600 കിലോമീറ്റര്‍ റേഞ്ച്, ഏഴുപേര്‍ക്ക് യാത്ര ചെയ്യാം; ബിവൈഡിയുടെ പ്രീമിയം ബ്രാന്‍ഡ്, ഡെന്‍സ അടുത്ത മാസം വിപണിയില്‍

ചൈനീസ് കാര്‍ നിര്‍മ്മാതാക്കളായ ബിവൈഡിയുടെ പ്രീമിയം ബ്രാന്‍ഡ് ആയ ഡെന്‍സ നവംബര്‍ 13ന് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കും.
BYD's premium brand Denza
BYD's premium brand Denzasource: x
Edited By:
Updated on: 
1 min read

ന്യൂഡല്‍ഹി: ചൈനീസ് കാര്‍ നിര്‍മ്മാതാക്കളായ ബിവൈഡിയുടെ പ്രീമിയം ബ്രാന്‍ഡ് ആയ ഡെന്‍സ നവംബര്‍ 13ന് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കും. ഇന്ത്യന്‍ വിപണിയിലെ ഡെന്‍സയുടെ ആദ്യ മോഡല്‍ ആയി ഡി9 എംപിവി എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ലോകമെമ്പാടും ഇലക്ട്രിക്, പ്ലഗ് ഇന്‍ ഹൈബ്രിഡ് വേരിയന്റുകളില്‍ ഈ ആഢംബര വാഹനം ലഭ്യമാണെങ്കിലും തുടക്കമെന്ന നിലയില്‍ ഇതിന്റെ ഇലക്ട്രിക് പതിപ്പ് മാത്രമായിരിക്കും ഇന്ത്യയില്‍ എത്തുക. 7 പേര്‍ക്ക് സുഗമമായി യാത്ര ചെയ്യാന്‍ കഴിയുന്ന ഈ എംപിവിയില്‍ 103.6kwh ബാറ്ററി പായ്ക്കാണ് ഉണ്ടാവുക. ഒറ്റച്ചാര്‍ജില്‍ 600 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ കഴിയുമെന്നാണ് കമ്പനിയുടെ അവകാശവാദം.

369 ബിഎച്ച്പി കരുത്ത് നല്‍കുന്ന ഡ്യുവല്‍ മോട്ടോര്‍ സംവിധാനമുള്ള ഡി9 എംപിവിക്ക് 100 കിലോമീറ്റര്‍ വേഗം കൈവരിക്കാന്‍ 6.9 സെക്കന്‍ഡുകള്‍ മതിയാവും. 85-90 ലക്ഷം രൂപയാണ് എക്‌സ് ഷോറൂം വിലയായി പ്രതീക്ഷിക്കുന്നത്.

BYD's premium brand Denza
സ്‌പോര്‍ട്‌സ് ഷിഫ്റ്റര്‍, കളര്‍ ടിഎഫ്ടി ഡിസ്‌പ്ലേ; പള്‍സര്‍ എന്‍എസ്200 അപ്‌ഡേറ്റ് വേര്‍ഷന്‍ വിപണിയില്‍
BYD's premium brand Denza
ഏഴുപേര്‍ക്ക് സുഗമായി യാത്ര ചെയ്യാം, റെനോയുടെ ത്രീ റോ വേര്‍ഷന്‍ വരുന്നു; ബിഗ്‌സ്റ്റര്‍?
Summary

BYD's premium brand Denza to debut in India on November 13

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

E3 Trion Electric Scooter
Brand Story
Travel Insurance
Simple Wave Electric scooter launched
X

FOLLOW US

ON GOOGLE DISCOVER

logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com