ഏഴു പേര്‍ക്ക് സുഖമായി യാത്ര ചെയ്യാം; മാരുതിയുടെ പുതിയ ഇലക്ട്രിക് എംപിവി വരുന്നു, അറിയാം ഫീച്ചറുകള്‍

പ്രമുഖ വാഹന നിര്‍മ്മാതാക്കളായ മാരുതി സുസുക്കിയുടെ പുതിയ എംപിവി വരുന്നു
Maruti YMC Electric MPV
Maruti YMC Electric MPVsource: Rushlane
Edited By:
Updated on: 
1 min read

ന്യൂഡല്‍ഹി: പ്രമുഖ വാഹന നിര്‍മ്മാതാക്കളായ മാരുതി സുസുക്കിയുടെ പുതിയ എംപിവി വരുന്നു. മൂന്ന് നിരകളുള്ള ഫാമിലി യൂട്ടിലിറ്റി വെഹിക്കിള്‍ ആയിരിക്കും ഇതെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. വൈഎംസി എന്ന് കോഡ് നെയിം നല്‍കിയിരിക്കുന്ന ഈ വാഹനത്തിന്റെ റോഡ് ടെസ്റ്റ് ആരംഭിച്ചിട്ടുണ്ട്.

ഏഴുപേര്‍ക്ക് സുഗമമായി യാത്ര ചെയ്യാന്‍ കഴിയുന്ന തരത്തിലുള്ള വാഹനമായിരിക്കും ഇതെന്നാണ് ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നത്. പരസ്പരം ബന്ധിപ്പിച്ചിരിക്കുന്ന തരത്തിലുള്ള ഡേടൈം റണ്ണിങ് ലൈറ്റ് ബോണറ്റില്‍ കാണാം. ഹെഡ്‌ലൈറ്റുകള്‍ക്ക് സപ്ലിറ്റ് ഡിസൈന്‍ ആണ് നല്‍കിയിരിക്കുന്നത്. ഇ- വിറ്റാരയ്ക്ക് സമാനമായി ബാറ്ററി പായ്ക്കിനെ തണുപ്പിക്കാന്‍ സഹായിക്കുന്ന ആക്ടീവ് എയര്‍ വെന്റുകളുമായാണ് പുതിയ വാഹനം വരുന്നത്. വശങ്ങളില്‍ നിന്ന് നോക്കുമ്പോള്‍ നീളമേറിയ റൂഫ്‌ലൈന്‍ കാണാം.

പിന്‍ഭാഗത്തിന് ഒരു ബോക്‌സി രൂപമാണുള്ളത്. ഡ്യുവല്‍ സ്‌ക്രീന്‍ സജ്ജീകരണമായിരിക്കും മറ്റൊരു പ്രത്യേകത. HEARTECT-E platform തന്നെയായിരിക്കും വൈഎംസിയില്‍ കാണാന്‍ സാധ്യത. ഇ- വിറ്റാരയിലുള്ള അതേ മെക്കാനിക്കല്‍ സജ്ജീകരണങ്ങള്‍ തന്നെയായിരിക്കും ഇതിലും ഉണ്ടാകുക. കൂടുതല്‍ സ്ഥലസൗകര്യം ഉള്ളതിനാല്‍ വാഹനത്തിന്റെ അടിഭാഗത്ത് വലിയ ബാറ്ററി പായ്ക്കിനുള്ള സാധ്യതയുണ്ട്. മാരുതിയുടെ രണ്ടാമത്തെ ഇലക്ട്രിക് വാഹനം 2027ല്‍ പുറത്തിറങ്ങുമെന്ന് സ്ഥിരീകരണം ഉണ്ട്.

Maruti YMC Electric MPV
സ്‌പോര്‍ട്‌സ് ഷിഫ്റ്റര്‍, കളര്‍ ടിഎഫ്ടി ഡിസ്‌പ്ലേ; പള്‍സര്‍ എന്‍എസ്200 അപ്‌ഡേറ്റ് വേര്‍ഷന്‍ വിപണിയില്‍
Maruti YMC Electric MPV
600 കിലോമീറ്റര്‍ റേഞ്ച്, ഏഴുപേര്‍ക്ക് യാത്ര ചെയ്യാം; ബിവൈഡിയുടെ പ്രീമിയം ബ്രാന്‍ഡ്, ഡെന്‍സ അടുത്ത മാസം വിപണിയില്‍
Summary

Maruti YMC Electric MPV 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER

logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com