

ന്യൂഡല്‍ഹി: പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ബജാജ് ഓട്ടോ അവരുടെ ജനപ്രിയ മോഡലായ പള്‍സര്‍ ശ്രേണിയിലെ എന്‍എസ്200 അപ്‌ഡേറ്റ് വേര്‍ഷന്‍ പുറത്തിറക്കി. 1.60 ലക്ഷം രൂപ മുതലാണ് വില (എക്‌സ് ഷോറൂം) ആരംഭിക്കുന്നത്.
199.5 സിസി, 4 വാല്‍വ്, ലിക്വിഡ് കൂള്‍ഡ് എന്‍ജിന്‍ ആണ് ഇതിന് കരുത്തുപകരുന്നത്. മുന്‍ പതിപ്പില്‍ 24 ബിഎച്ച്പി ആയിരുന്നെങ്കില്‍ പുതിയ എന്‍എസ്200ല്‍ 25 ബിഎച്ച്പി കരുത്താണ് പുറപ്പെടുവിക്കുന്നത്. ഇലക്ട്രോണിക് ത്രോട്ടില്‍ ബോഡിയോട് കൂടി വരുന്നതിനാല്‍ റൈഡേഴ്‌സിന് വിവിധ റൈഡ് മോഡുകളും ട്രാക്ഷന്‍ കണ്‍ട്രോളും തെരഞ്ഞെടുക്കാവുന്നതാണ്. ആറ് സ്പീഡ് ഗിയര്‍ ബോക്‌സ്, സ്‌പോര്‍ട്‌സ് ഷിഫ്റ്റര്‍ എന്നിവയാണ് ഇതിന്റെ മറ്റു പ്രത്യേകതകള്‍.
മുന്‍വശത്തെ അപ്‌ഡൈസ് ഡൗണ്‍ ഫോര്‍ക്ക് 33 മില്ലിമീറ്ററില്‍ നിന്ന് 37 മില്ലിമീറ്റര്‍ യൂണിറ്റ് ആയി ബജാജ് പരിഷ്‌കരിച്ചിട്ടുണ്ട്. പിന്നില്‍ പ്രീലോഡ് അഡ്ജസ്റ്റ് ചെയ്യാവുന്ന മോണോഷോക്ക് തന്നെയാണ് നല്‍കിയിരിക്കുന്നത്. പഴയ സെമി ഡിജിറ്റല്‍ യൂണിറ്റിന് പകരം 5 ഇഞ്ച് കളര്‍ ടിഎഫ്ടി ഡിസ്‌പ്ലേയാണ് ഇതില്‍ നല്‍കിയിരിക്കുന്നത്. ഗൂഗിള്‍ മാപ്‌സ് മിററിങ് സൗകര്യം ഇതില്‍ സ്റ്റാന്‍ഡേര്‍ഡായി ലഭിക്കും. പെട്ടെന്ന് ബ്രേക്ക് ചെയ്യുമ്പോള്‍ ഹസാര്‍ഡ് ലൈറ്റുകള്‍ മിന്നുന്ന പാനിക് ബ്രേക്ക് അലര്‍ട്ടും ഫീച്ചറും ഇതിലുണ്ട്. ഇബോണി ബ്ലാക്ക്, റേസിങ് റെഡ്, നാര്‍ഡോ ഗ്രേ, പേള്‍ മെറ്റാലിക് വൈറ്റ് എന്നി പുതിയ നിറങ്ങളില്‍ ഇത് ലഭ്യമാകും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates