ടാറ്റ മോട്ടോഴ്‌സ് 
Business

മാരുതി സുസുക്കിയുടെ 40 വര്‍ഷത്തെ ആധിപത്യത്തിന് അവസാനം; ടാറ്റയ്ക്ക് ചരിത്രനേട്ടം

കാര്‍ വില്‍പ്പനയില്‍ മുന്‍പന്തിയില്‍ നിന്നിരുന്ന മാരുതി സുസുക്കിക്കിയില്‍ നിന്ന് ടാറ്റ മോട്ടോഴ്‌സ് ഒന്നാം സ്ഥാനം പിടിച്ചടക്കി

Author : സമകാലിക മലയാളം ഡെസ്ക്

ന്ത്യന്‍ വാഹന വിപണിയില്‍ മാരുതി സുസുക്കിയുടെ 40 വര്‍ഷത്തെ അപ്രമാദിത്യത്തിന് അവസാനം. രാജ്യത്ത് ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന കാറിന്‍റെ നിര്‍മാതാക്കള്‍ എന്ന നാല്‍പ്പതു വര്‍ഷത്തെ മാരുതി റെക്കോര്‍ഡ് ടാറ്റ മോട്ടോഴ്സ് ഭേദിച്ചു. ടാറ്റ മോട്ടോഴ്‌സിന്റെ സബ്‌കോംപാക്റ്റ് എസ്‌യുവിയായ പഞ്ച്, മാരുതി സുസുക്കിയുടെ വാഗണ്‍ ആര്‍, സ്വിഫ്റ്റ്, മാരുതി സുസുക്കി ബ്രെസ എന്നിവയെ പിന്തള്ളി 2024ല്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ വിറ്റഴിച്ച കാറെന്ന നേട്ടം സ്വന്തമാക്കി.

2024ല്‍ 202,000 ടാറ്റ പഞ്ച് കാറുകളുടെ വില്‍പ്പനയാണ് നടന്നത്. മാരുതിയുടെ വാഗണ്‍ ആര്‍, എര്‍ട്ടിഗ കാറുകള്‍ 190,000 എണ്ണമാണ് വിറ്റത്. 2024ല്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന അഞ്ച് കാറുകളില്‍ മൂന്നെണ്ണം എസ്‌യുവികളായിരുന്നു. വലിയ വാഹനങ്ങള്‍ വിപണി കൈയടക്കുന്നുവെന്ന് സൂചിപ്പിക്കുന്നതാണിത്.

2021ല്‍ പുറത്തിറങ്ങി ആദ്യ മാസത്തില്‍ തന്നെ ടാറ്റ പഞ്ച് 10,000 കാറുകള്‍ വിറ്റഴിച്ചുകൊണ്ട് ശക്തമായ അരങ്ങേറ്റം നടത്തി, 2022ല്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന പത്താമത്തെ കാറായി മാറി. ഈ നേട്ടം ടാറ്റയ്ക്ക് ശ്രദ്ധേയമായ ഒരു നാഴികകല്ലായിരുന്നു. ടാറ്റ പഞ്ചിന്റെ സ്‌റ്റൈലിഷ് ഡിസൈനിനും മികച്ച ഫീച്ചേഴസും ഏറെ ആകര്‍ഷകമാണ്. 1.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിനാണ് ഇതിലുള്ളത്.

ഉപയോക്താക്കള്‍ക്ക് മാനുവല്‍, ഓട്ടോമാറ്റിക് ഓപ്ഷനുകള്‍ തെരഞ്ഞെടുക്കാനും ഓപ്ഷനുണ്ട്. ആധുനിക രൂപവും ഉയര്‍ന്ന ഗ്രൗണ്ട് ക്ലിയറന്‍സും ഉള്ളതിനാല്‍, പഞ്ച് വേറിട്ടുനില്‍ക്കുന്നു. ഒരു ചെറിയ എസ്‌യുവിയില്‍ സ്‌റ്റൈലും മികച്ച പ്രവര്‍ത്തനക്ഷമതയും ആഗ്രഹിക്കുന്നവര്‍ക്ക് മികച്ച വാഹനം തന്നെയാണ് ടാറ്റ പഞ്ച്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അരമണിക്കൂര്‍ കൊണ്ട് വെള്ളം കയറി, 2018ലേതു പോലെയായി'; പാതിരാത്രിയിലെ പേമാരിയില്‍ മുങ്ങി റാന്നി ടൗണ്‍ - വിഡിയോ

'രാവിലെ 6.30ന് ബ്രേക്ക്ഫാസ്റ്റ് കഴിക്കും, അത്താഴം ഏഴ് മണിക്കുള്ളിൽ; ഭക്ഷണത്തിന്റെ സമയക്രമത്തിൽ ഭർത്താവും മക്കളും കളിയാക്കും'

മംഗലം അണക്കെട്ടില്‍ ജലനിരപ്പ് ഉയരുന്നു; സ്പില്‍വേ ഷട്ടറുകള്‍ തുറന്നു

പിന്‍മാറാന്‍ തടസമില്ലെന്ന് കേന്ദ്രം അറിയിച്ചിട്ടും പിഎം ശ്രീ നടപ്പാക്കാന്‍ എന്താണിത്ര വാശി; പിണറായി വിജയന്‍

'കാഴ്ച പരിമിതി മുതലെടുത്തു, കോമാളിയാക്കി'; പെട്ടെന്നുണ്ടായ ദേഷ്യത്തിലാണ് വിദ്യാര്‍ഥിയെ തല്ലിയതെന്ന് അധ്യാപകന്‍