മാരുതി സുസുക്കി ഡിസയറിന്റെ ചിത്രങ്ങള്‍ പുറത്ത്. നവംബര്‍ 11ന് വാഹനം ഔദ്യോഗികമായി പുറത്തിറങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

പുത്തന്‍ ഡിസയറിന്റെ നിര്‍മാണം പൂര്‍ത്തിയായതായി സൂചിപ്പിക്കുന്ന വിഡിയോകളും പുറത്തുവന്നിട്ടുണ്ട്. ഒരു ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് വിഡിയോ പുറത്തുവന്നിരിക്കുന്നത്. മാരുതി ഡിസയറിന്റെ പ്രൊഡക്ഷന്‍ വെര്‍ഷന്റെ വിഡിയോയാണ് ഇന്‍സ്റ്റഗ്രാം റീലായി എത്തിയത്. രണ്ട് മാരുതി ഡിസയറുകള്‍ ഒരു ട്രെയിലറില്‍ നിന്നും പുറത്തെത്തിച്ച് നിര്‍ത്തിയിട്ടിരിക്കുന്നതും അടുത്തുള്ള ഡീലര്‍ഷിപ്പിലേക്ക് ഓടിച്ചു പോവുന്നതും ദൃശ്യങ്ങളില്‍ കാണാം.

ഡീപ് ഗ്രേ, ഡീപ് റെഡ് നിറങ്ങളിലുള്ള ഡിസയറുകളാണ് വിഡിയോയിലുള്ളത്. ഡിസൈനില്‍ വലിയ മാറ്റമാണ് കാണുന്നത്. സ്വിഫ്റ്റിന്റെ സെഡാന്‍ വകഭേദമെന്ന നിലയില്‍ പുതിയ ഡിസയര്‍ മികച്ച് നില്‍ക്കുന്നു. വലിയ മുന്‍ ഗ്രില്ലും ഹെഡ്ലാംപുകള്‍ വരെ നീളുന്ന ക്രോം സ്ട്രിപ്പും നല്‍കിയിരിക്കുന്നു. ഇന്‍ഡിക്കേറ്ററുകള്‍ ഹെഡ്ലാംപുകള്‍ക്ക് അടിയിലായാണ് നല്‍കിയിട്ടുള്ളത്. ബംപറില്‍ എല്‍ഇഡി ഫോഗ് ലാംപുമുണ്ട്. കൂടുതല്‍ ഷാര്‍പ്പായ ഡിസൈനാണ് വാഹനത്തിന്റെ മുന്‍ഭാഗത്തിനുള്ളത്. പിന്നില്‍ ടെയില്‍ ഗേറ്റിന്റെ ഇടതുഭാഗത്താണ് ഡിസയര്‍ ബ്രാന്‍ഡിങ് നല്‍കിയിട്ടുള്ളത്.

അലോയ് വീലുകളും ഒആര്‍വിഎമ്മുമായി ബന്ധിപ്പിച്ചിട്ടുള്ള ടേണ്‍ ഇന്‍ഡിക്കേറ്ററുകളും ബെയ്ജ് കളേഡ് ഇന്റീരിയേഴ്സും മാരുതി ഡിസയറിലുണ്ട്. മാരുതി ഡിസയറില്‍ 360 ഡിഗ്രി ക്യാമറ, ഫ്ളോട്ടിങ് 9 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയിന്‍മെന്റ് സിസ്റ്റം, മള്‍ട്ടി ഫങ്ഷന്‍ സ്റ്റീറിങ് വീല്‍, കളര്‍ എംഐഡി, ഓട്ടമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍ എന്നിങ്ങനെയുള്ള ഫീച്ചറുകള്‍ പ്രതീക്ഷിക്കുന്നുണ്ട്.

സ്വിഫ്റ്റിലെ 1.2 ലീറ്റര്‍ 3 സിലിണ്ടര്‍ നാച്ചുറലി അസ്പയേഡ് പെട്രോള്‍ എന്‍ജിന്‍ തന്നെയാണ് ഡിസയറിലുമുള്ളത്. 80 എച്ച്പി കരുത്തും പരമാവധി 112 എന്‍എം ടോര്‍ക്കും ഈ എന്‍ജിന്‍ പുറത്തെടുക്കും. ആദ്യഘട്ടത്തില്‍ പെട്രോളെങ്കില്‍ പിന്നീട് സിഎന്‍ജി എന്‍ജിനും ഡിസയറിന് ലഭിക്കും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാജ്യത്ത് ഇന്ധന വില വര്‍ധിച്ചേക്കും; പെട്രോള്‍, ഡീസല്‍ വില 5 രൂപവരെ ഉയരും; ഗാര്‍ഹിക എല്‍പിജിക്ക് 50 രൂപവരെ വര്‍ധന; റിപ്പോര്‍ട്ട്

കനത്ത മഴ; ഇടുക്കിയില്‍ വീട് ഭാഗികമായി തകര്‍ന്നു; മരങ്ങള്‍ കടപുഴകി വീണ് ഗതാഗത തടസം

വിവാഹ ഘോഷയാത്രയ്ക്കിടെ ബൈക്കിലെത്തിയ സംഘം വരനെ വെടിവച്ചു കൊന്നു; അക്രമികള്‍ക്കായി തിരച്ചില്‍

രാജ്യത്ത് ഇന്ധനവില വര്‍ധിച്ചേക്കും; ജനവിധി അറിയാന്‍ ഇനി രണ്ടുനാള്‍ കൂടി; ശക്തമായ വേനല്‍ മഴയ്ക്ക് സാധ്യത; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

വീണ്ടും താരിഫ് ഭീഷണിയുമായി ട്രംപ്; യൂറോപ്പില്‍ നിന്നുള്ള വാഹനങ്ങള്‍ക്ക് തിരുവ 25 ശതമാനമാക്കും

SCROLL FOR NEXT