'രാജ്യത്തിന്റെയും ജനങ്ങളുടേയും വിശ്വാസം ലംഘിച്ചു'; ഗ്യാനേഷ് കുമാറിനെ 'പുറത്താക്കി' ഇന്ത്യ മുന്നണി ഇംപീച്ച്‌മെന്റ് പ്രമേയം പാസ്സാക്കി

ഗ്യാനേഷ് കുമാറിനെതിരായ തെളിവുകള്‍ കൈവശമുണ്ടെന്ന് പ്രമേയത്തിന് മറുപടി പറഞ്ഞ രാഹുല്‍ ഗാന്ധി വ്യക്തമാക്കി
India Front
ഇന്ത്യ മുന്നണിയുടെ പ്രതിഷേധ പാര്‍ലമെന്റ് PTI
Edited By:
Updated on: 
1 min read

ന്യൂഡല്‍ഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെ ഇന്ത്യ മുന്നണി ജനകീയ വിചാരണ നടത്തി പ്രതീകാത്മക ഇംപീച്ച്‌മെന്റ് പ്രമേയം പാസ്സാക്കി. കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ വസതിയില്‍, പാര്‍ലമെന്റിന്റെ മാതൃകയില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ശബ്ദവോട്ടോടെയാണ് പ്രമേയം പാസ്സാക്കിയത്. ആറു കുറ്റങ്ങളാണ് ഇന്ത്യ മുന്നണി ഗ്യാനേഷ് കുമാറിനെതിരെ ചുമത്തിയത്. ഗ്യാനേഷ് കുമാറിനെതിരായ തെളിവുകള്‍ കൈവശമുണ്ടെന്ന് പ്രമേയത്തിന് മറുപടി പറഞ്ഞ രാഹുല്‍ ഗാന്ധി വ്യക്തമാക്കി.

India Front
'ഇറ്റ്‌സ് ഡണ്‍ ബ്രോ'; ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുല്ലയും മാധ്യമപ്രവര്‍ത്തക നിധി രാസ്ദാനും വിവാഹിതരായി

പൊതു കുറ്റവിചാരണ രാജ്യത്തെ അസാധാരണ സംഭവമാണ്. ആരെയും രക്ഷപ്പെടാന്‍ അനുവദിക്കിലല്. ഗ്യാനേഷ് കുമാറിനെ രക്ഷിക്കാന്‍ ശ്രമിച്ചാല്‍ അനുഭവിക്കേണ്ടി വരുമെന്നും രാഹുല്‍ ഗാന്ധി മുന്നറിയിപ്പ് നല്‍കി. ഇന്ത്യ മുന്നണിയുടെ പ്രത്യേക പാര്‍ലമെന്റില്‍ മുന്‍ ലോക്‌സഭ സ്പീക്കര്‍ മീരാ കുമാര്‍ അധ്യക്ഷയായി. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയാണ് ഗ്യാനേഷ് കുമാറിനെതിരെ ഇംപീച്ച്‌മെന്റ് പ്രമേയം അവതരിപ്പിച്ചു. സോണിയാ ഗാന്ധി, രാഹുല്‍ ഗാന്ധി, കെ സി വേണുഗോപാല്‍, കപില്‍ സിബല്‍ തുടങ്ങിയവരും സിവില്‍ സൊസൈറ്റി പ്രതിനിധികളും വോട്ടര്‍പ്പട്ടികയില്‍നിന്ന് പേരൊഴിവാക്കപ്പെട്ട പൗരന്മാരും ചടങ്ങില്‍ പങ്കെടുത്തു.

വോട്ടവകാശം ഇന്ന് രാജ്യത്ത് ഗുരുതരമായ ഭീഷണിയിലാണെന്നും ഭരണഘടനാ സ്ഥാപനങ്ങളുടെ അന്തസ്സ് സംരക്ഷിക്കാനാണ് ഇംപീച്ച്മെന്റ് നടപടിയെന്നും മല്ലികാർജുൻ ഖാർഗെ പറഞ്ഞു. ഗ്യാനേഷ് കുമാർ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും കേന്ദ്രമന്ത്രി അമിത്ഷായുടെയും നേരിട്ടുള്ള നിർദേശങ്ങൾക്കനുസരിച്ചാണ് തെരഞ്ഞെടുപ്പ് കമ്മിഷനെ പ്രവർത്തിപ്പിക്കുന്നത്. ഭരണഘടനാ സ്ഥാപനമെന്ന നിലയിൽ തെരഞ്ഞെടുപ്പ് കമ്മിഷന്റെ അന്തസ്സും വിശ്വാസ്യതയും സംരക്ഷിക്കാനാണ് ഇംപീച്ച്‌മെന്റ് നീക്കമെന്നും ഖാർഗെ പറഞ്ഞു.

ഗ്യാനേഷ് കുമാറിനെതിരെ ആറു കുറ്റകൃത്യങ്ങളാണ് പ്രമേയത്തിൽ ആരോപിക്കുന്നത് :

തെരഞ്ഞെടുപ്പു കൊള്ളയടിക്കാൻ ഗൂഢാലോചന നടത്തി.

1. 13.2 കോടി വോട്ടർമാരുടെ വോട്ട് വെട്ടിമാറ്റി. ഇത് രാജ്യത്തിനെതിരായ കുറ്റകൃത്യമാണ്.

2. പാർലമെന്റിന്റെ അനുമതിയില്ലാതെ ഫോം 6ൽ മാറ്റം വരുത്തി

3. ഇസിഐനെറ്റ് മൊബൈൽ ആപ്ലിക്കേഷൻ ഉപയോഗിച്ച് വോട്ടർപ്പട്ടിക കൈവശപ്പെടുത്തി. കമ്മിഷനിൽ ഇരുന്ന് ആളുകളെ വോട്ട് ചേർക്കുന്നതിനും യഥാർഥ വോട്ടർമാരെ തടയാനും ശ്രമിച്ചു.

4. കമ്മിഷനിൽ മൂന്നു കമ്മിഷണർമാർക്കും തുല്യ അവകാശമാണ്. എന്നാൽ മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണർ ഗ്യാനേഷ് കുമാർ മറ്റ് രണ്ടു കമ്മിഷണർമാരുടെയും വായടപ്പിച്ചു.

5. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും ആഭ്യന്തര മന്ത്രി അമിത് ഷായുടെയും ഇംഗിതത്തിനു വഴങ്ങി പ്രവർത്തിച്ചു.

6. രാജ്യത്തിന്റെയും ജനങ്ങളുടെയും വിശ്വാസം ലംഘിച്ചു. നിയമവിരുദ്ധമായി പ്രവർത്തിച്ചു. ക്രിമിനൽ ഗൂഢാലോചനയിൽ പങ്കാളിയായി.

India Front
ക്ലാസിൽ അതിക്രമിച്ചു കയറി യന്ത്രവാൾ കൊണ്ട് പത്താം ക്ലാസ് വിദ്യാർത്ഥിനിയെ കൊല്ലാൻ ശ്രമം, പെൺകുട്ടി ​ഗുരുതരാവസ്ഥയിൽ; 21 കാരൻ അറസ്റ്റിൽ
India Front
പഞ്ചാബില്‍ 40 പേരുടെ ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കി AAP; ഭഗവന്ത് മന്‍ ധൂരിയില്‍, ജയിലിലുള്ള മന്ത്രിക്കും സീറ്റ്
Summary

INDIA bloc passes impeachment motion against Gyanesh Kumar

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER