share market ഫയൽ
Business

ഒലിച്ചുപോയത് 1.13 ലക്ഷം കോടി രൂപ; ഏഴ് മുന്‍നിര കമ്പനികളുടെ വിപണി മൂല്യത്തില്‍ വന്‍ഇടിവ്; പൊള്ളി എയര്‍ടെലും റിലയന്‍സും

ഓഹരി വിപണിയില്‍ പത്തുമുന്‍നിര കമ്പനികളില്‍ ഏഴെണ്ണത്തിന്റെ വിപണി മൂല്യത്തില്‍ വന്‍ഇടിവ്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Dhanoj AM

മുംബൈ: ഓഹരി വിപണിയില്‍ പത്തുമുന്‍നിര കമ്പനികളില്‍ ഏഴെണ്ണത്തിന്റെ വിപണി മൂല്യത്തില്‍ വന്‍ഇടിവ്. കഴിഞ്ഞയാഴ്ച ഈ കമ്പനികളുടെ വിപണി മൂല്യത്തില്‍ ഒന്നടങ്കം 1.13 ലക്ഷം കോടി രൂപയുടെ ഇടിവാണ് രേഖപ്പെടുത്തിയത്. ഭാരതി എയര്‍ടെലും റിലയന്‍സുമാണ് ഏറ്റവുമധികം നഷ്ടം നേരിട്ടത്.

വെള്ളിയാഴ്ച അവസാനിച്ച ആഴ്ചയില്‍ സെന്‍സെക്‌സ് 276 പോയിന്റ് ആണ് താഴ്ന്നത്. ആഗോള വിപണിയിലെ അനിശ്ചിതത്വം, എണ്ണവിലയിലെ ഏറ്റക്കുറച്ചിലുകള്‍ അടക്കമുള്ള വിഷയങ്ങളാണ് വിപണിയെ സ്വാധീനിച്ചത്. ഭാരതി എയര്‍ടെലിന് മാത്രം 40,500 കോടിയുടെ നഷ്ടമാണ് ഉണ്ടായത്. 11,74,462 കോടിയായാണ് എയര്‍ടെലിന്റെ വിപണി മൂല്യം താഴ്ന്നത്.

റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ വിപണി മൂല്യത്തില്‍ 40,056 കോടിയുടെ ഇടിവാണ് ഉണ്ടായത്. എച്ച്ഡിഎഫ്‌സി ബാങ്ക് 11,558 കോടി, ബജാജ് ഫിനാന്‍സ് 10,086 കോടി, എല്‍ ആന്റ് ടി 6,473 കോടി, എല്‍ഐസി 3,162 കോടി എന്നിങ്ങനെയാണ് മറ്റു കമ്പനികളുടെ വിപണി മൂല്യത്തില്‍ ഉണ്ടായ ഇടിവ്. അതേസമയം ടിസിഎസും ഐസിഐസിഐ ബാങ്കും എസ്ബിഐയും നേട്ടം ഉണ്ടാക്കി. ടിസിഎസിന് മാത്രം വിപണി മൂല്യത്തില്‍ 16,643 കോടിയുടെ വര്‍ധനയാണ് ഉണ്ടായത്. വിപണി മൂല്യത്തില്‍ റിലയന്‍സ് തന്നെയാണ് മുന്നില്‍ നില്‍ക്കുന്നത്.

Mcap of 7 of top-10 most-valued firms erodes Rs 1.13 lakh cr

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മരണത്തെ തോൽപ്പിച്ച് ആറുവയസുകാരി; നേപ്പാളിൽ ചെളിയിൽ പുതഞ്ഞുപോയ കുഞ്ഞിനെ 3 ദിവസത്തിന് ശേഷം ജീവനോടെ രക്ഷിച്ചു|VIDEO

വിനീത് ശ്രീനിവാസൻ ചിത്രം 'ചടങ്ങ്' തുടങ്ങി; പ്രധാന വേഷത്തില്‍ സുരേഷ് കൃഷ്ണയും

ബന്ധുവീട് കുത്തിത്തുറന്ന് അഞ്ച് പവൻ കവർന്നു; സ്വർണം വിറ്റ് ഐഫോൺ വാങ്ങിയ യുവാവ് റിമാൻഡിൽ

​ഗർഭകാലത്ത് സ്ട്രെങ്ത് ട്രെയിനിങ് നല്ലതാണോ? സാമന്തയുടെ ജിം വർക്ക് ഔട്ട് വീഡിയോ വൈറൽ

'15 ദിവസവും പിച്ചക്കാരനായി നില്‍ക്കേണ്ടി വന്നു'; ബെത്‌ലഹേം ക്ലൈമാക്‌സിനെക്കുറിച്ച് വിനയ് ഫോര്‍ട്ട്