ഫയല്‍ ചിത്രം 
Business

മാരുതി കാറുകള്‍ക്ക് വില വര്‍ധിപ്പിക്കുന്നു

അസംസ്‌കൃത വസ്തുക്കളുടെ വില വര്‍ധിച്ച പശ്ചാത്തലത്തില്‍ കാറുകളുടെ വില കൂട്ടുമെന്ന് പ്രമുഖ കാര്‍ നിര്‍മ്മാതാക്കളായ മാരുതി സുസുക്കി

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: അസംസ്‌കൃത വസ്തുക്കളുടെ വില വര്‍ധിച്ച പശ്ചാത്തലത്തില്‍ കാറുകളുടെ വില കൂട്ടുമെന്ന് പ്രമുഖ കാര്‍ നിര്‍മ്മാതാക്കളായ മാരുതി സുസുക്കി.നടപ്പുസാമ്പത്തികവര്‍ഷത്തിന്റെ രണ്ടാമത്തെ പാദത്തില്‍ വില വര്‍ധിപ്പിക്കുമെന്നാണ് മാരുതി സുസുക്കി അറിയിച്ചത്. 

കഴിഞ്ഞവര്‍ഷം അസംസ്‌കൃത വസ്തുക്കളുടെ വില വര്‍ധന കമ്പനിയുടെ ചെലവ് ഗണ്യമായി ഉയരാന്‍ ഇടയാക്കി. വാഹന നിര്‍മ്മാണ ചെലവ് ഉയര്‍ന്ന പശ്ചാത്തലത്തില്‍ കാറുകളുടെ വില വര്‍ധന അനിവാര്യമായി മാറിയിരിക്കുകയാണ്. ചെലവിന്റെ ഒരു ഭാഗം ഉപഭോക്താക്കള്‍ക്ക് കൈമാറാന്‍ നിര്‍ബന്ധിതരായിരിക്കുകയാണെന്നും മാരുതി സുസുക്കി അറിയിച്ചു. എന്നാല്‍ വര്‍ധനയുടെ തോത് കമ്പനി വെളിപ്പെടുത്തിയിട്ടില്ല.

വിവിധ മോഡലുകള്‍ക്ക് വ്യത്യസ്ത നിരക്കില്‍ വില വര്‍ധിപ്പിക്കാനാണ് കമ്പനി ഉദ്ദേശിക്കുന്നത്. ജൂലൈ പാദത്തില്‍ വില വര്‍ധന ഉണ്ടാകുമെന്നാണ് കമ്പനി അറിയിച്ചത്. ഏപ്രിലില്‍ കാറുകളുടെ വിലയില്‍ ശരാശരി 1.6 ശതമാനത്തിന്റെ വര്‍ധന കമ്പനി പ്രഖ്യാപിച്ചിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ചുഴലിക്കാറ്റ് ആന്ധ്രാതീരത്തേയ്ക്ക്, 26,768 ഗര്‍ഭിണികളെ ഉടന്‍ ആശുപത്രികളിലേക്ക് മാറ്റും; അതീവ ജാഗ്രതാനിര്‍ദേശം

മരുന്ന് വിവാദത്തിൽ ബോണ്ട് പോര്: കോൺഗ്രസിന് 12.25 കോടിയെന്ന് പിണറായി; സിപിഎമ്മിന് ഒന്നരക്കോടിയെന്ന് മുരളീധരൻ

'ജെഡിഎസിനെ തകര്‍ക്കാന്‍ 600 കോടിയുടെ ഗൂഢാലോചന'; ഡികെ ശിവകുമാറിനെതിരെ ആരോപണവുമായി കുമാരസ്വാമി

'പത്മയെ അങ്ങനെ കൊല്ലേണ്ടേയിരുന്നില്ല, അതൊരു അബദ്ധം'; സ്വപ്‌നക്കൂടിനെക്കുറിച്ച് കമല്‍

ഏഴു പേര്‍ക്ക് സുഖമായി യാത്ര ചെയ്യാം; മാരുതിയുടെ പുതിയ ഇലക്ട്രിക് എംപിവി വരുന്നു, അറിയാം ഫീച്ചറുകള്‍